“അതേ ഇത് തന്റെ തന്നെ അല്ലെ…”
വേഗം പേഴ്‌സ് വാങ്ങി…
ഷോള്‍ൾഡറില്‍ ഒന്ന് തട്ടി അവൾ ഒന്നുകൂടെ വിളിച്ചപ്പോ ഞാൻ
॥ UU
“ഹമ്മ്…” ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു അവൾ തിരിഞ്ഞപ്പോ.. കിട്ടിയ സമാധാനത്തില്‍ ഞാന്‍ പേഴ്‌സ്
തുറന്നു… എല്ലാം അതിൽ തന്നെയുണ്ട്.എന്തോ ഭാഗ്യം ഇവിടെകിടന്നു ചാകുമെന്ന കരുതിയത്. ഒരു
ടാങ്ക്സ് പറയാന്‍ നോക്കിയപ്പോഴേക്കും അവൾ കുറച്ചകലെ എത്തിയിരുന്നു. റോഡ് ക്രോസ്സ് ചെയ്യാന്‍
തുടങ്ങുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞുനോക്കി കഴുത്തു വരെ വെട്ടിയ മുടി ഒന്നാടിയുലഞ്ഞു.
പോക്കറ്റില്‍ ഫോൺ മുരണ്ടു.എടുത്തപ്പോ കണ്ണ് തള്ളി. അജിൻ
“ഹലോ…” ഞാന്‍ ചാടി കേറി പറഞ്ഞു…
“എടാ അഭി.. ഞാന്‍ ഇത്തിരി തിരക്കില്‍ ആയിരുന്നു.. എന്തൊക്കെ ഉണ്ടട.. സുഖം തന്നെ അല്ലെ…”
അവന്റെ സംസാരം കേട്ടപ്പോ സമാധാനം വന്നു.. ഉള്ളില്‍ ഒരു വഴി തെളിഞ്ഞതിലുള്ള സന്തോഷവും
” അജിനെ ഞാന്‍ ബാഗ്ലൂര്‍ ഉണ്ട്.ഇത്തിരി പ്രശ്നത്തിൽ ആടാ.. നീ ഇവിടെ അല്ലെ എന്നെ ഒന്ന് Hane]
ചെയ്യോ. എനിക്ക് ഇവിടെ ഒന്നും അറിീല്ലടാ ” ഉള്ളതെല്ലാം ഞാൻ പെട്ടന്ന് വിളമ്പി…
“അതിനെന്താടാ… ഞാന്‍ ഇവിടെ ഇല്ലേ ഒന്നുല്ലേലും പണ്ട് നീയെന്റെ കൈ ഓടിക്കാന്‍ നോക്കിയവൻ
അല്ലെ..നിന്നെ ഞാന്‍ സഹായിക്കേണ്ടേ??” ചിരിച്ചുകൊണ്ടാണവന്‍ പറഞ്ഞതെങ്കിലും അതിൽ മറ്റൊരു
തരത്തിലാണോന്ന് എനിക്ക് തോന്നി. അവനും എന്നെ ഒഴിവാക്കുകയാണോ എന്ന്.പുറത്തേക്ക്
വാക്കൊന്നും വന്നില്ല.
“ടാ അഭി… തമാശ പറഞ്ഞതാടാ.. ” എന്റെ നിശബ്ദത മുറിച്ചു അവന് ചിരിച്ചു..
“നീയേ.. ഞാൻ ലൊക്കേഷൻ അയക്കാം… അവിടേക്ക് പോര്. മുകളിലത്തെ നിലയിൽ ആണ് റൂ.
സകര്യം ഇത്തിരി കുറവ് ആണ്.. ഇത്തിരി വൃത്തിയും…” അവന് പരുങ്ങിക്കൊണ്ട് പറഞ്ഞു.. ”
താക്കോല്‍ മുന്നിൽ തന്നെ വലതു വശത്തു ഒരു ഈ സ്വിച്ച് ഇല്ലെടാ ന്താ അത്… ഈ…. ഹാ മെയിൻ
സ്വിച്ച്. ഈ മീറ്റര്‍ ഒക്കെ ഇല്ലേ അതിന്റെ മുകളിൽ തിരിഞ്ഞാല്‍ മതി.. ഹാ പിന്നെ എടുക്കുമ്പോ ഒന്ന്
സൂക്ഷിക്കണം.. കഴിഞ്ഞ ദിവസം എനിക്ക് ചെറുതായി ഒന്ന് ഷോക്ക് അടിച്ചതാ.” അവന് കുടു കുടാന്നു
ചിരിച്ചു . “പിന്നെ ഞാന്‍ ണ്ടാവില്ല.. ന്തേലും കഴിക്കാന്‍ വാങ്ങി ഞാന്‍ ഉച്ച ആവുമ്പോഴേക്ക്
എത്തിക്കോളാം.. നീ കേറി ഒന്ന് ഫ്രഷ് ആയിക്കോ ” ഒറ്റയടിക്ക് അവന് പറഞ്ഞപ്പോ ഞാന്‍ എന്ത് പറയും
എന്നറിയാതെ നിന്നു…
“അജിനെ ടാ… ഞാന്‍ എങ്ങനെയാ നിന്നോട്…”
“നന്ദി ആണോ.??.” അവന് ഇടക്ക് കേറി.. മുഖത്തു അറിയാതെ ഒരളിഞ്ഞ ചിരി വിരിഞ്ഞെന്ന് എനിക്കും
തോന്നി.
11 viol
ഹ്മ്മ് ” ഞാനൊന്ന് മൂളുക മാത്രം ചെയ്തു.നിസ്റഹായന്‍ ആവുന്നതിലുള്ള വിഷമം ഉള്ളില്‍ അങ്ങനെ
ഉണ്ടായിരുന്നു.ഇതുപോലെ ഒരിക്കലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
“ഒന്ന് പോടാ കോപ്പേ.അവന്റെ നന്ദി.. എനിക്കെ വേറെ പണി ഉണ്ട്.. നീയൊന്നു വെച്ച് പോയെ ”
“ശെരി ടാ…”
“ആ പിന്നെ.. നീ എന്നെ ഒന്ന് വിളിക്കണം ഇല്ലേല്‍ ഞാന്‍ മറന്നു പോവും.. നീ വന്നത് ഒക്കെ??”
“എന്ത്??” ചോദിച്ചപ്പോഴക്ക് ഫോൺ ഓഫ്.. മറന്നു പോവ്വേ?7? കൂടുതൽ ആലോചിക്കാൻ നിന്നില്ല.
വാട്സാപ്പില്‍ അയച്ച ലൊക്കേഷൻ കണ്ടു. കുറച്ചു നടന്നപ്പോ കണ്ട കടയിൽ കയറി മിനറല്‍ വാട്ടര്‍
വാങ്ങി.. വായും,മുഖവും കഴുകി. ചൂടുള്ള ചായ വാങ്ങി കുടിച്ചു.
ടാക്‌സിക്കാരന് ലൊക്കേഷന്‍ കാണിച്ചു.പുള്ളി തലയാട്ടി. പുറകിൽ കേറി. ഒരു മണിക്കൂര്‍ ഓട്ടം…
ഇടുങ്ങിയ ഒരു ഓട്ടോക്ക് മാത്രം പോവാന്‍ കഴിയുന്ന വഴിയില്‍ കൊണ്ടു നിര്‍ത്തി.. രണ്ടു സൈഡിലും
രണ്ടു നിലകളുള്ള ബില്‍ഡിംഗ്. എത്ര അടുപ്പിക്കാമോ അത്രക്ക് അടുപ്പിച്ചു ഉണ്ടാക്കിയിരിക്കുന്ന
കൂടുതല്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഇടം.
ഇലക്ട്രിക് കമ്പികളില്‍ വവ്വാൽ തൂങ്ങി നിക്കണ പോലെ ബില്‍ഡിംഗിന്റെ പുറത്തേക്കുള്ള
ബാല്‍ക്കണിയില്‍.. പുറത്തേക്ക് തലനീട്ടി താഴെ പോവുന്ന പല ആളുകളെയും പുലബ്യം പറയുന്ന ഒരു
