ഇനിയൊരപേക്ഷയെ ഉള്ളൂ.. എന്നേന്റെ പാട്ടിന് വിട്ടേക്ക്. ഇത്തിരി സന്തോഷം മതി.വരുന്നവനു കഴുത്ത്
കാണിച്ചു ഞാനങ്ങ് പോയിക്കോളാം. മൊടക്കരുത് പ്ലീസ്. നിനക്ക് പറ്റിയ വല്ല.. ആളെയും കണ്ടു പിടിക്ക്.
ഈ പത്തും,ഇരുപതും കൊടുത്താൽ കിട്ടുന്നവര്‍ ആണെങ്കില്‍ ബെസ്റ്റ്… പക്കാ.. നമുക്ക് ആലോചിക്കാം
അക്ഷയ് വിശ്വനാഥ്..” നീണ്ട പ്രസംഗം നിന്നു.. ഇനിയും എന്തോ പറയാന്‍ ചിക്ഞ്ഞെടുക്കുന്നുണ്ടെന്ന്
തോന്നി.
“അതെ…” വിചാരിച്ചപ്പോലെ വീണ്ടും.
“അച്ഛനോടും അമ്മയോടും ഒന്ന് ശെരിക്ക് ചോദിക്ക് ട്ടോ… മോന് തന്നെ ആണോന്ന്… ചിലപ്പോ
അല്ലാന്നെങ്ങാനും പറഞ്ഞാലോ…” അവളുറക്കെ ചിരിച്ചു കൊണ്ട് വാതിൽ തുറന്നിറങ്ങി. ഇത്രനേരം
പറഞ്ഞതൊന്നും എന്റെ രോമത്തില്‍ പോലും തൊട്ടിട്ടില്ല. പക്ഷെ അവസാനം പറഞ്ഞത്.ആ വാതിലും
തുറന്നില്ലായിരുന്നേല് ആ മോന്ത പൊളിഞ്ഞേനെ.അരിശം വന്നു പോയി.നടന്നു നീങ്ങി റൂമിന്റെ
അറ്റത്തു പോയി നില്‍ക്കുന്നുണ്ട്.ഇവിടേക്ക് കേറാനാവും.
വെറുതെ വന്നു അവളുടെ വായിൽ നിന്ന് കുറേ വാങ്ങിയല്ലോ.. അവളാകെ മാറിപ്പോയെന്ന്
തോന്നി.എനിക്ക് വേശ്യയെ ആണ് മാച്ച് എന്നാലേ അവള് പറഞ്ഞത്. അവളെ വെറുതെ വിടണം
പോലും.. ഇത്തിരി സന്തോഷം മതിയെന്ന്. കൊടുക്കാം സന്തോഷം. ഇവളിവിടെ എന്റെ കീഴില്‍ കിടന്നു
ചാവണം.അങ്ങനെ മതി. അവൾക് കല്യാണം വേണം പോലും ‘ഭൂ…… ഞാന്‍ ആട്ടി തുപ്പി…
“അനുവേച്ചി…. താഴെ വിളിക്കുന്നുണ്ട്..” ഗായത്രിയുടെ സംസാരം..അനുവിനോടാണ്..തുറന്ന ഡോറിലൂടെ
നോക്കുമ്പോ അവൾ താഴേക്ക് ഇറങ്ങി പോവുന്നുണ്ട്.കൂട്ടുകാരികൾ എന്റെ നേരെ വരുന്നുമുണ്ട്.
അവര്‍ക്ക് മറി കൊടുത്തു. സ്റ്റെപ്പിറങ്ങി മെല്ലെ താഴോട്ടിറങ്ങി.
കണ്ട കാഴ്ച്ചയില്‍ മനസ്സില്‍ എന്തോരു വിങ്ങല്‍. എല്ലാവരും കൂടിയിരുന്നു എന്തോ
ചര്‍ച്ചയാണ്.ചിരിക്കുന്നുണ്ടകുശലം പറയുന്നുണ്ട്. ഞാനും ഇവിടുത്തെ ഒരാളല്ലേ? ഇവിടെയുണ്ടെന്ന്
ഇവര്ക്കറിയുന്നതല്ലേ?. എന്നേ വിളിച്ചില്ലല്ലോ??. ഇത്തിരി സങ്കടം വന്നു. ആ മുഴങ്ങുന്ന ശബ്ദമെല്ലാം
വകവെക്കാതെ ഞാന്‍ പുറത്തേക്കിറങ്ങി.
“അഭി ഞാന്‍ പോട്ടെ…??” ഹരി സൈഡിൽ അവന്റെ ബൈക്കില്‍ കേറി വിളിച്ചു ചോദിച്ചു.ഇവിടെ
എന്തായാലും പോസ്റ്റാണ്.
“നീ വീട്ടിലേക്കാണോ…?.”
“അതേല്ലോ…നീയുണ്ടോ.? ” അവന്റെ ചോദ്യം..എന്തായാലും ഇങ്ങനെ ഒറ്റപ്പെടുത്തുന്നയിവരുടെ കൂടെ
നില്ക്കുന്നതിനേക്കാള് നല്ലത് പോണതാ.
“എന്തേലും കിട്ടുവോ….”തലയില്‍ കുടിയേറിയ ലഹരി എന്നെകൊണ്ട് ചോദിപ്പിച്ചു.. ഞാന്‍ കൈ കൊണ്ട്
ആംഗ്യം കാട്ടി..
“നീ കുടിക്കോ??”
അവന് അത്ഭുതം.
അവന്റെ റൂമില്‍ കിടന്നു ഉറങ്ങാന്‍ കഴിഞ്ഞില്ല.സാധനമാണേല് കിട്ടിയതുമില്ല.അവന്റെയമ്മ തന്ന.. ചൂട്
കഞ്ഞിയും ചമ്മന്തിയും തട്ടിബെഡിയില് കേറി കിടന്നു.
എപ്പോഴോ അവനൊന്നു തട്ടിയെഴുന്നേല്‍പ്പിച്ചു.കയ്യിൽ ഏതോരു കുപ്പി.പറഞ്ഞേല്പ്പിച്ചവന് ചെയ്ത
ചതി,നട്ടപ്പാതിരക്ക് കൊണ്ടുവന്നു തന്നിരിക്കുന്നു.ഉറക്കത്തില്‍ ഒന്നുളളിലാക്കി.സമയം നോക്കാൻ
ഫോണെടുത്തപ്പോ അതിൽ കുറേ മിസ്സ്ഡ് കാളുകളുണ്ട്.
ഓ വീണ്ടും നാടും വിട്ടെന്ന് തോന്നിക്കാനും വീട്ടുകാര്‍ക്ക്.വിളിക്ക്,വിളിക്ക് നാളെ ചിലപ്പോ ചത്തെന്നും
വരും. അവള്‍ക്ക് സന്തോഷിക്കണം ഇങ്ങനെ ഈ നിശ്ചയങ്കിലും മുടങ്ങല്ലോ!!..കൂടെ ഞാൻ
ചത്താലവള്ക്ക് പിന്നെ ഉറങ്ങാന്‍ കഴിയോ??അമ്മയും തലതല്ലി കരയും.. മുന്നില്‍ കണ്ടിട്ടും ഒന്ന്
മിണ്ടിയത് പോലുമില്ലല്ലോന്നോര്ത്തു, ഒരു ചിരി തന്നില്ലല്ലോന്നോര്ത്ത്. അവസാനം സമയം വരെ
ഒറ്റക്കാക്കിയതിന് എല്ലാരും വിഷമിക്കും. പാവം ഗാരിയേച്ചി അതിനോട് എനിക്ക്
സഹതാപമുണ്ട്.അതിന് ഇത്തിരിയെങ്കിലും സ്നേഹം എന്നോടുണ്ട്.ഓര്‍ത്തു ഉറക്കമെന്തിനാ കളയുന്നെ.
ഒന്നും നോക്കീല്ല.ഹരിക്ക് രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോവണ്ടത്കൊണ്ട് അവനെ ശല്യം
ചെയ്യാതെ കിടന്ന് ബോധം കെട്ടുറങ്ങി..
