മിഴി [ Full ] 14അടിപൊളി  

അവള്‍- അനുപമ, കുഞ്ഞമ്മ അല്ലേൽ ചെറിയമ്മ അതും അല്ലേല്‍ പണ്ടാരക്കാലത്തി പൊട്ടിത്തെറിച്ചു
പറഞ്ഞ ശബ്ദം ഒന്നുകൂടെ എന്റെ കാതില്‍ മുഴങ്ങി… “ചന്തിക്ക്‌ പിടിക്കുന്നോടാ ചെറ്റേ ” പിന്നെ
ഒരടിയും. ഞാന്‍ മുഖം ഒന്ന്‌ കൂടെ ഉഴിഞ്ഞു തൊലി കീറിയ പോലെ നീറ്റൽ.

ഒരു കൂട്ടച്ചിരി… മുന്നില്‍ വലതു വശത്തു നിന്നും… പെൺകുട്ടികളുടെ ഒരു കൂട്ടം.എല്ലാവരും ഇളിക്കുന്നു,
എന്നെ നോക്കുന്നില്ല എന്ന രീതിയില്‍ നോക്കുന്നു.രണ്ടണ്ണത്തിന്റെയിടയിലൂടെ പെട്ടന്ന്‌ ഞാന്‍ കണ്ടു…
ആ കറുത്ത ചുരിതാറിട്ട സാധനത്തിനെ. പിശാച്‌, അവളുടെ പുച്ഛത്തോടെയുള്ള നോട്ടം.
മറ്റൊരുത്തിയോട്‌ എന്തോ സ്വാകാര്യം പറയുന്നു .കൈ തരിച്ചു വന്നു..കൂടെയുള്ള അമ്മക്ക്‌ പെട്ടന്ന്‌
കാര്യം കത്തി .ആ വിരലുകൾ എന്റെ കൈത്തണ്ടയിൽ മുറുകി.വിട്ടു കൊടുത്തു .. അവളെ നോക്കി
പേടിപ്പിച്ചുകൊണ്ട്‌ ഞാന്‍ അമ്മയുടെ പിറകെ നടന്നു.

ഫ്രൈഡ്‌ റൈസ്‌, കുറച്ചെന്തോ കാട്ടി കഴിച്ചു ഒന്നും വേണ്ടാത്ത അവസ്ഥ..

ലക്ഷ്മിയമ്മേ ഞാനിറങ്ങാ വിഷ്ണു വന്നു. എന്റെ മോന്ത പോലും നോക്കാൻ നിൽക്കാതെ
അമ്മയോട്‌ പറഞ്ഞു..തിരിഞ്ഞു നടന്നു.അവന്‌ ദേഷ്വം കാണും. വിട്ട്‌ കളയാൻ അവനെത്ര
പറഞ്ഞതാ.ഞാന്‍വീണ്ടും കാലുനക്കുന്ന പട്ടിയായി നിന്നു.

അവന്‌ നടന്നു നീങ്ങികണ്ണിൽ നിന്ന്‌ മാഞ്ഞതും പുറകിൽ അനക്കം
“കഴിഞ്ഞില്ലേ ഡാ.” അച്ഛന്‍.. ഞാൻ തലകുലുക്കി കഴിഞ്ഞെന്നു കാട്ടി

“ഇത്‌ മുഴുവന്‍ കഴിക്ക്‌ അഭി, എന്നിട്ട്‌ നീ എഴുന്നേറ്റാൽ മതി ” എഴുന്നേൽക്കാൻ നോക്കിയതും അമ്മ
തടഞ്ഞു.

“അവന്‌ കഴിക്കട്ടെ കുട്ടേട്ടാ , നല്ല വിശപ്പ്‌ കാണും, ല്ലെ അക്ഷയ്‌ വിശ്വനാഥ്‌?” പുച്ഛത്തിലുള്ള ശബ്ദം
അച്ഛന്റെ പുറകില്‍ നിന്ന്‌.ചെറിയമ്മ ശവം.ഞാന്‍ ഒരുനിമിഷം ദേഷ്യം കൊണ്ട്‌ കണ്ണുകളടച്ചു പിടിച്ചു .
അച്ഛനും അമ്മയും നിൽക്കുന്നതിലുള്ള ധൈര്യമാണ്‌ അവൾക്ക്‌..അച്ഛന്റെ പുഞ്ചിരി..ഞാൻ
ദയനീയതയോടെ അമ്മയെ നോക്കി.

“അനു ….ഡീ…. മതി നിന്റെ സംസാരം, എന്റെ മോനെ തല്ലി നാണംക്കെടുത്തിയതും പോരാ.അവളുടെ
സംസാരം കണ്ടില്ലേ?” അമ്മയുടെ ചൊടിക്കല്‍ .വേണ്ടത്ര MVEA! ആ ശബ്ദത്തിനുണ്ടോ എന്ന്‌ സംശയം
ആണ്‌… ഇതൊക്കെ എത്ര കേട്ടതാ… അനിയത്തിയെ ക്കാളേറെ സ്വന്തം മകളെപോലെയാണ്‌ അച്ഛനും,
അമ്മയ്ക്കും അവള്‍.. അമ്മയുടെ പതിനാലാം വയസ്സിലാണ്‌ ചെറിയമ്മ ഉണ്ടായത്‌… ചെറിയമ്മയുടെ
ജനനത്തോടെ അമ്മമ്മ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം. പതിനെട്ടില്‍ എന്റെ അച്ഛൻ
വിശ്വനാഥന്റെ ഭാര്യയായ അമ്മ പത്തൊന്‍പതിൽ എന്നെ പ്രസവിച്ചു. എന്റെ തലവട്ടം കണ്ടിട്ടാണെന്ന്‌
തോന്നുന്നു… അമ്മയുടെ അച്ഛനും അതിനടുത്ത്‌ തന്നെ പോയി. അതുകൊണ്ട്‌ ചെറിയമ്മ എന്റെ

വീട്ടിലായി.. അന്ന്‌ മുതല്‍ ഞാന്‍ പെട്ടതാണെന്ന്‌ തോന്നുന്നു.. എന്നെ ഭരിക്കുന്നത്‌ അവളുടെ കയ്യിൽ
വന്നു ചേര്‍ന്നു … ഓരുപാടു തല്ലുകള്‍.. പിണക്കങ്ങൾ. ഞാൻ സ്വാതന്ത്രത്തിനു വേണ്ടി പട്ടിണി
കിടന്നു.ഒന്നും സംഭവിച്ചില്ല .എനിക്ക്‌ തല്ലുവാങ്ങി തരാൻ അവള്‍ക്ക്‌ വല്ല്യ WIG] ആയിരുന്നു.
കൊണ്ട്‌,കൊണ്ട്‌, കൊണ്ട്‌ വെറുത്തു…

അവള്‍ പത്തിൽ എത്തുന്ന വരെ. അതിനു ശേഷം അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക്‌ വിട്ടു..£2
പഠിക്കാന്‍. ഞാന്‍ രക്ഷപ്പെട്ടു. അതികം ശല്യം ഇല്ല.ഇടക്കൊക്കെ വന്നു അധികാരം കാണിച്ചു പോവും
അത്ര മാത്രം.. ഇതിപ്പോള്‍ കുറച്ചു കാലത്തിനു ശേഷം ആണ്‌ കാണുന്നത്‌. ആൾ ഡോക്ടര്‍ ആണ്‌
അതിന്റെ അഹങ്കാരം അതിനും കൂടുതൽ.

“നോക്ക്‌ കുട്ടേട്ടാ… അവന്റെ ചെറിയമ്മയല്ലെ ഞാന്‍ എന്നിട്ടും കണ്ടില്േേ നോക്കി പേടിപ്പിക്കുന്നത്‌
“മൂന്നില്‍ അമ്മയുടെ അടുത്തിരിക്കുന്നു അവള്‍ൾ.ഈ ശവത്തിനെ ആണോ ഞാന്‍ ഇത്ര നേരം
നോക്കിയത്‌. അവളുടെ കള്ള പരിഭവം.അച്ഛന്‍ അവളുടെ ചാക്കിലാണ്‌.. ആ വിളി തന്നെ കേട്ടാൽ
അറിഞ്ഞു കൂടെ ” കുട്ടേട്ടാ “…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *