ഒരു ദിവസം ഉച്ചക്ക് പുതിയ ഷര്‍ട്ടിട്ടവന്‍ കാണാന്‍ വന്നു. അവന്റെ ചേച്ചിയുടെ ഒപ്പരം.അഞ്ചിൽ
പഠിക്കുന്ന ചെക്കന് .അവരുടെ സ്‌നേഹം. അവളെ പോലെ തന്നെ നിഷ്‌കളങ്കമായ ചിരി. അജിൻ
അവനെയും കൊണ്ട് ബൈക്കില്‍ പറന്നു ചോക്ലേറ്റസ് വാങ്ങി കൊടുത്തു.ഹീര്‍ എന്റെ ഫോണിൽ
ഫോട്ടോ നോക്കി നില്‍ക്കും… എല്ാരേയും നോക്കി ആരാണെന്നൊക്കെ ചോദിക്കും.അവള്‍ക്ക്
ഫോണില്ല.ഒന്നുണ്ടായിരുന്നുന്നത് കേടായി പിന്നെ ഒന്ന് വാങ്ങി കൊടുത്തില്ല പോലും.കൂട്ടുകാരിയുടെ
കയ്യിലുണ്ട് ഇതുപോലെ ഒന്ന് എന്നവൾ ഇടക്കിടക്ക് പറയും.
പൈസക്ക് എനിക്ക് ബുദ്ധിമുട്ട് ണ്ടായില്ല അജിന്‍ മടിയന്‍ സൈറ്റില്‍ പോവില്ല… പകരം ഞാന്‍ ചെന്നു.
കണ്ണിൽ പൊടി ഇടല്‍.പകരം എന്റെ ചിലവ് അവന്‍ നോക്കി ക്ലബ്ബില്‍ ലഹരി
പൊടിഞ്ഞു.കാര്‍ത്തിക്കിന്റെ പുതിയ കഥ എല്ലാരും കൂടെ തലിപ്പൊളി ആണെന്ന് പറഞ്ഞു അവനെ
സൈടാക്കി.ശരത്തേട്ടന്‍ മെല്ലെ പാടി.’ Golden Memories and Silver Tears’, പച്ചമലയാളം കൊണ്ടാടുമ്പോ
ശരത്തേട്ടന്‍ ദാസേട്ടനായി… “സുറുമയെഴുതിയ മിഴികളേ…”ന്ന് ഉള്ള് തൊട്ട് പാടി .എനിക്ക് പലപ്പോഴും
ബോധം ഇല്ലാതായി.
ബോധം തെളിഞ്ഞ ഒരുച്ചസമയത്ത്.ബാല്‍ക്കാണിയില്‍ തലപെരിപ്പോടെ നിന്നു… അജിന്‍ മീറ്റിങ്ങിണ്
പോയതാണു. വലിക്കാനൊന്നുമില്ല. ആകെയൊരശ്വസ്ഥത. ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞു ഉള്ളിലേക്ക്
വലിയാന്‍ നോക്കിയപ്പോ ബൈക്കിന്റെ മുരളുന്ന ശബ്ദം… ഒന്നല്ല മൂന്ന് ബൈക്ക്.. താഴെ നിന്ന്.. കുറച്ചു
ചെക്കന്മാര്‍.സൈഡില്‍ നിന്ന് സ്റ്റെപ്പ് ചവിട്ടി പൊളിച്ചു ആരോ വരുന്നു .. ഈ സമയത്ത് ആരാണ്?..
കരയുന്ന പോലെ തോന്നി, കിതക്കുന്നുണ്ട്.. ശബ്ദം അടുത്തേക്ക് വന്നു.. ഹീർ!!!
ഓടി വന്നു. അതേ കരയാണ്… എന്താണെന്ന് ചോദിക്കുന്നതിനു മുന്നേ എന്നെ കെട്ടി പിടിച്ചു.
അര്‍ത്തലച്ചു കരഞ്ഞു…
“ഹീർ ഡോ… എന്താ എന്താ പറ്റിയെ?”… ഒട്ടിച്ചേര്‍ന്നു കരയുന്ന അവൾ മുഖം തരാതെ നിന്നപ്പോ തന്നെ
താഴെ വീണ്ടും വണ്ടി റേസ് ആയി…
“ഹേയ് ഹീര്‍…..”വണ്ടിയിലെ ചെക്കന്മാര്‍ മുകളിലേക്ക് നോക്കി വിളിച്ചു. ഹീറിന്റെ കൈ മുറുകുന്നത്
അറിഞ്ഞപ്പോ തന്നെ പേടിച്ചെന്ന് തോന്നി. നായ്ക്കള്‍ക്ക് എന്താന്ന്… അവര്‍ വണ്ടി തിരിച്ചു.
അര്‍ത്തുകൊണ്ട് വണ്ടി വിട്ടു… പാവം ഹീര്‍.. ഞാന്‍ ആ പുറത്ത് മെല്ലെ തഴുകി…
“സാരല്ലപടോ.. അവര്‍ പോയി… ഇങ്ങനെ ഒക്കെ പേടിക്കണോ ധൈര്യമായി നിക്കണ്ടേ?? “… ഒരുപാട് ഓടി
എന്ന് തോന്നുന്നു അവൾ നല്ലപോലെ കിതച്ചു… പൊട്ടി പൊട്ടി കരച്ചിൽ വീണ്ടും.താഴെ പലരും നോക്കാൻ
തുടങ്ങി… വേറെ സ്ഥലം ആണ് തല്ല് കിട്ടുന്ന പരിവാടി…
“ഹീർ…” ഇത്തവണ ഞാന്‍ ഇത്തിരി ബലം പിടിച്ചു.എന്നില്‍ നിന്ന് അകന്നപ്പോ അവൾ മുഖം തുടച്ചു
കൊണ്ട് തലപൊക്കാതെ നിന്നു.
“ചെറിയ കുട്ടികളെ പോലെ ആവല്ലേ ഹീർ…” ഞാൻ താടിയിൽ പിടിച്ചു ആ മുഖം ഒന്ന് പൊക്കി…
നിറഞ്ഞ ആ കണ്ണില്‍ നിന്ന് വെള്ളം ഒഴുകി കവിൾ നനഞ്ഞു… പക്ഷെ നെഞ്ചില്‍ ഒരു പിടച്ചിൽ വന്നു…
മുഖത്തു നാലു വിരലിന്റെ പാടുകള്‍…. ചുവന്നു തുടുത്തു നിൽക്കുന്നു… ചുണ്ട് പൊട്ടി കല്ലിച്ച ചോര…
പതിയെ ഞാന്‍ ആ മുഖത്തു കൂടെ വിരൽ ഓടിച്ചപ്പോ.. ഹീർ വീണ്ടും കരഞ്ഞു…
നെഞ്ചിടിപ്പ് കൂടി.രക്തം തിളച്ചു… പാവം തോന്നി…
“അടിച്ചോ അവര്‍…” അത്രേ ചോദിക്കാൻ കഴിഞ്ഞുള്ളൂ… ആ വാടിയ മുഖം വീണ്ടും വലാതായി .അജിന്‍
ഒരു ബൈക്കില്‍ വന്നു താഴെ നിര്‍ത്തി. അവന് സ്റ്റെപ്പിലേക്ക് അടുത്തപ്പോ തന്നെ ഞാന്‍ ഹീറിന്റെ കൈ
പിടിച്ചു വലിച്ചു.മനസ്സില്‍ ഒരു കാട്ടാളന്‍ ഉണര്‍ന്ന തോന്നല്‍
വാ…” അനുസരണയോടെ അവൾ വന്നു.. കേറി വരുന്ന അജിന്‍ കണ്ടു..
” ന്താടാ.. “എന്റെ മുഖം മാറിയത് അവന് കണ്ടു കാണും… “ഹീർ…” കരയുന്ന ഹീറിനെ നോക്കി അവൻ
ആവലാതിപെട്ടു..
