പുള്ളിക്ക് പിന്നെ എപ്പോഴും ചിരിയാണല്ലോ.സൈറ്റ് എഞ്ചിനീയര്‍ മാരെ മൊത്തം പരിചയപ്പെട്ടു സേഫ്റ്റി
ഓഫിസിര്‍ എനിക്കിത്തിരി അറിയുന്ന ഒരേട്ടനായിരുന്നു.പിന്നെ രണ്ടു മൂന്ന് ചേച്ചിമാര്‍ എന്നേക്കാള്‍
രണ്ടോ മൂന്നോ വയസ്സ് മൂപ്പേ ഉള്ളൂ.
അങ്ങനെ ആദ്യത്ത ദിവസത്തെ പണിയുടെ ക്ഷീണത്തില്‍ അലസനായി വീട്ടിലേക്ക് വെച്ചു
പിടിപ്പിച്ചു.ചെറിയമ്മയോടുള്ള ദേഷ്യമെല്ലാം വിട്ട് പോയിരുന്നു… തിരിച്ചു അച്ഛന് ഇല്ലാത്തതുകൊണ്ട് ഒരു
വെറൈറ്റിക്ക് ബസ്സില്‍ വീട്ടിലേക്ക് വിട്ടു.
വൈകുന്നേരം സൂര്യന്‍ താഴുന്ന ചുവപ്പ് നിറഞ്ഞ ആകാശം നോക്കി, ബസ്സിന്റെ സൈഡില്‍ കാറ്റും
കൊണ്ട്, അലിഞ്ഞിറങ്ങുന്ന യേശുദാസിന്റെ പാട്ടും കേട്ട് വീട്ടിലേക്ക് വരുമ്പോ . ചെറിയമ്മയെ കുറിച്ചുള്ള
ഓര്‍മകളും കൂടെ ആയപ്പോ ULI അനുഭൂതി…
അവള്‍ ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും എനിക്ക് അങ്ങട്ട് മിണ്ടിക്കൂടെ ?ഇഷ്ട്ടണ്ടായിട്ടല്ലേ..
അങ്ങനെയൊക്കെ പ്ലാന്‍ ചെയ്താണ് വീട്ടിലേക്ക് വിട്ടത്…
വീട്ടിൽ കേറിയപ്പോ ആരുമില്ല… അകത്തു കേറി വാതിൽ ചാരി ഞാൻ മുകളിലെ എന്റെ റൂമിലേക്ക് വിട്ടു.
കുളി കഴിഞ്ഞു വെറുതെ ഇരുന്നപ്പോ ,ഒരു തോന്നല്‍ ചെറിയമ്മയുടെ റൂമിൽ ഒന്ന് ചെന്ന് നോക്കിയാലോ
എന്ന്. പിന്നെ സമയം കളയാതെ വിട്ടു.
വാതില്‍ തുറന്നു അകത്തു കേറിയപ്പോഴേ എന്റെ ചെറിയമ്മ അടുത്തു വരുമ്പോ ശരീരത്തെ മൊത്തം
വലിഞ്ഞു മുറുകുന്ന ആ മണം. റൂമിലാകെ തളം കെട്ടി നിൽക്കുന്നപോലെ തോന്നി.
ഞാന്‍ ആഞ്ഞുവലിച്ചു കൊണ്ട് ഭംഗിയായി വിരിച്ച ബെഡിന് മുകളിലിരുന്നു റൂം മൊത്തമായൊന്നു
നോക്കി. എല്ലാം കൃത്യമായി അടുക്കി വെച്ചിട്ടുണ്ട്. ജനലിനോട് ചേര്‍ന്നു നിൽക്കുന്ന ഒരു ടേബിളിന്റെ
മുകളില്‍. സൈഡിലായൊരു ആല്‍ബം ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..സ്വഭാവികമായി കൈ നീണ്ടു.
എടുത്തു തുറന്നപ്പോ അവളുടെ ഒരു പഴയ ഫോട്ടോ തന്നെയാണ്. ചെറിയ-ചെറിയമ്മ പത്തിൽ മറ്റോ
ഉള്ളപ്പോ എടുത്തത്..പിന്നെയും അവൾ തന്നെയാണ്.അമ്മ, അച്ചന്‍… അവര്‍ മൂന്നു പേരും നിൽക്കുന്നത്
അങ്ങനെ നീണ്ടപ്പോ ഒരു ഫോട്ടോ പെട്ടന്ന് കണ്ണിലുടക്കി.. ഞാനും അവളും നിൽക്കുന്ന ഭംഗിയുള്ള ഒരു
ഫോട്ടോ… ഇതെപ്പോ എടുത്തെന്നായി എന്റെ സംശയം…
പിന്നെയും മറച്ചപ്പോ എന്റെ പഴയ ഫോട്ടോകളും… ഞാനും അവളും നിൽക്കുന്ന ഓര്‍മയില്ലാത്ത
നിമിഷങ്ങളും…
ബെഡില്‍ കിടന്നു കൊണ്ടായിരുന്നു ഓരോ താളും ഞാന്‍ മറച്ചു കൊണ്ടുപോയത്…
പിന്നില്‍ നിന്നനക്കം, വാതിൽ കൂടുതൽ തുറന്നു വന്നതറിഞ്ഞു.. ഉടനെ ഞാന്‍ ബെഡിൽ കിടന്നു
കൊണ്ട് തന്നെ തിരിഞ്ഞു നോക്കി…
ചെറിയമ്മ.!! നോട്ടത്തില്‍ വല്ല്യ ഭാവമൊന്നുമില്ല.എന്നെ നോക്കാന്‍ ഇഷ്ടമില്ലാതെ ആ മുഖം
താഴ്ത്തുന്നുണ്ട്.ഞാനുണ്ടായത് കൊണ്ടായിരിക്കും ഉളളിലേക്ക് കേറിയിട്ടില്ല.
ബെഡില്‍ നിന്ന് എഴുന്നേറ്റ് ഞാനാആൽബം ആ മേശക്ക് മുകളിൽ തന്നെ വെച്ചു. സൈഡിലേക്ക്
മാറിയത് കൊണ്ടാവും ചെറിയമ്മ ഉള്ളിലേക്ക് കേറിവന്നു അവളുടെ ബാഗ് അഴിച്ചു വെച്ചു അതേപോലെ
തന്നെ പുറത്തേക്ക് ഓടാന്‍ നോക്കിയത്…
“അനൂ…” ഇറങ്ങുന്നതിനു മുന്നേ ഞാൻ ആ കൈക്ക് കേറി പിടിച്ചു.അവൾ പെട്ടന്ന് തന്നെ തിരിഞ്ഞാ
കത്തുന്ന കണ്ണുകളെന്റെ നേരെ നീട്ടി.അനൂന്ന് വിളിച്ചതിനാണോ?. ഞാൻ ന്യൂട്രൽ മൈന്‍ഡിൽ
ആയിരുന്നു.എനിക്ക് അവൾ മിണ്ടാതെ നിൽക്കുമ്പോഴുള്ള സങ്കടം ഒന്ന് അറിയിച്ചാല്‍ മതിയായിരുന്നു..
“ചെറിയമ്മേ…”
കൈ വിട് അഭി. എനിക്ക് നിന്നോടൊന്നും സംസാരിക്കാനില്ല ഞാന്‍ പറയുന്നതിന് മുന്നേ
അവളിടപ്പെട്ടുകൊണ്ട് ആ കൈ വലിച്ചെടുക്കാന്‍ നോക്കി..ഞാന്‍ വിട്ടുകൊടുത്തില്ല കൈ മുറുക്കി .
അവൾ കുറച്ചുകൂടെ മുഖം ചുളിച്ചു പിടഞ്ഞു.
“ചെറിയമ്മേ ഞാൻ പറയുന്നത് ഒന്ന് കേട്ട് കൂടെ…” ഞാൻ സ്വരം പരമാവധി താഴ്ത്താൻ നോക്കി…
” നിന്നോട് ഞാന്‍ ഒരുവട്ടം പറഞ്ഞു അഭി…. കൈ വിടാടാ.. ” പല്ലു കടിച്ചു ഒച്ചയിട്ടായിരുന്നു അവളതു
പറഞ്ഞു അവസാനിപ്പിച്ചത് ഇത്രയും താഴ്ന്നു പറഞ്ഞിട്ടും അവള്‍ മൈന്‍ഡ് ചെയ്യാത്തത് എന്നിലിത്തിരി
കലി കേറ്റി.കൂടാതെ ഇന്ന് എന്നെ ഒട്ടും മൈന്‍ഡ് പോലും ചെയ്തിട്ടിലലാത്തതിലുള്ള ഉള്ളിലുള്ള ദേഷ്യവും
