മിഴി [ Full ] 14അടിപൊളി  

റോട്ടില്‍ നിന്ന്‌ വീട്ടിലേക്കുള്ള വഴിയില്‍ കേറി. ചങ്ക്‌ പിടഞ്ഞു. ഒരു വെളിച്ചം പോലുമില്ല… ആകാശത്തു
തിളങ്ങിയ മിന്നലില്‍ വീടൊന്ന്‌ തെളിഞ്ഞു. മുന്നില്‌ വണ്ടി നിര്‍ത്തി ഞാൻ ഡോര്‍ തുറന്നു.
കാതടിപ്പിക്കുന്ന ഇടി. തരുത്തുപോയി.നിര്‍ത്താതെ മഴ കുരച്ചു. പൊള്ളുന്ന തണുപ്പ്‌.

മഴയിലേക്കിറങ്ങി മുൻവശത്തേക്ക്‌ ഓടി. വരാന്തയിൽ കേറുമ്പോ.പോക്കറ്റിലെ ഫോൺ എടുത്തു ലൈറ്റ്‌
കത്തിച്ചു. ഡോര്‍ മലര്‍ക്കേ തുറന്നിട്ടതാണ്‌.എന്റെ നെഞ്ച്‌ വിങ്ങി പൊട്ടി കരയാൻ പോകുന്നപോലെ
ആയിട്ടുണ്ട്‌. സ്വച്ച്‌ ഇട്ടുനോക്കുമ്പോ കറിണ്ടില്ല. ഞാന്‍ ഒന്നുകൂടെ തളര്‍ന്നു.ഉള്ളിലൂടെ ഓടുമ്പോ..
ഫോണില്‍ നോട്ടിഫിക്കേഷന്‍. പണ്ടാരമടങ്ങാന്‍ ഇതിൽ ചാര്‍ജില്ലെന്ന്‌. ഓടി സ്റ്റെപ്‌ കേറി.സൈഡിലൂടെ
മിന്നല്‍ വന്നു.. ഞാനൊരു നിമിഷം അനങ്ങാൻ കഴിയാതെ നിന്നൂ.. മരം വെട്ടിയിട്ടപോലെ ഇടി. വീടൊന്ന്‌
കുലുങ്ങി. നിവര്‍ത്തിയില്ല കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ.

റൂമിന്റെ മുന്നില്‌ എത്തി. പൂട്ടിയ വാതിൽ മാത്രമല്ല ഞാൻ അത്‌ ലോക്ക്‌ ചെയ്രിട്ടുണ്ട്‌.തുറക്കാന്‍
പേടിയായി അറിയാതെ ഞാന്‍ കരഞ്ഞു. ഉള്ളിലെന്റെ അനു ഒറ്റക്ക്‌ ഈ ദിവസം മുഴുവനും. ഇത്ര വല്ല്യ
മഴയത്തു ഈ ഇടിയില്‍, ഞാങ്ങനെയാ മാപ്പ്‌ ചോദിക്കാ?.എന്നോട്‌ തന്നെ ദേഷ്യം വന്നു. വാതിൽ
തുറക്കുമ്പോ കൈ വിറച്ചിരുന്നു… പുറത്ത്‌ വിറപ്പിക്കുന്ന കാറ്റ്‌. ഞാൻ ലൈറ്റ്‌ ഉള്ളിലേക്കടിച്ചു സൈഡിലെ
ബെഡില്‍ അവളെ കാണുന്നില്ല.

ആദി കേറി.ഉള്ളിലൂടെ മൊത്തം നോക്കി.ചുമരിന്റെ മൂലയില്‍, കട്ടിലിന്റെ ബാക്കില്‍, നിലത്ത്‌ അവളുടെ
വായില്‍ തിരുകിയ ഷഡി വീണു കിടക്കുന്നുണ്ട്‌. ഉള്ളിലേക്ക്‌ കേറി വന്നൊരു മിന്നൽ. ആ മൂലയിലേക്ക്‌
നടന്നപ്പോ റൂമിന്റെ കുറച്ചു ഭാഗം തെളിഞ്ഞു. ഒരു കാല്‍ കാണുന്നുണ്ട്‌. ചങ്ക്‌ പിടച്ചു. മൂലയിലേക്ക്‌
വെളിച്ചമടിച്ചപ്പോ ഞാൻ കരഞ്ഞു പോയി. അവളവിടെയുണ്ട്‌ .ഒരു കയ്യിൽ ഞാന്‍ കെട്ടിയ
കെട്ടിപ്പോഴുമുണ്ട്‌. കാല്‍ രണ്ടും കൂട്ടി പിടിച്ചു മിന്നല്‍ കൊള്ളാതെ കട്ടിലിന്റെ സൈഡിൽ ആ മൂലയിൽ.

“അനൂ…” ഇടറിയ ശബ്ദം കൊണ്ട്‌ ഞാൻ വിളിച്ചു.ഓടി അടുത്തു. മുട്ടിലേക്ക്‌ കമിഴ്ത്തി വെച്ച ആ മുഖം
പൊക്കി നോക്കി.ശരീരത്തിന്‌ മൊത്തം നല്ല തണുപ്പ്‌.

“അനൂ… ചെറിയമ്മേ…” കെട്ടി പിടിച്ചു ഞാൻ വിളിച്ചു നോക്കി.മിണ്ടുന്നില്ല, അനങ്ങുന്നില്ല. അതേയിരിപ്പ്‌.
പിടിച്ച കൈകൾക്ക്‌ ബലമില്ല.ശ്വാസം ചെറുതായി എടുക്കുന്നുണ്ട്‌ ഞാനൊന്നുകൂടെ വിളിച്ചു നോക്കി..തല
പിടിച്ചു ഇളക്കി നോക്കി.

” അനൂ പ്ലീസ്‌ ഒന്ന്‌ കണ്ണ്‌ തുറക്ക്‌.. ” എന്റെ കയ്യിലുള്ള ആ കൈ വഴുതി നിലത്തേക്ക്‌ വീണു. പൊട്ടി
കരയാന്‍ തോന്നി. ഇല്ലാ ഇങ്ങനെ ഇരിക്കാന്‍ പാടില്ല. എന്റെ അനു. അവൾക്ക്‌ ഒന്നും പറ്റരുത്‌.

കൈയ്യിലെ കെട്ട്‌ പെട്ടന്നൂരി.വാരി ചെറിയമ്മയെ കൈയ്യിലെടുക്കാന്‍ നോക്കി.പറ്റുന്നില്ല!! രണ്ടു വട്ടം
ഞാന്‍ എഴുന്നേല്‍ക്കാന്‍ കഴിയാതെ നിന്നു. കരച്ചില്‍ വന്നു. കൈ ചുരുട്ടി നിലത്തു രണ്ട്‌ ഇടി ഇടിച്ചു.
തുറന്ന ഡോറിലൂടെ ഒരു മിന്നല്‍. അടുത്തുള്ള ചെറിയമ്മയുടെ കൈ എന്നെയൊന്നു തോട്ടുവോ?.
ഞാന്‍ വീണ്ടും ശ്രമിച്ചു. ഇത്തവണ അവളെന്റെ കയ്യില്‍ പോന്നു.നിറയുന്ന കണ്ണുകൾ അതേ പോലെ.
നെഞ്ച്‌ അങ്ങനെ ഇടിക്കുന്നുണ്ട്‌.പുറത്തേക്കിറങ്ങി. ചാറ്റലടിക്കുന്ന വരാന്തയിലൂടെ നടന്നു.
സ്റ്റെപ്പിറങ്ങുമ്പോ വീഴാന്‍ പോയി.വരാന്തയില്‍ നിന്ന്‌ മഴയിലേക്കിറങ്ങി.ഡോര്‍ പണിപ്പെട്ട്‌ തുറന്നു.ഞാനും
അവളും ഒരുപാട്‌ മഴ നനഞ്ഞു.. ബാക്‌ സീറ്റില്‍ അവളെ കിടത്തി.തിരിച്ചിറങ്ങുമ്പോ കൈത്തണ്ടയില്‍
മുറുകിയ അവളുടെ വിരലുകൾ.അവളറിയുന്നുണ്ടോ എല്ലാം…

മുറ്റം നിറഞ്ഞിഴുക്കുന്ന ചളി വെള്ളത്തിലൂടെ കാലു നീട്ടി ഞാന്‍ ചെറിയമ്മയുടെ കൈകൾ മെല്ലെ
വിടുവിച്ചു. ഓടി ഡ്രൈവിങ്‌ സീറ്റില്‍ കേറി. കീ കൈകൊണ്ട്‌ തിരഞ്ഞു. കണ്ണിലിരുട്ട്‌ കേറി, അത്‌
കാണുന്നില്ല. പണ്ടാരം. ഞാന്‍ പോക്കെറ്റില്‍ തപ്പി.അവിടെയുമില്ല..പ്രാന്തിളകി. കൈ കൊണ്ട്‌
സ്റ്റൈറിങ്ങിൽ ആഞ്ഞു കുത്തി.എവിടെ വെച്ചു ഞാനാ സാധനം.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *