തലയെടുത്ത് ചെറിയമ്മയുടെ കവിളില്‍ ചേര്‍ത്ത് ഞാൻ അമര്‍ത്തിയുമ്മ കൊടുത്തു.. ആ നെറ്റിയിലും
കരയുന്ന കണ്ണിലും ചുണ്ടുകൾ ചേര്‍ത്ത് വീണ്ടും പെണ്ണിനെ ഞാനെന്റെ നെഞ്ചിൽ ചേര്‍ത്ത് കരഞ്ഞു
കാലങ്ങള്‍ പെട്ടന്ന് മനസ്സിലൂടെ പോയി. എന്റെ കൈ പിടിച്ചു നടക്കുന്ന പത്തു വയസ്സ് കാരി മുതല്‍
ഒന്നിച്ചു കാമുകി കാമുകന്‍ മാരെപോലെ നടന്ന വരെയുള്ള ദിവസങ്ങള്‍.
എന്റെ കൂടെയാദ്യം വന്നു കിടന്ന ദിവസം എനിക്കനുഭവപ്പെട്ട ആ സുഗന്ധമിപ്പോഴും എന്റെ കൂടെയുണ്ട്
.മുക്കിന്റെ തുമ്പിലുണ്ട്. ഞാന്‍ അതൊന്ന് ഉള്ളിലേക്ക് എടുത്തു നോക്കി. ഞാനതവളുടെ അടുത്ത്
നിന്നാസ്വദിച്ച നിമിഷങ്ങളൊരൊന്നും മുന്നില്‍ കണ്ടു.
അമ്പലത്തില്‍ പോയതും, മാളില്‍ വെച്ച എന്നെ ചേര്‍ത്ത് പിടിച്ചതും, അവസാനം കാറിൽ വെച്ച്
മഴയത്തെന്റെ ചുണ്ടിലേക്ക് ആദ്യമായി ചെറിയമ്മ ചുണ്ട് ചേര്‍ത്തത് വരെ. എന്തൊരു
സുഖമുള്ളയോര്‍മ്മയാണ്.
മഴ നനഞ്ഞു അവളെ കാണാന്‍ പോയതും, അഴികൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് കെട്ടി പിടിച്ചതും
ഇഷ്ടാണെന്ന് പറഞ്ഞതും. പനി പിടിച്ച രാത്രി എന്റെ അടുത്ത് വന്നു കിടന്ന് ഉറക്കിയതുമെല്ലാം കഴിഞ്ഞ
ദിവസം കടന്നു പോയത് പോലെയുണ്ട്.
മഴയത്തു ഇറങ്ങി നടന്നു ഞങ്ങൾ സ്‌നേഹം പങ്കുവെച്ചില്ലേ? ഒന്നിച്ചു ചളിയില്‍ കളിചില്ലേ. അമ്മ
കാണാതെ,ആരും കാണാതെ ഒളിഞ്ഞിരുന്നു എത്ര തവണ ഞങ്ങള്‍ പരസ്പരം ചുണ്ടുകൾ
നുണഞ്ഞു.പിന്നെയുള്ളതെല്ലാം ഞാൻ മറക്കാൻ നോക്കി മാളും അപ്പുവും ബാഗ്ലൂരും, കള്ളും,കഞ്ചാവും,
എല്ലാം മറന്നു ഇന്നിലേക്ക് വന്നു. എന്റെ കൂടെയുള്ള ഇവള്‍ മാത്രം. അനു.
ഒന്നിച്ചിരുന്നു കെട്ടി പിടിച്ചു ഞങ്ങൾ പരസപരം എത്ര നേരം കരഞ്ഞെന്ന് അറിയില്ല. ചത്തു കിടന്നിരുന്ന
പുറത്തെ കാഴ്ചകള്‍ ചൂട് കാറ്റിൽ ആടിയുലയുന്നുണ്ടെന്ന് അറിയുന്നുണ്ട്. അത് ഉള്ളിലേക്കും അടിച്ചു
വന്നു. കരച്ചിൽ പതിഞ്ഞ താളത്തിലേക്കും അതിൽ നിന്ന് കാറ്റിന്റെ കൂടെ ഇല്ലാതാവേം ചെയ്തു.
അവിളിപ്പോഴെന്റെ ഇടനെഞ്ചില്‍ തലച്ചേർത്തു കിടക്കുന്നുണ്ട്.ആ മുഖത്തിപ്പോ ചെറിയ നിഷ്‌കളങ്കമായ
കുട്ടിയുടെ ഭാവമാണ് കണ്ണുകൾ പതിയെ അടച്ചു തുറക്കുന്നത് കാണാം മുന്നിലേക്ക് വീണ മുടി
കണ്ണീരില്‍ കുതിര്‍ന്നു ആ കവിളിലൂടെ നീണ്ടു വളഞ്ഞു കിടക്കുന്നുണ്ട്. എന്താലോചിക്കാണാവോ?
ഞാന്‍ ആ തലയില്‍ മെല്ലെ തഴുകികൊടുത്തു. ചെറിയയോരോ തഴുകലിനും കണ്ണടച്ചതവൾ
ആസ്വദിക്കുന്നുണ്ട്.
ഇത്തിരി നേരം കൂടെ പോയി.ചെറിയമ്മയുടെ കൈ എന്റെ കയ്യിൽ കോര്‍ത്തു പിടിച്ചു നിൽക്കുന്ന
സമയം. താഴെനിന്നും കാറിന്റെ ഡോറടയുന്ന ശബ്ദം കേട്ടു. അമ്മയായിരിക്കും വന്നത്. നേരത്തെ
വരുമെന്ന് പറഞ്ഞതാണല്ലോ?… നെഞ്ചില്‍ നിന്ന് ചെറിയമ്മ വഴുതിനീങ്ങി കയ്യിൽ നിന്നും
അകന്നു.ബെഡില്‍ നിന്ന് എഴുന്നേറ്റ് എന്റെ നേര്‍ക്ക് കൈ നീട്ടിയവള്‍ നോക്കി.
വാ…” പരിചയമില്ലാത്ത വിളി ആയിരുന്നു. എന്റെ തലയെന്താണെന്ന് ചോദിക്കാനിത്തിരി നീണ്ടു.
അഭി ald… നേരത്തെ കരച്ചിൽ പൂര്‍ണമായി അങ്ങ് തീറന്നിട്ടില്ലന്ന് വാക്കുകളില്‍
തോന്നി.വിഷമിപ്പിക്കാന്‍ നിന്നില്ല ഞാനാ കൈയ്യില്‍ പിടിച്ചു ചെറിയമ്മയുടെ പുറകെ നടന്നു.
പെട്ടന്ന പേടി തോന്നി.അമ്മയുടെ മുന്നിലേക്കെങ്ങാനും ആണോ എന്നെയും പിടിച്ചു
കൊണ്ടുപോകുന്നത്. തല്ലെങ്ങാനും ഉണ്ടാക്കിയ എങ്ങനെ ഇതിറ്റിങ്ങളെ പിടിച്ചു മാറ്റും. സ്റ്റെപ്പൊക്കെ ചട
പടാന്ന് ഇറങ്ങി എന്നെയും കൊണ്ട് പോവുന്നത് കാണുമ്പോ അത് തന്നെയാണ് തോന്നുന്നത്.
ഹാളിലൂടെ മുന്നിലേക്ക് നടന്നു വരാന്തയെത്തിയപ്പോ മുന്നിലമ്മയെ കണ്ടു. ബാഗും തൂക്കി കയ്യിൽ
വേറെ എന്തോരു കവറും കൊണ്ട് സ്റ്റേപ്പ് കേറി വന്ന അമ്മ പറന്നടുത്തു വരുന്ന ഞങ്ങളെ കണ്ടവിടെ
നിന്നു. എന്നെയും കൂട്ടി വരുന്നത് കണ്ടിട്ട് തന്നെയാണങ്ങനെ നിക്കുന്നത്. അല്ലേലിങ്ങനെ നോക്കോ?
വല്ല കുശുമ്പും തോന്നി എന്റെടുത്തേക്ക് ആവുവല്ലോ അതിനി വരാ. ഈശ്വരാ അനുവെന്തായിപ്പൊ
ചെയ്യാന്‍ പോവുന്നത്?. ഇത്തിരി അടുത്തേക്ക് അങ്ങ് എത്തിയപ്പോ വേണ്ടാത്ത നോട്ടം നിര്‍ത്തി
ഞങ്ങളെ നോക്കിയമ്മ നല്ലരു ചിരി തന്നു.
