വയലിലേക്ക് നോക്കി അമ്മയോരോ ഓര്‍മ്മകള്‍ പറഞ്ഞു അമ്മയുടെ പിറകിൽ നിന്ന് അതിന്റെ
കഴുത്തില്‍ കൈ ചുറ്റി പിടിച്ചു കവിളും കവിളും ചേര്‍ത്ത് നിന്ന് അത് കേൾക്കൽ നല്ല രസമുണ്ട്. പണ്ട്
ഞാനും അമ്മയും വീടൊക്കെ കടക്കാര്‍ കൈക്കലാക്കിയ സമയത്ത്..ഇവിടെ ആ വയല്‍ക്കരയിൽ
വന്നു ആരും കാണാതെ വീടു നോക്കി നിന്ന കാര്യം അമ്മ വീണ്ടും പറഞ്ഞു. പിന്നെ ഞങ്ങള്‍ ഇവിടെ
തോട്ടില്‍ നിന്ന് കളിക്കുന്നതും എന്റെ ചന്തിക്ക് അമ്മ തല്ലിയതും. എന്നോ ഞാൻ അമ്മയെ
വെള്ളത്തിലേക്ക് തള്ളിയിട്ടതും എല്ലാം ഒരു ചിരിയോടെ ഓര്‍ത്തു ഓര്‍ത്തു പറഞ്ഞു.അമ്മയുടെ
തോളിലൂടെ കയ്യിട്ട് തൊടിയിലൂടെ ഇത്തിരി കൂടെനടന്നു. പ്ലാവിന്റെ മുകളിലെ മൂക്കാനായ ചക്ക
കാണിച്ചടുത്ത ദിവസത്തെ ചക്കപ്പുഴുക്കിന്റെ കാര്യമോര്‍മിച്ചു മുന്നോട്ട് പോയപ്പോ മുന്നിൽ, അപ്പുറത്തെ
ഗോവിന്ദന്‍ ചേട്ടന്റെ പറമ്പില്‍ വെച്ച വാഴയിലൊന്നുണ്ട് വീണു കിടക്കുന്നു. ഇലയിടയിലൂടെ ഉള്ളില്‍
പഴുത്ത നല്ല ഞാലിപ്പൂവന്‍ കുലയുണ്ടെന്ന് അമ്മയാന്ന് കണ്ടു പിടിച്ചത്. വേണ്ടാന്നൊക്കെ പറഞ്ഞു
നോക്കിയെങ്കിലും കള്ളി!!!. പോയി നാലഞ്ചെണ്ണം ഇരിഞ്ഞെടുത്തെന്റെ കയ്യിൽ തന്നു.
“ആരും കാണണ്ട. അനൂനും കൊടുക്കാം…” ഒന്നെടുത്തു പൊളിച്ചു തിന്നിട്ടതിന്റെ സ്‌നേഹമാണ്.
“അമ്മേ കണ്ടവരുത് മുതലൊന്നും കക്കരുത്…ഒന്നുല്ലേലും ഒരു ഡോക്ടറല്ലേ…?.” കിട്ടിയ പഴയമിപ്പോ
തന്നെയെനിക്ക് വിഴുങ്ങണമെന്നുണ്ട്. ഒന്ന് ചൊറിയുന്നതും സുഖമാണല്ലോ!! മുന്നിൽ നടന്നയമ്മ എന്നെ
തിരിഞ്ഞു നോക്കി
“അയ്യടാനന്നാ തിന്നണ്ട ഇങ്ങു തന്നേക്ക്..” കയ്യിലുള്ള പഴമെല്ലാം പിടിച്ചു വാങ്ങാൻ നോക്ക. കൊടുത്തില്ല!
കൈ വെട്ടിച്ചു ഞാന്‍ മുന്നിലേക്ക് ചാടി.
“അങ്ങനെ പറയല്ലേ.അമ്മമാര്‍ മക്കൾക്കെല്ലാം കൊടുക്കണം ന്നാ…”
“ആഹാ ന്നാ കാണണല്ലോ…’
മുന്നോട്ടോടാന്‍ സമ്മതിച്ചില്ല!
ഭീഷണി.രണ്ടടി മുന്നിലേക്കെത്തിയ എന്റെ കോളറില്‍ പിടിച്ചമ്മ
“അമ്മേ വേണ്ട…വേണ്ടാ… വീഴുട്ടോ….” പറഞ്ഞു നോക്കി.കേള്‍ക്കണ്ടേ.
“അങ്ങനെ നീയിപ്പോ തിന്നണ്ട…” വലിച്ചു തിരിച്ചെന്നെ നേരെ നിര്‍ത്തി. കയ്യിലെ നാലു പഴവും പിടിച്ചു
പറിക്കാന്‍ നോക്കിയമ്മ ചൊടിച്ചു. എന്നേക്കാള്‍ ഉയരം കുറഞ്ഞ അമ്മക്ക് ഞാനത് പൊക്കി പിടിച്ചാൽ
എത്തുക പോലുമില്ല. ഞാന്‍ കൈ നല്ലപോലെ പൊക്കി. രണ്ടു ചാട്ടം ചാടി എവിടെ! ഒന്ന് തൊടാൻ
പോലും കഴിഞ്ഞില്ല. ദേഷ്യമായിയതിന്. കണ്ണിലേക്ക് തറപ്പിച്ചു നോക്കി ഒന്ന് കൂടെ ചാടി.കിട്ടിയില്ല!!
ഡാ അദി……” കിട്ടാത്ത ദേഷ്യം..കളിപ്പിക്കുന്ന പോലെ, ഞാന്‍ കൈ അതിന് പിടിക്കാന്‍ പാകത്തിന്
വെച്ചു കൊടുത്തു ഒരു ശ്രമം നടത്താന്‍ അമ്മ ഒരുങ്ങുന്നതിനു മുന്നേ ഞാന്‍ അത് പൊക്കി. പാവം!
കിട്ടാതെ വന്നപ്പോ മുഖം പെട്ടന്നങ്ങു ചുളിച്ചു കളഞ്ഞു. ചെറിയ കുട്ടികള്‍ കരയാന്‍ തുടങ്ങുന്നതിനു
മുന്നേ ചുണ്ട് പിളർത്തുന്നപോലെ അമ്മയും വിടർത്തിയപ്പോ.കൊഞ്ചിക്കാൻ തോന്നി.
“അമ്മേ……” സ്നേഹത്തോടെ വിളിച്ചിട്ടാ ആ കവിൾ ചേര്‍ത്തൊരുമ്മ കൊടുത്തു.കുണുങ്ങുന്ന ചിരി.
“എനിക്കിപ്പോ കുട്ടികളെ സ്വഭാവായോ മോനൂ…..” തല നീട്ടി കയതുകപൂര്‍വ്വം അമ്മ ചോദിച്ചു.
“ചെറിയമ്മയെ പോലെണ്ട്.. അതിനും ചെറുതാന്ന് ഇടക്ക് തോന്നും…
മുന്നോട്ട് നടന്നു.
ഞാന്‍ അമ്മയെയും പിടിച്ചു
“നീ കൂടെ ണ്ടായൊണ്ടാടാ…” സന്തോഷം കൂടി പെട്ടന്നമ്മയെന്റെ പുറത്തു തൂങ്ങി.ഞെഞ്ച് ആളിപ്പോയി.
ഞാന്‍ പുറകിലേക്കൊന്ന് ആഞ്ഞു .വീണില്ല. വെട്ടി തിരിഞ്ഞു ഞാന്‍ നോക്കി. കുട്ടിക്കളീന്ന് പറഞ്ഞപ്പോ
പ്രാന്ത് കൂടിയോ?ഞാനെന്തേലും കനപ്പിച്ചു പറയുമെന്ന് കരുതി പകച്ചു കൊണ്ടമ്മ നിന്നു.
“ന്താ പുറത്തു കേറണോ?…” ചിരിയോടെ ചോദിച്ചു. അതിനിപ്പോ ഇങ്ങനെ പിടഞ്ഞു കളിക്കാന്‍
തോന്നുന്നുണ്ടെന്ന് കുറച്ചു ദിവസമായിയറിയാം. അതിന്റെ ഭാഗം തന്നെയാണിതും.എന്താ പറയേണ്ടത്
എന്നറിയാതെ അമ്മ വേണം വേണ്ട എന്ന നിലക്കൊന്ന് തലയാട്ടി.
