മിഴി [ Full ] 14അടിപൊളി  

“ഇതൊന്ന്‌ ലോക്ക്‌ ചെയ്തൂടെ നിനക്ക്‌…” ഇവൾക്കെന്തിന്റെ കേടാണെന്ന്‌ വിചാരിച്ചു ഞാൻ ചോദിച്ചു..
“അതിന്‌ ലോക്ക്‌ വേണ്ടേ ഇതിന്‌…” അവൾ പിറുപിറുത്തു… ഉള്ളില്‍ ഫ്ലഷ്‌ ടാങ്കിൽ നിന്ന്‌ വെള്ളമൊഴുകി.
ഡോര്‍ തുറന്നു.ഇട്ട പാന്റ്‌ മുകളിലേക്ക്‌ ഇത്തിരി കൂടെ വലിച്ചു കേറ്റി ഐറ അടുത്തേക്ക്‌ വന്നു
ചിരിച്ചു.വല്ലാത്തൊരു ഭാവം… കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോ മുഖത്തു പുച്ഛവും,
സംശയവുമൊക്കെയായിരുന്നല്ലോ.? ഇപ്പോഴെന്താ ഇങ്ങനെ ചിരി.

“ന്താടാ നോക്കണേ…” മുന്നിലേക്ക്‌ വന്ന അവളുടെ മുഖത്തു കുറുമ്പ്‌. കൈ മുകളിലേക്ക്‌ കൊണ്ടു
വന്നു… മുടിയിഴകളിലൂടെ കൈ കോര്‍ത്തു മാടി വെച്ചു. അവൾ പിരികം ഉയര്‍ത്തി. പെണ്ണ്‌ ശെരിയല്ല…
ഞാന്‍ മനസ്സില്‍ പറഞ്ഞു അവളെ തള്ളി മാറ്റി.. ടോയ്ലെറ്റിലേക്ക്‌ കേറി.

കിണ്ടി.. ലോക്ക്‌ ഇല്ലാ… ഈ പിശാചിനാണെല്‍ നാണവും മാനവുമൊന്നുമല്ലാത്തതാ.. തുറന്നു കയറി
വരില്ലായിരിക്കും.. പെടുത്തു… മുഖവും വായും കഴുകി..ചുമരിലെ കണ്ണാടിയില്‍ കുറേ നാളുകള്‍ക്കു
ശേഷം ഒന്ന്‌ നോക്കി… മാറി പോയിരിക്കുന്നു ഞാൻ.ചിരി അറിയാതെ പൊട്ടി..

പുറത്തിറങ്ങി ഫോൺ തപ്പി. അജിനെ വിളിക്കണം നാറി എവിടെ പോയൊ ആവ്വോ.തിരിഞ്ഞു
കിട്ടിലസൈഡില്‍ ചെയറില്‍ ചാഞ്ഞിരുന്നു ഫോണില്‍ നോക്കുന്ന ഹഐറെ ചിരിച്‌ കാട്ടി. എന്റെ
ഫോണാണ്‌ അവളുടെ കയ്യിൽ.

Geel… സ്നേഹത്തോടെ അവൾ വിളിച്ചു. എന്നെ നോക്കുന്ന നോട്ടത്തിൽ ആ കണ്ണിൽ എന്തോ..
ഇങ്ങനെ പല പെണ്ണിന്റെയും കണ്ണില്‍ എന്തൊക്കെയോ കണ്ടതാണ്‌ ഈ നിലയിൽ എത്തിച്ചത്‌.

“അനു ആരാ…” അവൾ കുറച്ചു പതുങ്ങി ചോദിച്ചു..നാശം!!! വേറെ ഉള്ളവരുടെ ഫോൺ നോക്കി
ഓരോന്ന്‌ ചോദിക്കാണ്‌.. വേറെ പണിയില്ലേ?? കലി കേറി പെട്ടന്ന്‌… നേരെ ചെന്നു അവളുടെ കയ്യിൽ
നിന്ന്‌ ഫോണ്‍ പിടിച്ചു വാങ്ങി.

തിരിഞ്ഞു പുറത്തേക്ക്‌ നടന്നു.
“അഭി…” അവൾ പുറകില്‍ നിന്ന്‌ കൈ പിടിച്ചു നിര്‍ത്തി.

“അഭി… ഒരു കാര്യം ചെയ്യോ… ഇന്നൊരു ദിവസം കുടിക്കാതെ നിക്കോ..” അപേക്ഷ പോലെ ആയിരുന്നു
ചോദ്യം.ഇവളാരാ എന്നെ നിയന്ത്രിക്കാന്‍..

“സ൯കര്യമില്ല.. നീ നിന്റെ കാര്യംനോക്കിയാല്‍ മതി.. എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം…”
എടുത്തടിച്ച പോലെ പറഞ്ഞു. പെട്ടന്ന്‌ അവളുടെ മുഖം മറി കൈ എന്റെ കോളറില്‍ മുറുകി.
ചുമരിലേക്ക്‌ ചേർത്ത്‌ അവൾ പല്ലു കടിച്ചു… ഞാൻ ഒന്ന്‌ പകച്ചു.വല്ലാത്ത വീറുള്ള പെണ്ണ്‌… ആ സ:ാര്യം..
കയ്യിന്റെ ബലം.നാവിറങ്ങി പോയപോലെ ആയി.പെട്ടന്ന്‌ തന്നെ അവൾ അയഞ്ഞു… മുഖം സാധാ
നിലയിലായി. കോളറിൽ നിന്ന്‌ കൈ വിട്ടു.

“വല്ലതും ഒക്കെ കേറ്റുന്നത്‌ നിര്‍ത്തിക്കൂടെ ഒന്ന്‌ …ഇന്നലെ നീ ആരയോ??? അനു…ഹാ അവളെ
വിളിക്കണ കേട്ടു അതാ ചോദിച്ചത്‌..ഓര്‍മയുണ്ടാവില്ലെന്ന്‌ അറിയാം .” ഐറ സാധനിലയില്‍ പറഞ്ഞു
പുറത്തേക്ക്‌ നോക്കി നിന്നു.

ഞാന്‍ ഫോൺ തപ്പി. അവസാന കാൾ ചെറിയമ്മയുടെ. തല പെരുത്തു… ഞാനെന്താ പറഞ്ഞത്‌.??
അവളെന്താ എന്നോട്‌ പറഞ്ഞത്‌?? അര മണിക്കൂറോളം സംസാരിച്ചിട്ടുണ്ട്‌. ഓര്‍ത്തു നോക്കി.. ചെറിയ
തളര്‍ച്ച പോലെ. സൈഡില്‍ ചെയറില്‍ ഇരുന്നു. തലകുടഞ്ഞാലോചിച്ചു കിട്ടില്ല. പ്രാന്ത്‌ കേറി.
അറിയാതെ കരഞ്ഞു പോയി. മുടിയിലൂടെ മെല്ലെ തഴുകി കൈയ്യെത്തി, കവിളില്‍ ഒലിച്ച കണ്ണീര്‍ ഒപ്പി.
ഐറ മുന്നില്‍ ഇരുന്നു.

“ന്തിനാ ഇങ്ങനെ വിഷമിക്കണത്‌?…. ഓരോന്ന്‌ വലിച്ചു കേറ്റണത്‌ മറക്കാനാണെന്ന്‌ അറിയാം ന്നാലും
ഇത്തിരി കൂടി പോവണില്ലേ??” ഐറ എന്റെ ഉള്ളം കൈയ്യിലെ മുറിയില്‍ തഴുകി സ്‌നേഹത്തോടെ
പറഞ്ഞു.വീണു പോവുന്നു ആ സ്നേഹത്തില്‍.വേണ്ടാന്ന്‌ പറഞ്ഞു നോക്കി..ഇന്നലത്തെ കാൾ
ആയിരുന്നു മനസ്സില്‍.

“ഞാന്‍ എന്താ ഇന്നലെ പറഞ്ഞത്‌?? ഫോണിൽ ” ചോദിച്ചു. ഐറ മുഖമുയര്‍ത്തി എന്നെ നോക്കി…
ചുണ്ട്‌ രണ്ടും അമര്‍ത്തി… നിസ്റസുഹായ ആയി അറിയില്ലെന്ന്‌ കാട്ടി. ഞാൻ വീണ്ടും തല താഴ്ത്തി.. എന്തിനാ
കരയുന്നത്‌. അവളെ ഓര്‍ത്തിനി കരയില്ലെന്ന്‌ ഉറപ്പിച്ചതല്ലേ??..കണ്ണ്‌ തുടച്ചു… മുന്നില്‍ ഐറ ചിരിച്ചു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *