“അതൊക്കെ വെറുതെ, “അവള്‍ കൈപ്പുനീരിറക്കി..ഉള്ളിലവളോടുള്ള സഹതാപമൊന്നും
വന്നില്ല.ഇത്തിരി നേരം മിണ്ടാതിരുന്നു.
“അനുനെ ഇഷ്ടാണോ?…” അവൾ ചിരിയോടെ ചോദിച്ചു..
“ഒരുപാട്…” ഞാന്‍ തുറന്നു പറഞ്ഞു.
നിമിഷങ്ങള്‍ കടന്നു പോയി.ടേബിളിൽ വെച്ച ബിരിയാണി കണ്ട് എന്നെ അനു ഇടകണ്ണിട്ട് നോക്കി.ഇനി
ഇതിനാണോയിവള്‍ കോംപ്രമൈസ് വരെ ആക്കിച്ചത്?വെട്ടി വിഴുങ്ങി. ഇന്നലെ മുതലുള്ള വിശപ്പുണ്ട്.
എല്ലാരും കൂടെ കഴിച്ചു തീര്‍ത്തു. ചെറിയമ്മയെ കഴിപ്പിക്കാനാ അവര്‍ക്കുത്സാഹം. അതോണ്ട് തന്നെ
എന്നെനോക്കി കളിയാക്കാന്‍ അവൾ മറക്ക പോലും ചെയ്തില്ല.
കഴിച്ചു കഴിഞ്ഞു ഉമ്മയുടെ കൂടെയായി ഞാന്‍. ഒരുപാട് കഥ പറഞ്ഞു. വിഷമം പറഞ്ഞു ചിരിച്ചു.
ചെറിയമ്മയും ഷെറിനും മുകളില്‍ റൂമിലായിരുന്നു..നേരം ഇരുളാന്‍ തുടങ്ങിയതും. പോവാന്ന് പറഞ്ഞു
ചെറിയമ്മ അടുത്തു വന്നു.സാധാരണ പോലെ ഇന്ന് നിന്നിവിടെ നിൽക്കാം എന്നുള്ള പറച്ചിലൊക്കെ
ണ്ടായിരുന്നെകിലും പോവാന്‍ ഞങ്ങൾ റെഡി ആയി
.ഷെറിന്‍ കരഞ്ഞു.എന്നെ കെട്ടി പിടിച്ചു കരഞ്ഞു എനിക്കാകെ വല്ലാതായപ്പോ അവളെ ചെറിയമ്മ
ആശ്വസിപ്പിച്ചു.ഉമ്മയോട് പിന്നെ വരാന്ന് പറഞ്ഞിറങ്ങി.
വണ്ടി ചെറിയമ്മയെടുത്തു.
“വിഷമണ്ടോ….” ചെറിയമ്മ തുടങ്ങി.
“ണ്ടല്ലോ…” ഞാന്‍ വെറുതെ പറഞ്ഞു
“പാവം ഷെറിന്‍…”
“ഏഹ്…” അവളുടെ അത്ഭുതം. മനസ്സില്‍ വിചാരിച്ചതല്ല ഞാന്‍ പറഞ്ഞത് അതാണ്.
“ഡാ ഡാ ഐസ്ക്രീം വരി തരുന്നു. കൊഞ്ചുന്നു.കെട്ടിപ്പിടിക്കുന്നു ന്താടാ നിനക്കെന്നെ വേണ്ടാന്ന്
തോന്നുന്നുണ്ടോ..? എന്നെക്കാളും ഭംഗിയും അവളാണല്ലോ ല്ലേ …? മനസ്സിലാവുന്നുണ്ട്?” എനിക്കെന്റെ
ചെറിയമ്മ മതീന്നെന്റെ തൊള്ള തുറന്നുള്ള പറച്ചിൽ കേൾക്കാൻ വേണ്ടിയുള്ള ശ്രമമാണ്. അങ്ങനെ
നീയിപ്പോ അത് കേട്ട് സുഖക്കേണ്ട!!
“പോണോ…?”വട്ടുപിടിപ്പിക്കാന്‍ ഞാനങ്ങുയിട്ടുകൊടുത്തു.അവൾ ഡ്രൈവിങ്ങിലും കണ്ണുരുട്ടി.
“കൊന്ന് കളയും ഞാന്‍…” പല്ല് കടിച്ചു കൊണ്ടുള്ള പറച്ചില്‍. ഞാൻ വാ പൊത്തി ചിരിച്ചു.
“നിനക്കാരാ ഭംഗിയില്ലെന്ന് പറഞ്ഞത്….?..
മുഖത്തുണ്ട്.
സത്യസന്ധമായി ചോദിച്ചു. ഒരു നാണവും ചിരിയുമൊക്ക
“ണ്ടൊ…?.” ചോദ്യം കേട്ടപ്പോഴേ. ഞാൻ അവളോട് ഒട്ടി ആ വയറില്‍ കൈ ചുറ്റി പിടിച്ചു നിന്നു.മുകളില്‍
നിന്ന് കുണുങ്ങല്‍
“അഞ്ജന മിഴികളോ…
കാതിലെ കടുക്കാനോ?
മിന്നുന്ന പുഞ്ചിരിയോ
മെയ്യഴകോ…” നാല് വരി ഞാന്‍ മൂളി. പിന്നെയാ കവിളില്‍ ഒരുമ്മകൂടെ കൊടുത്തു. ഇരുട്ട് വീണു കിടന്ന
റോട്ടിൽ വീഴുന്ന ചീള് പോലുള്ള വെളിച്ചം കണ്ണാടിയില്‍ വന്നു ചെറിയമ്മയുടെ മുഖത്തുകൂടെ
പോവുന്നുണ്ട്‌ചുണ്ടിലാണേൽ നല്ല ചിരിയുണ്ട്.മുടിയില്‍ കൊതിപ്പിക്കുന്ന മണമുണ്ട്.
“വൃത്തികേട് കാട്ടല്ലേ….. കൊഞ്ചുന്നയവളുടെ ഓര്‍മിപ്പിക്കല്‍. സ്്‌നേഹമവളോട് കുമിഞ്ഞു കൂടി.
ഷെറിനെന്നത് വേദനയല്വാതെയായി. നോവല്ലാതെയായി ഇവളില്ലായിരുന്നെങ്കിലോ?.
ഷെറിന്റെ കൂടെ റൂമില്‍ പോയപ്പോ മുതലുള്ള കാര്യങ്ങൾ ചെറിയമ്മ പറഞ്ഞു കൊണ്ടിരുന്നു. എന്റെയും
ഷെറിന്റെയും ഒരുമിച്ചുള്ള ഫോട്ടോയടക്കം അവിടെ കണ്ടെന്നു ഒരു ഭീഷണിയിടെയാണ് അവൾ
പറഞ്ഞത്. ഷെറിന്റെ സംസാരത്തെ പറ്റിയും, സ്നേഹത്തെ പറ്റിയും അവള് മെല്ലെ വിവരിക്കുമ്പോ
ചെറിയൊരു ചിരി വരാതിരുന്നില്ല.
“പിന്നെ അഭി…പോരാന്‍ നേരമവൾ പറഞ്ഞന്തെന്താന്നറിയോ?….” മിന്നുന്ന ചിരിയോടെ അവളെന്നെ
നല്ലവണം നോക്കി.
“ന്താ പറഞ്ഞത്? ”
അവനെ നോക്കണേന്ന്…. ” ചിരി പിടിച്ചു വെച്ച് അവൾ വിരൽ നീട്ടിയെന്നെ കൊഞ്ചിക്കാന്‍ നോക്കി.
ഒറ്റ തട്ട്. എനിക്ക് ചെറിയമ്മയെന്താ പറഞ്ഞത് എന്നായിരുന്നു അറിയേണ്ടത്.
ചെന്ന് ഞാന്‍ ചോദിച്ചു..
“ഞാന്‍ പറഞ്ഞു അവനെ പൊന്നു പോലെ…..” അവൾ നിര്‍ത്തി. ചിരിയാണ് മുഖത്തു..
“പൊന്നു പോലെ? ” ആകാംഷ കൂടി.
“പൊന്നു പോലെ ഉരുക്കി HBOJo om…” തെണ്ടി. വല്ല ബില്‍ഡപ്പ് ഇട്ട് കൊണ്ട് വന്നു നശിപ്പിച്ചു. മങ്ങി
പോയ മുഖം കണ്ടു അവൾക്ക് സങ്കടം. എന്ത് അഭിനയമാണോ ജന്തുവിന്..
