മിഴി [ Full ] 14അടിപൊളി  

ചാടിക്കേറിയമ്മ പറഞ്ഞു… ഹേ! അതാ കിടക്കുന്നു അടുത്തത്‌.ഞാന്‍ ആദ്യം ചെറിയമ്മയെ
ഓര്‍ത്തുപോയി എന്റെ അനുക്കുട്ടി നീവല്ലതും കേൾക്കുന്നുണ്ടോ ഇത്‌.. ഇങ്ങനെ മസിലുപിടിച്ചു നടന്നോ
എന്നെ വേറെ കെട്ടിക്കും നിങ്ങളുടെ ചേച്ചിതന്നെ .

” ഇങ്ങനയാണേലേ..അമ്മയിനി ഹോസ്പിറ്റലില്‍ പോണ്ടട്ടോ. കണ്ട പെണ്ണുങ്ങളെ മുഴുവനിനിമുതലെന്റെ
തലയിലിടലാവല്ലോ അമ്മയുടെ പണി. എനിക്ക്‌ കെട്ടുകയൊന്നും വേണ്ടമ്മേ .. ആകെ വയസ്റിതിരി
മാത്രേ ആയുള്ളൂ..കെട്ടാതെയും ജീവിക്കാലോ… ” നിന്നൊഴിവാവാൻ പറഞ്ഞു കൊണ്ട്‌ അമ്മയുടെ
അടുത്തുനിന്ന്‌ മെല്ലെ വലിഞ്ഞു.

“ഡാ…ഞാന്‍ അഡ്രെസ്സെല്ലാം വാങ്ങിയിട്ടുണ്ട്‌ ട്ടോ ” റൂമിലേക്ക്‌ നടക്കുമ്പോ ബാക്കില്‍ നിന്ന്‌ അമ്മ
ചിരിച്ചു കൊണ്ട്‌… വിളിച്ചു കൂവി.. ദൈവമേ അമ്മ സീരിയസ്‌ ആക്കാണോ..എഏയ്‌ വെറുതെ
പറഞ്ഞതാവും. എന്നാലും ഒരു രക്ഷ വേണല്ലോ ഞാൻ താഴേക്ക്‌ തന്നെയോടി… അമ്മ റൂമിലേക്ക്‌
കേറുകയായിരുന്നു…

“അതേ ഡോക്ടര്‍ ലക്ഷ്മി മാഡം ” ഞാൻ പിറകെ പോയി അമ്മയെ ചുറ്റി പിടിച്ചു…

“എന്താടാ ഞാന്‍ ആലോചിക്കണോ?” അപ്പഴും അമ്മക്ക്‌ അതിന്റെ ആകാംഷ. ഞാൻ മുഖം ചുളിച്ചു…
“അതല്ല അമ്മേ… വേറെ ഒരു കാര്യം ”

“പിന്നെന്താ?”

“അതേ ഒരു പെണ്ണ്‌ എന്നേക്കാള്‍ ഇത്തിരി വയസ്സ്‌ കൂടുതലാ… ഞാന്‍ അവളെ വിളിച്ചു ഇങ്ങട്ട്‌ കൂട്ടി
കൊണ്ടോന്നാല്‍ അമ്മ സമ്മതിക്കോ?”” ഇത്തിരി പതറിയാണേലും ഞാൻ അതങ്ങു

അവതരിപ്പിച്ചു..മുന്‍കൂട്ടി കാണ ണല്ലോ എല്ലാം…

“ആരാടാ ആ കുട്ടി…” അമ്മ സീരിയസ്‌ ആയി. അയ്യോ പെട്ടല്ലോ? രണ്ടു ദിവസം മുന്നേവരെ
കരഞ്ഞകുത്തിയിരുന്ന ഞാന്‍ ഇത്രപെട്ടന്ന്‌ ഒരുത്തിയെ കണ്ടുപിടിച്ചോ എന്ന്‌ ചോദിച്ചാൽ കഴിഞ്ഞു…

“അല്ലമേ… ഞാന്‍ ചോദിച്ചു എന്നേയുള്ളു ” ഞാൻ മെല്ലെ അതിൽ നിന്ന്‌ വലിയാൻ നോക്കി…

എന്നാലേ നീ കൊണ്ടുവന്നു നോക്ക്‌… അപ്പൊ അറിയാം. അല്ലാതെ ഇപ്പൊ അല്ല കേട്ടല്ലോ? ”
വാക്കുകളില്‍ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടോന്ന്‌

സംശയമാണ്‌… ഞാൻ ഇളിച്ചു കൊണ്ട്‌ മെല്ലെ റൂമിലേക്ക്‌ തന്നെ നടന്നു.. മുകളിൽ എത്തിയപ്പോ
ചെറിയമ്മയുടെ റൂമിലേക്ക്‌ ഒന്ന്‌ പോയി നോക്കിയാലോ എന്നാലോചിച്ചു.പിന്നെ വേണ്ടയെന്നു
തോന്നി.ഇത്തിരി മിണ്ടാതെ നിന്നാൽ ഇങ്ങട്ട്‌ തന്നെ വരാൻ മതി. വരോ? … എന്നാലും ആ മുഖം
കാണാതെങ്ങനെയാ?.ഉറക്കം വരൂല്ലല്ലോ..

ഒന്ന്‌ മടിച്ചു .എന്നാലും ഓടി പോയി… മുന്നിൽ ആ വാതിൽ തെളിഞ്ഞപ്പോ അടച്ചിട്ടില്ല… ഇത്തിരി ഉന്തി
നോക്കി .ജനല്‍ പിടിയിൽ ഇരുന്ന്‌ പുറത്തേക്ക്‌ നോക്കിയിരിക്കാണ്‌.അവളുടെ സ്ഥിരം സ്പോട്‌
ആണല്ലോ ഇത്‌ . പോയി ഒന്നകൂടെ പറഞ്ഞു നോക്കിയാലോ സമാധാനം ആയി? .. ആ കാലെങ്കിലും
പിടിച്ചാലോ? വേണ്ട ഇങ്ങനെ താഴ്ന്നു കൊടുക്കേണ്ട ആവശ്യമുണ്ടോ?..അധികനേരം നോക്കിനില്ക്കാന്‍
നിന്നില്ല… റൂമിലേക്‌ പോയി ഞാന്‍ നല്ലതു പോലെയൊന്ന്‌ കുളിച്ചു… ഡ്രെസ്സെല്ലാം മാറിയപ്പോ അച്ഛന്‌
താഴെനിന്ന്‌ വിളിക്കുന്നത്‌ കേട്ടു..

ഹാളിലെ സോഫയില്‍ അച്ഛനും അമ്മയും എന്തോ സീരിയസ്‌ കാര്യങ്ങൾ ചര്‍ച്ച ചെയ്യായിരുന്നു..
ഞാന്‍ വന്നപ്പോ അവരൊന്നടങ്ങി. മുന്നിലെ സിംഗിള്‍ സോഫയിലിരുന്നപ്പോ.വിഷയം
എന്നെക്കുറിച്ചാണെന്ന്‌ ബോധ്യമായി..നേരത്തെ പറഞ്ഞ വല്ല ആലോചനയുമാണോ??

ഭാഗ്യത്തിന്‌ അല്ല… വയസു കൂടിയപ്പോ ഉത്തരവാദിത്വവും കൂടുമല്ലോ. അച്ഛന്റെ ബസ്സിനസ്‌ പാര്‍ക്കിന്റെ
പണി… ഫിനിഷിങ്‌ വര്‍ക്കില്‍ എത്തിയിട്ടുണ്ട്‌. എന്നാലും സ്പീടാക്കണം… ആവശ്യം ഞാന്‍ ഒന്ന്‌
ഇടപെടണം എന്നതാണ്‌. സിവില്‍ നമ്മുടെ ഏരിയ ആണല്ലോ.

അച്ഛന്‌ ആവശ്യം ഉന്നയിച്ചപ്പോ. എതിര്‍ക്കാന്‍ തോന്നിയില്ല… എന്റെ ഇഷ്ടങ്ങള്‍ക്ക്‌ ഇതുവരെ പുള്ളി
തടസ്സം നിന്നിട്ടില്ല. എന്തായാലും പഠിച്ച പണിയൊന്നും പഴറ്റി നോക്കാലോ… ഞാൻ
സമ്മതിച്ചു.അമ്മക്കായിരുന്നു സന്തോഷം കൂടുതൽ…പറ്റിലേല്‍ വേണ്ടാട്ടോ എന്ന്‌ പറഞ്ഞു ചെറിയമ്മയെ
പോലെ കുറുമ്പുളള മുഖത്തോടെ നോക്കി കളിയാക്കുകയായിരുന്നു.. പണിയെടുക്കാത്ത എനിക്ക്‌ പണി
കിട്ടിയ ആഹ്ലാദം…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *