മിഴി [ Full ] 14അടിപൊളി  

“മ്‌.. ഇപ്പൊ ഇപ്പൊ എല്ലാം തോന്നിയ പോലെ ആണ്‌ അഭി… നിന്റെ കൂടെ ആയിരുന്നപ്പോള്‍ എനിക്കൊരു
സമാധാനം ണ്ടായിരുന്നു..ഇപ്പൊ തോന്നുമ്പോള്‍ പോവ്വാ… വര വിളിച്ചാല്‍ എടുക്കില്ല… എനിക്ക്‌ നല്ല
പേടിയുണ്ട്‌ മോനെ ” ആ കൈകൾ വിറക്കുന്നത്‌ ഞാൻ അറിഞ്ഞു.പാവം തോന്നി.

” നിന്നെ ഞാന്‍ കാണണം എന്ന്‌ കുറേ കരുതി. പേടിയായിരുന്നു എന്നോട്‌ ഇയ്യ്‌ എന്തേലും മുഖം കറുത്ത്‌
പറഞ്ഞാല്‍ ഇനിക്കത്‌ സയിക്കാന്‍ പറ്റിയില്ല, ഇന്നലെ ഷെറിന്‍ നിന്നെ വിളിക്കുന്നത്‌ ഞാങ്കേട്ടു. പിന്നെ
തോന്നി നീയെന്തു പറഞ്ഞാലും കൊഴഴപ്പല്ല എന്ന്‌ ഒന്ന്‌ കണ്ടാല്‍ മതിയാരുന്നു.

നിനക്കെന്നോട്‌ ദേഷ്യണ്ടോ അഭി ” ആ കണ്ണുകള്‍ ഒഴുക്കി അവരത്‌ ചോദിച്ചപ്പോള്‍ ഉരുകിയത്‌ ഞാൻ
ആണ്‌. ഇത്ര ദിവസം.ഞാനും ഒന്ന്‌ ചെന്ന്‌ കാണണ്ടിയിരുന്നില്ലേ.ആ കണ്ണുകൾ ഞാന്‍ തുടച്ചു.

“എന്താ ഉമ്മ ഇത്‌,എന്റെ അമ്മയുടെ സ്ഥാനത്തല്ലേ ഞാൻ കണ്ടുട്ടുള്ളു.. ഉമ്മയോട്‌ എനിക്ക്‌ ദേഷ്യമോ?”
അവര്‍ വിഷമത്തിലും ഒരു പുഞ്ചിരി തന്നു.

ഇത്തിരി നേരം അങ്ങനെ ഇരിന്നു… ഈര്‍പ്പമുള്ള അന്തരീക്ഷം… തണുപ്പ്‌. പുറപുരത്തുനിന്നും ഇറ്റു
വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം..വാതില്‍ കടന്നു ചെറിയമ്മ ചായയും ആയി വന്നു ആവി
പറക്കുന്ന കട്ടന്‍…

നല്ല സ്വഭാവം ഒക്കെയുണ്ടല്ലോ എന്ന്‌ മനസ്സില്‍ ആലോചിച്ചു ചെറിയമ്മ കള്ളച്ചിരി ചിരിച്ചു … ഉമ്മ കട്ടന്‍
വാങ്ങി ചെറിയമ്മയോട്‌ ചിരിച്ചു.ചെറിയമ്മ തിരിച്ചും.ഒരു പാത്രത്തിൽ അരിമുറുക്ക്‌…

പിന്നെ അവരുടെ സംസാരം ആയി… ചെറിയമ്മ സംസാരിക്കുന്ന ശൈലി നോക്കി ഞാന്‍ നിന്നൂ.
ഉമ്മക്കവളെ നല്ലപോലെ പിടിച്ചെന്ന്‌ തോന്നി… ബാക്കിൽ നിന്ന്‌ വണ്ടിയുടെ ഒച്ച… അമ്മയുടെ വരവ്‌.. കാർ
നിര്‍ത്തി… സംശയത്തോടെ ഉമ്മയുടെ കാര്‍ കണ്ടു അച്ഛനും അമ്മയും ഇറങ്ങി… ഞങ്ങൾ മൂവരും
എഴുന്നേറ്റു… അമ്മക്ക്‌ പെട്ടന്ന്‌ മനസ്സിലായി ഉമ്മയെ… ഓടി വന്നു കുശലം ചോദിക്കലായി,
സംസാരിക്കലായി, ബഹളമായി … അച്ഛന്‌ ഒന്ന്‌ ചിരിച്ചു അകത്തേക്ക്‌ നടന്നു.ഞാൻ അപ്പുറത്തെ
തിണ്ണയിലേക്ക്‌ മാറി കൊടുത്തു… അമ്മയുടെയും ഉമ്മയുടെയും.. സംസാരത്തിലേക്ക്‌ തലയിടാൻ
നിന്നില്ല. അമ്മക്ക്‌ കാണാതെ പോയ അനിയത്തിയെ തിരികെ കിട്ടിയ പോലെയുള്ള കളികളായിരുന്നു
അപ്പൊ.അടുത്തുണ്ടായിരുന്ന ചെറിയമ്മയും മാറിക്കൊടുത്തു എന്റെ അടുത്ത്‌ വന്നു. മുഖത്തേക്ക്‌ പാളി
നോക്കി.. അടുത്തിരുന്നു…
“ഷെറിന്റെ ഉമ്മയാണോ ”
ഇവള്‍ക്കെല്ലാം അറിയാമോ.

സ്വകാര്യം പോലെ അവള്‍ ചെവിയിൽ ചോദിച്ചു..എനിക്കത്ടുതമായി…

ഞാന്‍ ആണെന്ന്‌ തലയാട്ടി. വലതു വശത്തിരിക്കുന്ന ചെറിയമ്മയും അതു കഴിഞ്ഞു തൂണിന്റെ
അപ്പുറത്ത്‌ ഇരിക്കുന്ന അമ്മമാരും…

ആകാശം മഴകഴിഞ്ഞു ചെറിയ ചുവപ്പില്‍ നിന്നു.തണുത്തപ്പോ ചൂടുളള കട്ടന്‍ ഒരിറക്ക്‌ കുടിച്ചു.നല്ല
സുഖം. സൈഡില്‍ അമ്മയുടെ ചിരി… ഉമ്മയുമായി… അതുപിന്നെ ഉള്ളതാണ്‌ ചിരിച്ചാൽ നിർത്തില്ല.
ഞാന്‍ ചെറിയമ്മയെ നോക്കി… രണ്ടു കാലുകളും പതിയെ ആട്ടി രണ്ടുകയ്യും തുടയുടെ ഇരുവശത്തും
തിണ്ണയില്‍ ഈന്നി കുനിഞ്ഞു… ആ തല ചെരിച്ചു മുന്നിലേക്ക്‌ നോക്കി എന്തോ ആലോചിക്കുന്നു..
വല്ലാത്ത ഭംഗി തോന്നി പെണ്ണിന്‌… ഞാന്‍ നോക്കി നിന്നു..പെട്ടന്ന്‌ ശ്രദ്ധ എന്നിലേക്ക്‌ വന്നു പെണ്ണിന്റെ.
ആ മുഖത്തു ഒറ്റ നിമിഷം ചളിപ്പ്‌ പടര്‍ന്നു… ഞാൻ നോട്ടം മാറ്റാൻ നിന്നില്ല… ചെറിയമ്മ നേരെ ഇരുന്നു..
സൈഡില്‍ വെച്ചിട്ടുള്ള ഗ്ലാസ്‌ എടുത്ത്‌ ചുണ്ടില്‍ ചേര്‍ത്ത്‌ എടക്കണ്ണിട്ടു വീണ്ടും എന്നെ നോക്കി.
കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി ആ കവിളിൽ

ഉമ്മ ഇറങ്ങി… അമ്മയും, ഞാനും ആ കാറിന്റെ എടുത്ത്‌ വരെ ചെന്നു… കേറുന്നതിനു മുന്നേ ഉമ്മ വിങ്ങി
പൊട്ടാനായിരുന്നു.. അവസാനം ആ കൈകൾ വിടര്‍ത്തി അവര്‍ എന്നെ അവരിലേക്ക്‌ ചേർത്ത്‌ പിടിച്ചു.
അമ്മ ചിരിച്ചു.. ഉമ്മയുടെ സ്നേഹ ചുംബനം നെറ്റിയിൽ…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *