പ്രതീക്ഷിച്ചില്ല. ചെറുതായി ഒന്ന് ഞെട്ടി, അതും ഇവളെക്കണ്ട്.എല്ലാരും കൂടെ കെട്ടിയെടുത്തിട്ടുണ്ടോന്ന്
തോന്നി? മോനേ….അഭിയേ… എന്നൊക്കെ വിളിച്ചു കരച്ചിലും, പിഴിച്ചിലിനും നിക്കാന്‍
വയ്യ.ഓരോരുത്തരായിയകത്തേക്ക് വരുമായിരിക്കും. വിശേഷം തിരക്കാന്‍. തേങ്ങ!!!
അജിന്‍ തെണ്ടിയാവുമോ ചതിച്ചത്. സൈഡിൽ നിൽക്കുന്നയവന്‍ എന്റെ മുഖത്തു നോക്കി ഞാനല്ലടാ
എന്നുള്ള ഭാവം.
ഗായത്രി അടുത്തേക്ക് വന്നു. എന്തിന്?? ഒന്നും മിണ്ടാതെയുള്ളൊരു നോട്ടംമ്മാത്രം.
അജിന്‍ വീണ്ടും പുറത്തേക്ക് നോക്കി.അതുത്തയാളെ എഴുന്നള്ളിക്കാനുളള പുറപ്പാട്.ചെറിയമ്മ
എങ്ങാനും ഉള്ളിലേക്കുവരൂവോ?.വന്നാലെന്താ? ഇനി കരയാനോ,കണ്ണ് നിറയ്ക്കാനോ
നില്‍ക്കാവൃയ്യ.പറയാനുള്ള വാക്കുകൾ കണ്ടെത്തേണ്ടി വരും. നാവിറങ്ങിപ്പോവുന്നതെന്റെ സ്ഥിരം
പരിവാടിയാണ്.
“വാ അങ്കിളേ…” പ്രതീക്ഷ തെറ്റിച്ചു അജിന്‍ പുറത്തേക്ക് നോക്കി വിളിച്ചു.നോട്ടം ആ വാതിലേക്ക്
തന്നെയായിരുന്നു അച്ഛന്‍ പുറത്ത് വരുമെന്ന് ഞാനെന്തുകൊണ്ട് ഓർത്തില്ല??.
ഇപ്പോഴാണ് ഞാന്‍ വല്ലാതെയായത്.അകത്തേക്ക് മടിച്ചു മടിച്ചു കേറി വന്ന അച്ഛനിത്തിരി
പണിപെട്ടെന്റെ മുഖത്ത് നോക്കിയപ്പോഴേക്ക് ഉള്ളിലെന്തോ തിരയിളക്കം വന്നു.
വിളിറിയ ചിരിചിരിച്ചു എന്നെ നോക്കുന്നയച്ഛന്‍ വല്ലാതെ മാറിയ പോലെ. മൂക്കിന് മുകളില്‍ കണ്ണട
നല്ലപോലെയുറപ്പിച്ചു അച്ഛന് അടുത്തേക്ക് വന്നപ്പോ ഞാൻ എഴുനേല്‍ക്കാന്‍ നോക്കി. ഹീറെന്റെ കൈ
പിടിച്ചു സഹായിച്ചു. .ഇത്തിരി പണിപ്പെട്ടൊരു ശ്രമം.
“വേണ്ട!!വേണ്ട… അവിടെയിരിക്ക്..” എന്റെ പാഴ്ശ്രമം കണ്ടച്ഛന്‍ തടഞ്ഞു. പാവം!! ഏറെ
വിഷമിച്ചിട്ടുണ്ടെന്നാ മുഖം കണ്ടപ്പോ തോന്നി. അവസാനം വിളിച്ചപ്പോ പോലും ഞാന്‍ കട്ടാക്കി
ഒഴിവാക്കിയതല്ലേ?? അച്ഛനെന്ത് ചെയ്തുഃവേറെ ആളുകളോടുള്ള ദേഷ്യം തീര്‍ത്തത് ഒന്നുറിയാത്ത
ഇവരോടൊക്കെയല്ലേ??.എത്ര വിഷമം കാണും.
അച്ഛന്‍ വേഗം അരികിലേക്ക് വന്നടുത്തിരുന്നു. ആ മുഖത്തേക്ക് നോക്കാൻ എനിക്കെന്തോ പ്രയാസം
പോലെ.. അടുത്തിരിക്കുന്ന അച്ഛനും അതുണ്ടോ??.എന്റെ ഇടതു കൈ ഇപ്പോഴും ഹീർ പിടിച്ചു
നില്‍ക്കാണ്.. വലതു കൈ എന്റെ തുടയിലും.
“എനിക്കിത്തിരി വെള്ളം കിട്ടോ?…” സൈഡിലിരുന്നച്ഛന്‍ തിരിഞ്ഞ അജിനോട് ചോദിച്ചു.ഹീര്‍ എന്റെ
കൈവിട്ടു കിച്ച്‌നിലേക്ക് നടന്നപ്പോ കൂടെ ഗായത്രിയും പോയി.അജിന്‍ മെല്ലെ പുറത്തേക്ക്
വലിഞ്ഞു..എല്ലാരും ഞങ്ങളെ ഒറ്റക്ക് വിട്ടു തന്നു.ഹീര്‍ വന്നു വെള്ളം അച്ഛന് കൊടുത്തു പോയി.ഞങ്ങൾ
ഒറ്റക്ക്. അച്ഛന് പതിയെ എന്റെ കയ്യിലാണ് പിടിച്ചത്.
“അഭി….” പതിഞ്ഞ സ്വരം. ഉള്ളിലെ പുകയൽ കൂടി.കണ്ണ് നിറഞ്ഞു. ആ നെഞ്ചിലേക്ക് മെല്ലെ
ചാഞ്ഞു.ആശ്വാസത്തിന്റെ കൈകളെന്റെ പുറത്തുകൂടെ വന്നു ചേര്‍ത്ത് പിടിച്ചു.കരഞ്ഞു.
മടിക്കുന്നതെന്തിനാ എന്റെ അച്ഛനല്ലേ??.ഇത്തിരി നേരം അങ്ങനെ നിന്നു. ചോദ്യങ്ങളും, ഉത്തരങ്ങളും
പിറക്കുന്നതിന് മുന്നേയുള്ള ചെറിയ നിശബ്ദത. അച്ഛൻ തന്നെ മുറിച്ചു.
“പോട്ടെ ഡാ… ഇത്തിരി ദിവസംബോയി.. അത്രയല്ലേയുള്ളൂ.. നിനക്കറിയോ??? പണ്ട് ഞാനും പോയി
നിന്നെ പോലെ.വീട്ടിൽ നിന്ന് . അന്നച്ഛനെന്നെ കെട്ടിയിട്ട് തല്ലിയെടാ… അതിന്റെ ദേഷ്യത്തിന്.എവിടെ
ആരും കാണാതെ. കവല കഴിഞ്ഞു കുറച്ചപ്പുറത്തെത്തിയപ്പോ.. ഇരുട്ടത് വല്ല വടിയും പിടിച്ചൊരാള്‍.
കയ്യിലൊരു കെടാനായ മെഴുകുതിരിണ്ടായിരുന്നു അതൊന്നാളി വന്നപ്പോ ആളെ മനസ്സിലായി..ആരാ??
അച്ഛന്‍ തന്നെ. പിന്നെയൊരോട്ടായിരുന്നു ജീവനും കൊണ്ട്
വീട്ടിലേക്ക്. വീട്ടിലെത്തിയപ്പോഴോ.രണ്ടെണ്ണമമ്മയുടെ വക ഇത്ര നേരം വൈകി എന്നും പറഞ്ഞു.. ”
പുറത്തു തഴുകി അച്ഛന്‍ ചിരിച്ചു കൊണ്ട് നിര്‍ത്തി. “അതോടെ നാടു വിടാനുള്ള പൂതി പിന്നെ
വന്നില്ലെടാ…” ഇത്ര പേടിത്തൊണ്ടന്‍ ആണോന്ന് മനസ്സില്‍ ചോദിച്ചു പോയി. അറിയാതെ ഞാനും
ചിരിച്ചു .കണ്ണ് തുടച്ചു തലയുയര്‍ത്തുയപ്പോ.അച്ഛൻ ചെറിയ കരച്ചിലിന്റെ വാക്കിലാണെന്ന് തോന്നി…
“സുഖാണോ നിനക്ക്…” ആ സ്നേഹമുള്ള ചോദ്യം. എത്ര ആശ്വാസമാണത്. ചോദിക്കാന്‍
ഒരാളുണ്ടാകുന്നത് തന്നെ വല്ല്യ ഭാഗ്യമാണെന്ന് ഈ ദിവസങ്ങളില്‍ നിന്ന് തന്നെ മനസ്സിലായി.ഞാന്‍
തലയാട്ടി.ഓളമില്ലാതെയൊന്ന്.അച്ഛന് ഒരിറക്കു വെള്ളം കൂടെ കുടിച്ചു. കണ്ണട ഉരി തുടച്ചു മൂക്കില്‍
തന്നെ ഫിറ്റ് ചെയ്തു എന്നെ നോക്കി.
