“എന്റെ ലക്ഷ്മി ഒന്ന് മിണ്ടാതെ നിൽക്കോ…? വെളിയിൽ വന്ന ശബ്ദം വെച്ച് ഞാന്‍ കാര്യം
അവതരിപ്പിച്ചു. അവിടെ ഒരു കുലുക്കവുമില്ല..ഈ തള്ള ഉള്ള വില കളയോ?
പെട്ടന്ന് തലയില്‍ ഒരു വെട്ടി പൊളിക്കുന്ന വേദന.. ഞാൻ കടിച്ചു പിടിച്ചു നിന്നു.. കണ്ണ് നിറഞ്ഞു പോയി
അടുത്തുള്ള അമ്മ പോലും അറിഞ്ഞില്ല… പക്ഷെ എന്റെ മുന്നില്‍ നിൽക്കുന്ന അനു എന്റടുത്തേക്ക്
ആയാന്‍ നോക്കി. പിന്നെ പിടിച്ചു നിന്നു..എന്റെ വേദനയെക്കാളും വേദന ആ മുഖത്തുണ്ടോന്ന് തോന്നി
പോയി.ഞാൻ ചിരിച്ചു അവളോട്… വേദന കലര്‍ന്നൊരു ചിരി.. അപ്പോഴേക്കും അമ്മ കണ്ടു. തല
നല്ലപോലെ മസാജ് ചെയ്ത് തന്നു.. സമയം പോയി… എല്ലാവരും ഇത്തിരി ഡൌൺ ആയി…
“അനു നിന്റെ ഒരു പാട്ട് കേക്കട്ടെ ഡീ…” ആശാന്റി ആവശ്യം ഉന്നയിച്ചു..
“ഹാ അനുവേച്ചി.. ഒന്ന് പാട്..” ഗായത്രിയും അതേറ്റുപിടിച്ചു .. ഞാന്‍ കിളി പോയി നിന്നു ഇവൾ
പാടുവോ?.ഞാന്‍ ഇതുവരെ കേട്ടിലലോ ,മൂളി പാട്ട് ഇടക്ക് ഇടക്ക് എന്നെ ശല്യം ചെയ്യാന്‍ പാടുന്നത്
കേട്ടിട്ടുണ്ട്… ഇതിപ്പോ. ആവശ്യം എല്ലാവരും ഉന്നയിച്ചു. അനു പെട്ടല്ലോ എന്നാ രീതിയിൽ താടിക് കൈ
കൊടുത്തു.
എനിക്കകാംഷയായി..എന്റെ പെണ്ണ് പാടുവോ? എന്റെ മുഖയത്തേക്ക് നോക്കിയ ചെരിയമ്മയുടെ
മുഖത്ത് പാടാണോ എന്ന് ചോദിക്കുന്ന നോട്ടം എന്നോട് ഉണ്ടെന്ന് തൊന്നി.ഞാൻ തലയനക്കി കണ്ണ്
ചുരുട്ടി ഒന്ന് പാടനൂ എന്ന് കാണിച്ചു… അവൾ ആശാന്റിയുടെ തോളിലേക്ക് ചാഞ്ഞു.. എല്ലാവരും അത്
കേക്കാന്‍ റെഡി ആയി നിന്നു..
അവൾ എന്റെ മുകത്ത് നോക്കിയില്ല… എങ്ങാട്ടോ നോക്കി…
ആ ചുണ്ടുകള്‍ തുറന്നു…
“നിലവായ് തനിയെ,അരികെ വന്നു ചേരവേ….
അറിയാതുയിരിന് ഉയിരായി മാറി മെല്ലെ നി………..
വരികള്‍ പതിവായി എന്നില്‍ വന്നു ചേരവേ…..
മനം അറിയാതെ. നാം ഉണരുന്നോ…..
പുറത്തുനിന്നു വരുന്ന മഴയുടെ ചെറിയ അലപ്പില്‍ ആണേലും.. നിശബ്ദമായി നിൽക്കുന്ന ഞങ്ങളുടെ
ഇടയിലേക്ക്… റൂമില്‍ മുഴുങ്ങിക്കൊണ്ട് ആ സ്വരം… ആ ഈണം.. ഓഹ് കുളിരു കേറി പോയി..ഇത്രയും
പാടിയ അനു കണ്ണുകൾ പതിയെ പൊക്കി മുന്നില്‍ കിടക്കുന്ന എന്നെ നോക്കി..ഇത്തിരി നിറഞ്ഞ
കണ്ണുകൾ തകര്‍ന്നു പോയി ആ നോട്ടത്തിൽ…
വരികളില്‍ മുഴുവനും എന്നോട് പറയാനുള്ള വാക്കുകള്‍ തന്നെയാണോ?
“വെയിലോ…മഴയോ.. എന്‍.
തണലോ…തണുവോ.. എന്‍.
ഇതളോ… ഇലയോ..എന്‍.
കനവിന്‍മധുവോ….
ഇരവോ…പകലോ..എന്‍
ഇണയോ…തുണയോ.. എന്‍
മഴവില്‍…നിറമായി നീ…
വരികിന്‍ അരികേ…
ബാക്കി കൂടെ പാടി അവസാനിപ്പിച്ചപ്പോഴും എന്റെ നേരെ വന്നിരുന്ന കണ്ണുകള്‍ വിട്ടില്ലായിരുന്നു…
എല്ലാരും കണ്ടു കാണുമോ അറിയില്ല… ആ ധൈര്യം അവള്‍ക്ക് എവിടുന്ന് കിട്ടി എന്നും അറിയില്ല..
മുന്നില്‍ മങ്ങി നിൽക്കുന്ന ആയിരുന്നു ചെറിയമ്മ.. എന്റെ കണ്ണ് നിറഞ്ഞു പോയി… തുടച്ചഞാന്‍ ആ
മുഖം അന്വേഷിച്ചപ്പോ അനുവിന്റെ കണ്ണുകൾ തുടക്കുന്ന ആശാന്റി.. എല്ലാവരും മിണ്ടാതെ
നിന്നു.എന്തിനാണത്?
പെട്ടന്ന് ഗായത്രി കൈയ്യടിച്ചു ആ അന്തരീക്ഷം ഒന്ന് മാറ്റി. എന്റെ കണ്ണുകള്‍ ആരും കണ്ടില്ലെന്ന് ഞാൻ
ആസ്വസിച്ചു. ചെറിയമ്മയുളോടുള്ള സ്നേഹം അണപ്പൊട്ടി ഒഴുകുന്നപ്പോലെ. എലാരും എഴുന്നേറ്റു.
അമ്മ എന്നെ താങ്ങി റൂമിലേക്ക് എത്തിച്ചു.ഇരുട്ടത് എന്റെ കണ്ണ് കാണാന്‍ വഴിയില്ല ആല്ലേല്‍ ചോദ്യം
വന്നേനെ എന്തിനാ കരഞ്ഞത് എന്ന്.. രക്ഷപെട്ടു… ചെറിയമ്മ അവളുടെ റൂമിലേക്കു പോവുന്നത്
കണ്ടു… തിരിഞ്ഞു നോട്ടം ഉണ്ടായില്ല.ഇനി കരയരുത് എന്ന് പറഞ്ഞതാ ആ തെണ്ടിയോട് ഞാന്‍…
എന്നിട്ടും എന്റെ മുന്നില്‍ വെച്ച് തന്നെ കരഞ്ഞിരിക്കുന്നു..
കൂടെ ഗായത്രിയുണ്ട് നാശം. ഇന്ന് അവളുടെ എടുത്താവും കിടക്കുന്നത്..എനിക്ക് സ്പെഷ്യല്‍ കഞ്ഞി
അമ്മ കൊണ്ടുവന്നു തന്നു.. വട്ടു പിടിപ്പിക്കുന്ന നോട്ടങ്ങൾ ഞാന്‍ വിട്ട് കളഞ്ഞു.. തള്ളക്ക് പ്രാന്താണെന്ന്
ആശ്വസിച്ചു.
