മിഴി [ Full ] 14അടിപൊളി  

എന്നാലും എന്തൊക്കെയോ മനസ്സിലാവാന്‍ കിടക്കുന്നുണ്ട്‌.എല്ലാം മൊത്തമായി എനിക്ക്‌
മനസ്സിലാവുന്നില്ല. അവളോട്‌ സംസാരിച്ചാല്‍ ഇത്തിരി ആശ്വാസം കിട്ടിയാലോ? ആ ഒച്ചയെങ്കിലും
കേട്ടാല്‍! വിളിക്കാന്‍ ഒരു പാട്‌ വട്ടമാലോചിച്ചു.

എനിക്കവള്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം പറയാങ്കഴിയാതെ വന്നാലോ??? എന്നെ ഇനി
കാണണ്ടെന്ന്‌ പറഞ്ഞാലോ?.കൂടുതലാലോചിക്കാൻ നിന്നില്ല.ഒരുപാട്‌ വേദനിപ്പിച്ചു.ഇനിയും
വേദനിപ്പിക്കില്ലന്ന്‌ കരുതിയതാണ്‌. ഒരുപാട്‌ കാലത്തിനു ശേഷം എല്പാവരുടെ മുന്നിലും വെച്ചു പോലും.
എന്നിട്ടും അങ്ങനെ ചെയ്തു പോയില്ലേ??

ഇനിയും അവളെ വിഷമിപ്പിക്കണോ??… അമ്മയെ വിഷമിപ്പിക്കണോ? നിശ്ചയം കഴിയട്ടെ! കല്യാണം
കഴിയട്ടെ! കുറച്ചു കാലം വിഷമം കാണും. പിന്നീടെല്ലാം മാറിക്കോളും. അച്ഛനോടെന്തേലും
പറഞ്ഞൊഴിവാവാം. നാട്ടിലേക്ക്‌ പോവണ്ട!. അവളെയിനിയും നേരിൽകാണാനോ സംസാരിക്കാനോ
നില്‍ക്കണ്ട. ഇതിങ്ങനെ തന്നെ നിൽക്കട്ടെ. അവൾ എന്നെ ചതിച്ചെന്നു തന്നെ വിശ്വസിക്കാം. തീരുമാനം
നീണ്ടില്ല ഉറങ്ങിപ്പോയി.

പിറ്റേന്ന്‌ ഗയരിയേച്ചി കോളേജില്‍ പോയി. ഗായത്രിയും ഞാനും കൂടെ ചേച്ചിയുടെ കാറിൽ തന്നെ
അവിടെ കൊണ്ടാക്കിക്കൊടുത്തു. കേറി ചെന്നപ്പോ ഞെട്ടി.ഹീറിന്റെ കോളേജിലേക്കാ കേറി
ചെന്നത്‌.പുറത്തൊന്നും അവളെക്കണ്ടില്ല.ആക്കി ഞാനും ഗായത്രിയും മെല്ലെ ഹോപിറ്റലിലേക്ക്‌ പോയി.
കാലിലെ മുറിയൊന്ന്‌ കൂടെ ഡ്രസ്സ്‌ ചെയ്തു. വൈകിട്ട്‌ ചേച്ചിയെ ചെന്ന്‌ പിക്‌ ചെയ്തു പോന്നു. അവരുടെ
കളിയും,ഗായത്രിയുടെ വാ നിര്‍ത്താതെയുള്ള സംസാരവും കൊണ്ട്‌ ആ ദിവസം മെല്ലെ നീങ്ങി.

ചേച്ചി കോളേജില്‍ നിന്ന്‌ ലീവെടുത്തു. നാട്ടിലേക്ക്‌ വരാൻ.. പ്രധാന ചടങ്ങിന്‌. ചെറിയമ്മയുടെ
നിശ്ചയത്തിന്‌!!. എന്നോട്‌ ചേച്ചി പലതും ചോദിച്ചെങ്കിലും ഗായത്രി വന്നു രക്ഷപ്പെടുത്തി തന്നു.

വൈകീട്ട്‌.സൂര്യന്‍ മെല്ലെ മാഞ്ഞു തുടങ്ങിയപ്പോ. ഉള്ളിലേക്ക്‌ ഞാൻ വീണ്ടും ചോദിച്ചു,എടുക്കുന്ന
തീരുമാനം ശെരിയാണോന്ന്‌. അവളിനിയും സന്തോഷിക്കുന്നതല്ലേ നല്ലത്ന്നാ ഉള്ളില്‍ തോന്നിയത്‌.ഞാൻ
കാരണം ഇനിയും അവള്‍ക്ക്‌ വിഷമിക്കേണ്ടി വന്നാലോ??

മൂന്ന്‌ ദിവസം കൂടെയുണ്ട്‌..ആലോചിക്കാൻ സമയമില്ല.എന്റേതായിരുന്നല്ലോ എന്ന തോന്നലുള്ളിലുണ്ട്‌.
വേറെയൊരുത്തനവളെ കൊണ്ടു പോവുമല്ലോന്നും. ഓര്‍ക്കാതെ നിക്കാം..എനിക്കും അവള്‍ക്കും അത്‌
നല്ലതേ ഉണ്ടാക്കൂ. അങ്ങനെയായിരിക്കും.

ഓര്‍ക്കാന്‍ കുറേ നിമിഷങ്ങൾ തന്നിട്ടില്ലേ? അവൾ,അവളും ഞാൻ ഞാനുമായി നിന്നാല്‍
മതിയായിരുന്നു. ഞങ്ങളാവേണ്ടിയിരുന്നില്ല!!.. ഒട്ടിയത്‌ പറിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്‌.
തീരുമാനമുറപ്പിച്ചു. ആരോടും പറയാനിന്നില്ല.

സമയം പത്തിനോടടുത്തപ്പോ.. ഗായത്രി റൂമിലേക്ക്‌ വന്നു…

“അഭി… AM സംസാരിക്ക്‌….” നീട്ടിയ കയ്യിൽ അവളുടെ ഫോണുണ്ട്‌…

ആരാടി എന്ന്‌ ഞാന്‍ പിരികം പൊക്കി ചോദിച്ചു.

“ആരായാലെന്താ സംസാരിക്ക്‌ നീ…” എന്റെ കയ്യിലേക്ക്‌ പിടിപ്പിച്ചവൾ പോവാന്‍ തിരിഞ്ഞു..ഞാൻ
ഫോണിലേക്ക്‌ നേരെ നോക്കി.അനുവേച്ചി!!. ചെറിയമ്മയോ??
ഉള്ളിലൂടെയൊരുമിന്നലോടി.പറ്റില്ലായിരുന്നു. സംസാരിക്കില്ലന്ന്‌ ഉറപ്പിച്ചതല്ലേ?.ഞാനത്‌ കട്ടാക്കി
ബെഡിലിട്ടു.

പോയി തിരിഞ്ഞ ഗായത്രി കൃത്യമതു കണ്ടു. പോയതിനേക്കാൾ വേഗത്തിൽ കലിപ്പിച്ചു കൊണ്ട്‌
മുന്നിലെത്തി.

“ഗായത്രി പറ്റില്ലനിക്ക്‌…” ഞാന്‍ ഉള്ളതങ്ങു പറഞ്ഞു..അവൾള്‍ ബെഡിലേക്ക്‌ കേറി എടുത്തുവന്നു.

“ഡാ.. നീയെന്തിനാങ്ങനെ പേടിക്കണേ?? നീയെന്തേലും തെറ്റ്‌ ചെയ്തിട്ടുണ്ടോ?… സംസാരിച്ചുന്നു വെച്ച്‌
ആരും നിന്നൊന്നും ചെയ്യാമ്പോണില്ല!!.ഒന്നും മിണ്ടീല്ലേലും ആ പറയുന്നതൊന്നു കേട്ടൂടെ??
ആഗ്രഹണ്ടായിട്ടല്ലേ നിന്നെയിങ്ങനെ വിളിക്കണത്‌.മര്യാദക്ക്‌ ഫോണെടുത്ത്‌ സംസാരിക്ക്‌.” ഉള്ള
ഒച്ചയെല്ലാമെടുത്ത്‌ അവളെന്റെ ചെവിയടപ്പിച്ചു.എന്നാലും ഞാനയഞ്ഞു നിന്നു.കയ്യിലേക്കെടുത്ത,
അവളുടെ ഫോണ്‍ വീണ്ടും മുരണ്ടു..

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *