“അഭി… മതി എനിക്കൊന്നും കേൾക്കണ്ട!!!” പെട്ടന്നാ ചെറിയമ്മ തലചെരിച്ചെന്റെ മുഖത്തു
നോക്കിയത്. കരഞ്ഞ ആ മുഖത്തു വല്ലാത്ത ദേഷ്യത്തിലുള്ള ഭാവം..എനിക്ക് ഷോക്ക് ആയി
എന്തായിപ്പോ ഇങ്ങനെ? പെട്ടന്ന് കരഞ്ഞപ്പോ കരുതി സന്തോഷം കൊണ്ടാണെന്ന് ഇതിപ്പോ…
“അനൂ ഞാന്‍… ” നിവര്‍ത്തിയില്ലാതെ ആ കണ്ണുകളുടെ മുനകളിൽ നിന്ന് രക്ഷപ്പെടാന്‍ ഞാൻ നോക്കി..
Vi
“അഭി…..നീയെന്നെയങ്ങനെ ഇനി വിളിക്കരുത് ” വല്ലാത്ത ഭാവത്തോടെയുള്ള പറച്ചിലായിരുന്നു അത്..
പോയി..അപ്പൊ എന്തോ തോന്നിപ്പോയി അതെന്റെ തെറ്റ്… സോറി.. പിന്നെ നിന്നെ ഞാന്‍ എന്റെ
അനിയനെ പോലെയേ കണ്ടിട്ടുള്ളൂ അത് മറക്കരുത് “വല്ലാത്ത ഭാവത്തോടെയുള്ള
വാക്കുകള്‍.പറയുമ്പോ ആ ചുണ്ടുകളും കവിലുകളും നല്ലപോലെ വിറച്ചിരുന്നു. മിഴികളില്‍ നിറയുന്ന
വെള്ളം കാണാം.അവളുടെ കൈയുടെ മുകളിലുണ്ടായിരുന്ന എന്റെ കൈ അവൾ മെല്ലെ വലിച്ചൂരാന്‍
നോക്കി.ഉയര്‍ന്നു പോവുന്ന കൈ ഞാന്‍ വിട്ടുകൊടുത്തു.
കരുതിയ പോലെ തന്നെ സംഭവിച്ചു. ഞാന്‍ ഇത് മുന്നേ പ്രതീക്ഷിച്ചതുമാണ്.. ആദ്യം ഒന്ന് ഞെട്ടി
എന്നുള്ളത് സത്യം. അവളുടെ ഭാഗത്തുനിന്ന് നോക്കിയാൽ ആ മനസ്സിലെന്തൊക്കെ സങ്കര്‍ഷം കാണും?.
സ്വന്തം ചേച്ചിയുടെ മോനേ പ്രേമിക്കെ?? നല്ല തമാശ..!! ആരാ അതിനു കൂട്ട് നിക്ക. ഇതെവിടെ ചെന്ന്
അവസാനിക്കും. മറ്റാരെങ്കിലും ഇതറിഞ്ഞാലുള്ള അവസ്ഥ. അമ്മയറിഞ്ഞാല്‍ എങ്ങനെ അവളെ
കാണും.എന്നുള്ളതൊക്കെയാകും അവളിൽ കിടന്നു നിറയുന്ന ചോദ്യം.പാവം!! ആ മനസ്സ് കാണാതെ
യിരിക്കാന്‍ മാത്രം പൊട്ടനല്ല ഞാന്‍.പോരാത്തതിന് ഇത്രയും കാലം ഒന്ന് മിണ്ടുക പോലും ചെയ്യാത്ത
ഏഭ്യന്‍ രണ്ടു ദിവസംകൊണ്ട് ഇങ്ങനെയൊക്കെ പറയുമ്പോ..
അവള്‍ക്ക് വിശ്വാസമുണ്ടാകോ എന്നെ? ഈ ഇഷ്ടം വേറെ എന്തിനെങ്കിലും മാണെന്ന് അവൾ
കരുതിയാല്‍ അതോടെ കഴിഞ്ഞു.പക്ഷെ എനിക്കുവേണ്ടത് ഒരു നിമിഷത്തേക്ക് മാത്രമല്ല… എന്റെ കൂടെ
എല്ലാം കാലവുമുണ്ടാവാന്‍ ഒരാളെയാണ്.
ഞാന്‍ തുറന്നു പറയാന്‍ പോയപ്പോ അവളെന്തായാലും ഞെട്ടി കാണും ..അല്ലെങ്കിലും പെട്ടന്നാരേലും
സമ്മതിക്കോ.? ഇതുപോലെയൊരു നിമിഷം പറഞ്ഞാല്‍.
പക്ഷെ അവള്‍ എന്നെ സ്്‌നേഹിക്കുന്നുണ്ടോ?? ഓരോ നോട്ടത്തിലും ഞാൻ കണ്ടത് പ്രണയമല്ലേ? എന്ത്
പറഞ്ഞാലും വേണ്ടിയില്ല.. എന്നെ പേടിപ്പിച്ചിട്ടും, നിലക്ക് നിര്‍ത്തിയാലും കുഴപ്പമില്ല. അവളല്ലവാതെ വേറെ
ആരും വേണ്ടനിക്ക്.
എന്തായാലും ചെറിയമ്മയെ അറിയിക്കേണ്ട മനസ്സിലുള്ളതൊന്നും.ഞാന്‍ പരമാവതി സങ്കടമെന്റെ
മുഖത്തു കൊണ്ടുവന്നു.കണ്ണ് നിറച്ചു കണ്ടെങ്കിലും മനസ്സിലാക്കട്ടെ എന്റെ സ്നേഹം..വിഷമം ons ഇപ്പൊ
എങ്ങാനും അവള്‍ യെസ്
പറഞ്ഞിരുന്നേൽ… പിന്നെ ഈ സെന്റി കളികളൊന്നും കളിക്കണ്ടല്ലോ..എന്തായാലും അവൾ ഒന്ന്
ശെരിയാകട്ടെ ഇത്തിരി കച്ചറയുണ്ടാക്കി നോക്കാം… ചെറിയ തെറ്റലുകള്‍ കൂടുതൽ
അടുപ്പിക്കുമെന്നാണല്ലോ? ഇപ്പോഴെന്തു പറഞ്ഞാലും അങ്ങട്ട് കേറലുണ്ടാവില്ല.
വണ്ടിയില്‍ ഇത്തിരി മര്‍ദം കൂടി.. ചീത്തപറഞ്ഞ ആളുടെ മുഖത്തേക്കുനോക്കാന്‍ കഴിയാതെനില്‍ക്കുന്ന
അവസ്ഥ പോലെ, അവളുടെ മുഖത്തേക്ക് നോക്കാൻ ഒരു മടി.എന്നാലും ഇത്തിരി നേരം കഴിഞ്ഞപ്പോ
ഞാന്‍ ഒന്ന് ഒളിഞ്ഞു നോക്കി.പെണ്ണ്‌ന്തോ ആലോചനയിലാണ് നഖം കടിച്ചു വിഴുങ്ങുന്നു വല്വാതെ
ആസ്വസ്ഥയാവുന്നുണ്ട്.
ആ നോട്ടത്തിന്റെ നിഴൽ എന്റെ നേര്‍ക്ക് ചാഞ്ഞപ്പോ കണ്ണ് തുടച്ചുകൊണ്ട് ഞാൻ താഴോട്ടു നോക്കി
നിന്നു. ഞാനിന്ന് അഭിനയിച്ചു തകര്‍ക്കും.
സംഭവം ഏറ്റു. ഇടക്കിടക്ക് അവളുടെ കണ്ണുകൾ എന്നിലേക്ക് നീളുന്നതറിഞ്ഞു.. എന്തിനാ പെണ്ണേയി
മസിലുപിടുത്തം.?.. ഞാന്‍ മനസ്സില്‍ കനിഞ്ഞു കൊണ്ട് ചോദിച്ചു. ഹെഹെ.
മിണ്ടാതിരിക്കുന്നത് വല്വാത്ത അവസ്ഥയാണ്.മുന്നിലെ നനഞ്ഞ ഗ്ലാസ്സിലൂടെ അപ്പുറത്തു
വന്നുനില്‍ക്കുന്ന ആംബുലന്‍സിന്റെ. നീലയും, ചുമപ്പും വെളിച്ചവും നോക്കി ഇത്തിരി നേരം കൂടെ വലിച്ചു
നീട്ടി.
