മിഴി [ Full ] 14അടിപൊളി  

“അഭി… നിക്ക്‌. ഞാനും ണ്ട്‌…” വല്ല്യ കളിപ്പിക്കലോ. അല്ലേല്‍ വലിയ സങ്കടമോ അതില്‌ കണ്ടില്ല. ചെറിയ
വേദനയാ മുഖത്തുണ്ട്‌.കഷ്ടപ്പെട്ടെ ഴുന്നേറ്റപ്പോഴേക്ക്‌ ഞാനോടി ചെറിയമ്മയുടെ റൂമിലേക്ക്‌ നിന്നു.
അവള്‍ പേടിയോടെ ചുറ്റും തിരിഞ്ഞു ,ഇത്തിരി സ്പീഡിൽ വന്നപ്പോഴേക്കും. ഞാനാ വാതിലിന്റെ
പിന്നില്‍ കേറിയൊളിച്ചു.

ഇനിയാണ്‌ കളി. ഓടി ഉള്ളില്‍ കേറി ചുറ്റും തിരിഞ്ഞു എന്നേ നോക്കുമ്പോഴേക്ക്‌.ഉള്ളിലേക്ക്‌
ചാടിയപോലെ, തിരിച്ചു പുറത്തേക്കും ചാടി.സാണ്ട്‌ കേട്ടവളൊന്നു തിരിഞ്ഞപ്പോഴേക്ക്‌ പുറത്ത്‌ നിന്ന്‌
ഞാനാ വാരിങ്ങ്‌ പൂട്ടി… ഹിഹി.പേടിയുണ്ടല്ലേ? ഇതൊക്കെ അത്‌ മാറാനുള്ള നല്ല വഴിയാണ്‌.എന്നോടാ
കളി.അപ്പോഴേക്ക്‌ ഉള്ളില്‍ അവൾ ഓടി അടുക്കുന്ന ovens.

11 Vi

അഭി….. അഭി. പ്ലീസ്‌ ഡാ തുറക്ക്‌.” വാതിലില്‍ നാലഞ്ച്‌ വട്ടം കുത്തി അവളുടെ പേടിയോടെയുള്ള
ശബ്ദം.മിണ്ടിയില്ല.നീയെന്നെ കുരങ്ങു കളിപ്പിക്കുമല്ലേ. ഇത്തിരി നേരംന്നിക്കവിടെ.

“അഭി കളിക്കല്ലേ പ്ലീസ്‌.. എനിക്ക്‌ പേടിയാ ഡാ… മിണ്ടിയില്ല, അവള്‍ക്കെന്നെ ഭീഷണി
പെടുത്തണം, കുരങ്ങ്‌ കുളിപ്പിക്കണം, സ്വസ്ഥമായി ഒന്നിരിക്കാനും സമ്മതിക്കില്ല.അധികനേരം അവളെ
അങ്ങനെ നിറുത്തണം എന്നില്ലായിരുന്നു.അവിടെ ഇട്ട്‌ പോണമെന്നും കരുതിയില്ല. എന്നാ പുറത്തെ
അവസ്ഥ ശെരിയല്ല. മഴ മാത്രമാണേല്‍ പോട്ടെ. ന്ത്‌ മിന്നലാണ്‌!!.

വാതിലില്‍ വരുന്ന ചെറിയമ്മയുടെ തട്ട്‌ നിന്നില്ല.

അഭി……” ഇപ്പൊ അത്‌ ആര്‍ക്കലായി. ഇത്തിരി നേരം കൂടെ നിന്നപ്പോ വലിയൊരു മിന്നൽ.നിന്നാലിനി
ശെരിയാവില്ല.അവള്‍ റൂമിലല്ലെഃ കൊഴപ്പമൊന്നുമുണ്ടാവില്ല.ഞാന്‍ റൂമിലേക്ക്‌ ഓടി. പിറകില്‍ നിന്ന്‌
അവളുടെ കാറിച്ച കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല.ഇനി വാതില്‍ പൊളിച്ചു വരുവോ തെണ്ടി.

റൂമില്‍ കേറി ബെഡിലേക്കങ്ങട്ട്‌ ചാടിക്കിടന്നു. ഇത്തിരി നേരം ഉറക്കം വരുവോന്ന്‌ നോക്കി.വന്നില്ല.
മഴപെയ്യുന്നതും കേട്ടങ്ങനെ കിടന്നപ്പോ, ഒരു നിഴലാട്ടം.

പെട്ടു. വാതില്‍ പൊളിച്ചു ചെറിയമ്മയാണോ? ഇതിനെതായാലും ചെറിയ പണിയൊന്നുമില്ല അവൾ
തിരിച്ചു തരാന്നറിയാം . അതോണ്ട്‌ തന്നെ ഞാനൊന്ന്‌ പതുങ്ങി കൊണ്ട്‌ സൈഡിലേക്ക്‌ നീങ്ങി
വാതിലിലേക്ക്‌ നോക്കി. ആശ്വാസം!! എന്റെ കളി കണ്ട്‌ ചിരിച്ചു നിക്കുന്നയമ്മ.

“ന്താടാ…. അച്ഛനാനെന്ന്‌ കരുതിയോ….?” ചെറിയമ്മായണെന്നാ കരുതിയെന്ന്‌ ഞാന്‍
പറഞ്ഞില്ല.ഉള്ളിലേക്ക്‌ കേറി ചുളുങ്ങിയ ബെഡ്ഷീറ്റൊക്കെയൊന്ന്‌ വൃത്തിയാക്കി വിരിച്ചു
തന്നിട്ടമ്മയെന്റെ അടുത്തിരുന്നു.

“അച്ഛന്‍ കുറേ ചീത്തപറഞ്ഞുട്ടോ.ഞാന്‍ വല്ല്യ മൈന്‍ഡ്‌ ചെയ്തില്ല…” കണ്ണുരണ്ടും ഇറുക്കികൊണ്ടമ്മ
പറഞ്ഞു.പാവം തോന്നി എന്റെകൂടെ കേട്ടു കാണും.

“നീ കിടക്ക്‌. ഒന്നുറങ്ങിക്കോ..മഴ മാറീട്ട്‌ ഞാവ്വരാം .താഴെക്കുറേ പണിയുണ്ട്‌…” അമ്മ
പോയി.ഉറങ്ങാനൊന്നും തോന്നുന്നില്ല. അമ്മ കൂടെയുണ്ടായിരുന്നേല്‍ ഇത്തിരി

ആശ്വാസമായേനെ.ഞാന്‍ തിരിഞ്ഞു ചുമരിന്‌ നേരെ കിടന്നു. പെട്ടന്ന്‌ റൂമില്‍ വീണ്ടും നിഴലാട്ടം. ഓഹ്‌
എന്റെ മനസ്സ്‌ കാണാന്‍ അമ്മക്ക്‌ പറ്റിയോ. ബെഡിലേക്ക്‌ കേറി വന്നമ്മയെന്നെ, പിറകില്‍ നിന്ന്‌
കെട്ടിപ്പിടിച്ചു കിടന്നു.സന്തോഷം കൊണ്ടാ കൈ പിടിച്ചൊരുമ്മയും കൊടുത്തു.

എന്നാ ആ കൈ കണ്ടിട്ട്‌ ഒരു സംശയം.സൂക്ഷിച്ചുനോക്കി. ഇതേത്‌ കൈ?. മെല്ലെ പുറകിലേക്ക്‌
ശ്രദ്ധിച്ചപ്പോ ,എരു വലിക്കുന്ന പോലെ ശബ്ദം.

ഞാന്‍ വേഗം തിരിഞ്ഞു കിടന്നു.കണ്ണുനിറച്ചതാ ചെറിയുമ്മ!!.ഇവളെങ്ങനെ പുറത്ത്‌ ചാടി.
“ന്താടാ…” നോട്ടം കണ്ടവൾ കണ്ണു തുടച്ചുകൊണ്ട്‌ ഒച്ചയിട്ടു. അഞ്ജനേയ സ്വമീ. ഞാന്‍ മനസ്സില്‍
വിളിച്ചു.എന്തൊക്കെ കാട്ടിയാലും സ്വര്യം തരില്ലലോ തെണ്ടി. എന്തായിവള്‍ക്കിപ്പോ എന്നെയൊന്നും

ചെയ്യണ്ടേ?ന്നാലും വന്നു കിടന്ന അവളെ ധൈര്യം

ഇറങ്….. പുറത്തേക്ക്‌ ചൂണ്ടി ഞാൻ പല്ലു കടിച്ചു.അവളുടെ നോട്ടം മെല്ലെ എന്റെ കണ്ണിലേക്കു
തന്നെയായി. കീഴ്‌ ചുണ്ട്‌ പിളർത്തിയിരുനോട്ടം. കുട്ടിക്കളി മാറിയിട്ടില്ല.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *