“അവളൊന്നും പറഞ്ഞില്ലെടാ.. ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയൊന്നുമില്ല. അവര്‍ക്ക് നല്ല പോലെ
ഇഷടപെട്ട പോലെയുണ്ട് നമ്മളോട് ഒരു തീരുമാനം പറയാന്‍ പറഞ്ഞു. “ഉള്ളിൽ വിഷമമിറക്കുമ്പോഴും
അമ്മയോടൊന്ന് ചിരിക്കാന്‍ ഞാന്‍ നോക്കി…
“ഞാന്‍ ഒന്ന് ചെറിയമ്മയെ കാണട്ടെ, വരാത്തതില്‍ വിഷമണ്ടോ അവൾക്ക് ” അമ്മയെ ഒന്നും
അറിയിക്കാതെ..എന്നാല്‍ ചെറിയമ്മയെ എത്രയും പെട്ടന്ന് കാണാൻ ഞാൻ പറഞ്ഞുകൊണ്ട്
മുകളിലേക്ക് പോവാന്‍ നോക്കി…
“എടാ ഞാന്‍ പറയാന്‍ മറന്നു അവൾ തറവാട്ടിലേക്ക് പോയി. നാളെയോ മറ്റന്നാളോ വരൂന്ന പറഞ്ഞത് ”
അതോടെ ആ പ്രതീക്ഷയും നശിച്ചു… അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി എന്നാ അമ്മ
പറഞ്ഞത്… തോളിടിഞ്ഞു ,തല താഴ്ന്നു.ഞാന്‍ റൂമിലേക്കു പോയി ബെഡില്‍ കിടന്നു കുറച്ചു മുഖം
അമര്‍ത്തി കരഞ്ഞു.
വല്ലാത്ത ഒരൊറ്റപ്പെടല്‍.. അവള്‍ കെട്ടി പോവുന്നത് ആലോചിക്കാനേ വയ്യ… ഷെറിനെ മറക്കുന്ന പോലെ
ഇവളെ മറക്കാം എന്ന് കരുതിയത് തന്നെ തെറ്റാണ്… തേച്ചു പോയവൾ നല് കൊല്ലം മാത്രമേ
എന്റെകൂടെയുണ്ടായിരുന്നുള്ളൂ.. ചെറിയമ്മ അങ്ങനെയല്ല ഞാൻ ജനിച്ചപ്പോ മുതൽ കൂടെയുണ്ട്.
അതാണ് മുറിഞ്ഞു പോവാന്‍ തുടങ്ങുന്നത്.
എത്ര നേരം കിടന്നെന്നു അറിയില്ല.എന്തായാലും ഒരവസാന അവസരം ഒന്ന് അവളെ കണ്ടാൽ മതി…
ആ ചിരിക്കുന്നമുഖം മാത്രം കാണാന്‍.. വേറൊന്നും വേണ്ടയെനിക്ക്..
ഞാന്‍ പെട്ടന്ന് ഹരിയെ ആണ് വിളിച്ചത് അവന്റെ ബൈക്ക് ഒന്ന് കിട്ടുമോന്ന് ചോദിക്കാൻ.. രണ്ടു
മിനിട്ടുകൊണ്ട് ഇവിടേക്ക് വരാമെന്ന് പറഞ്ഞവന്‍ വെച്ചു.
എന്തായാലും തറവാട്ടിലേക്ക് പോവാം… സമയം നോക്കിയപ്പോ ആറു മണിയായിട്ടുണ്ട്.
താഴെക്കിറങ്ങി അമ്മയോട് ഹരിയുടൊപ്പം പോവുന്നു എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി… ഹരി റോട്ടിൽ
വന്നിട്ടുണ്ടായിരുന്നു. അവന്റെ പുറകെ കേറി കവല വരെ പോയി .അവനെ ഇറക്കി ഞാൻ
തറവാട്ടിലേക്ക് വിട്ടു. പത്തു പതിനഞ്ചു കിലോമീറ്റര്‍ ഉണ്ട്.. വണ്ടി ഞാന്‍ കത്തിച്ചു വിട്ടു. ഇരുട്ട്
കൂടിയപ്പോ കൂടെ പുറകില്‍ നിന്ന് മഴയുടെ അലര്‍ച്ചവന്നു തുടങ്ങി.
നാശം.!! ശപിച്ചു കൊണ്ട് കുറച്ചു കൂടെ പോയപ്പോ..മഴയുടെ ശക്തി കൂടി… മുന്നോട്ട് പോവാൻ
കഴിയില്ലെന്ന അവസ്ഥ വന്നു… സൈഡില്‍ കണ്ട ബസ് സ്റ്റോപ്പിലേക്ക് വണ്ടി സൈടാക്കി
ഓടിക്കേറി…ആകെ നനഞ്ഞു കുളിച്ചു. പെയ്യാന്‍ കണ്ട നേരം… ഫോണെടുത്തു സമയം വീണ്ടും നോക്കി
ആറര.
ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. റോഡിന്റെ സൈഡിലൂടെയും, ബസ്റ്റോപ്പിന്റെ മുന്നിലൂടെ
കുത്തിയൊഴുകുന്ന വെള്ളം.. ഹരിയുടെ ബൈക്കിന്റെ ഇടയിലൂടെ
ഒഴിക്കിപ്പോവുന്നുണ്ട്.. ബസ്റ്റോപ്പിന്റെ ബാക്കില്‍ പുഴയാണ്… മഴയുടെ അലര്‍ച്ചെയും, വെള്ളത്തിന്റെ
ഒഴുക്കും… ഇരുട്ടായതുകൊണ്ട് ഒന്നും കാണാന്‍ കഴിയുന്നുമില്ല…
നേരം വീണ്ടും പോയി. സമയം എട്ടു മണിയായി.
മഴ ചോരുന്നത് നോക്കിനിന്നാല്‍ ഇവിടെ ഇരിക്കലേയുണ്ടാവൂ എന്ന് തോന്നി ഞാന്‍ റോട്ടിലേക്ക് ഇറങ്ങി..
ബൈക്കില്‍ കേറി താക്കോലിട്ട് കിക്കര്‍ അടിച്ചപ്പോ… വണ്ടി സ്റ്റാർട്ട് ആവുന്നില്ല… പ്രാന്തെടുത്തു… അലറി
വിളിക്കാന്‍ തോന്നി. വണ്ടിയനങ്ങിയില്ല.
സമയം വീണ്ടും പോയി ഒന്‍പതു മണി. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. നിസ്സഹായന്‍ ആയി
പോവുന്നു.വണ്ടിയെടുത്തു താഴെ പുഴയിലേക്ക് എറിഞ്ഞാലോ എന്ന് തോന്നി… കുറച്ചു കൂടെ നിന്നു.. മഴ
അതേപോലെ പെയ്തു.
ഒരു വട്ടം കൂടെ കിക്കറടിച്ചു. ഭാഗ്യം… കിണ്ടി ഒന്ന് ഓണ്‍ ആയി. പിന്നെ വണ്ടി കൊണ്ട്
നിശ്ചയമില്ലാത്തൊരു പോക്കായിരുന്നു.കണ്ണൊന്നും മര്യാദക്ക് കാണുന്നില്ല… എങ്ങനെയൊക്കെയോ…
തറവാട്ടിലേക്ക് പോവുന്ന ഇടുങ്ങിയ വഴിയിൽ ചെന്നെത്തി.
മുന്നോട്ട് രണ്ടു മൂന്ന് വീടുണ്ട്. രണ്ടണ്ണം നോക്കിയപ്പോ പുറത്താരും ഇല്ല. കുറച്ചു കൂടെ
മുന്നിലെമൂന്നാമത്തെ വീട്ടിൽ എമര്‍ജന്‍സി കത്തിച്ചു പുറത്താരോ ഉണ്ട്. അമ്മയുടെ ചെറിയച്ഛന്റെ
കൂട്ടുകാരന്‍ ഒരു പുള്ളിയുണ്ട് അയാൾ തന്നെയാവും… മുന്നിലൂടെ പോയാല്‍ നാളെയോ മറ്റോ അയാൾ
ചെറിയച്ഛനോട് ചോദിക്കും ആരാ വന്നതെന്ന് .
