മിഴി [ Full ] 14അടിപൊളി  

ബാക്കിലേക്ക്‌ ഒന്ന്‌ തല ചെരിച്ചപ്പോ. മുഖം വീർപ്പിച്ച ചെറിയമ്മ അതേപോലെ ഇരിക്കുന്നുണ്ട്‌ എന്നാലാ
അടുത്തിരിക്കുന്ന അമ്മ ചെയ്യുന്നത്‌ കണ്ടപ്പോ എന്തോ സന്തോഷം തോന്നി.അഴിഞ്ഞു വീണ
അനുവിന്റെ മുടി അമ്മ കൈ കൊണ്ട്‌ വാരി ഭംഗിയായി ആ തലയില്‍ കെട്ടി വെച്ച്‌ കൊടുത്തു. കൈയും
കെട്ടി അത്‌ നോക്കാതെ ഇരിക്കാണവൾ. ചെവിയുടെ മുന്നിലേക്ക്‌ എന്നാലുമിത്തിരി തൂങ്ങി നിന്ന മുടി
അമ്മ ചെവിക്കു ബാക്കിലേക്ക്‌ ആക്കി കൊടുത്തു.അവളുടെ മുഖത്തേക്ക്‌ പാളി നോക്കി മെല്ലെ
ചിരിക്കുന്നുണ്ടമ്മ .പിന്നെ ചെറിയ എന്തോരു കുറുമ്പ്‌ ആ മുഖത്തു വന്നു തെളിഞ്ഞു. പെട്ടന്ന്‌
മുന്നോട്ടേക്കാഞ്ഞു ചെറിയമ്മയുടെ കവിളില്‍ അമ്മ ഒരുമ്മ കൂടെ കൊടുത്തു. വട്ട്‌ തന്നെ തള്ളക്ക്‌.!!
അത്‌ കിട്ടിയതും ഇഷ്ടപ്പെടാതെ അവൾ വേഗം അമ്മയെ മെല്ലെയൊന്ന്‌ തള്ളി. ചീത്ത ഒന്നും പറഞ്ഞില്ല.
കണ്ണുരുട്ടിയതുമില്ല. പുറത്തേക്ക്‌ നോക്കി അങ്ങനെയിരുന്നു.

വീട്‌ എത്തുന്ന വരെ ആരും മിണ്ടിയില്ല. ഇടക്ക്‌ ഞാന്‍ മെല്ലെ പുറകിലേക്ക്‌ നോക്കുമ്പോ രണ്ടാളും
പുറത്തെ കാഴ്ച കാണുന്നപോലെ നിൽക്കുന്നുണ്ട്‌.കണ്ണൊന്നടച്ചു.സീറ്റില്‍ ഒന്ന്‌ ഇളകി ഇരുന്നു. ശ്വാസം
വലിച്ചെടുത്തു. കയ്യിൽ ആരോ പിടിച്ചു. ഒരുതരം മുറുക്കം അതിനുണ്ട്‌.വണ്ടി ഓടിക്കുന്ന അച്ഛനാണ്‌.
പുറത്തെ വണ്ടിയുടെ വെളിച്ചം ആ മുഖത്തിലൂടെ ഒന്നോടിയപ്പോ.ആശ്വസിപ്പിക്കുന്ന ഒരു ചിരിയുണ്ട്‌ ആ
മുഖത്തു.

വീട്ടില്‍ വണ്ടി നിന്നപ്പോ. ആന്റിമാര്‍ വന്നു ചെറിയമ്മയെ ഇറക്കാന്‍ സഹായിച്ചു .ഇത്രനേരമുണ്ടായിരുന്ന
അമ്മയുടെ പ്രസരിപ്പ്‌ അതോടെ മങ്ങി. വണ്ടിയില്‍ നിന്ന്‌ ഇറങ്ങി ഒരവശതയോടെയാണ്‌ എല്ലാരും
വീട്ടിലേക്ക്‌ കേറിയത്‌. വീണ്ടും എനിക്ക്‌ വിഷമം വന്നത്‌ അനു പിന്നെ ഒരു നോട്ടം പോലും എന്നെ
നോക്കിയില്ല എന്നതാണ്‌.

വീട്ടിലേക്ക്‌ കേറുമ്പോ സഹായത്തിനായി ഞാനാ മുന്നിലൂണ്ട്‌.താഴ്ത്തിയ ആ മുഖമല്ലാതെ ഒരു നോക്ക്‌
കിട്ടാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു. എല്ലാരും ഉള്ളിലേക്ക്‌ കേറിയപ്പോഴും ഞാനാ വരാന്തയിൽ കുറച്ചു
നേരമൊറ്റക്കിരുന്നു.

തണുത്ത അന്തരീക്ഷത്തില്‍ മഴയെ ആനയിച്ചു കൊണ്ടുവരുന്ന ചെറിയ കാറ്റും ,തിണ്ണയിലും നിലത്തും
ശരീരത്തിലേക്ക്‌ തുളച്ചു കേറുന്ന തണുപ്പും അറിഞ്ഞു .കുതിർന്ന മണ്ണിന്റെ മണം ശ്വസിച്ചിത്തിരി നേരം
അങ്ങനെയിരുന്നു.

മനസ്സ്‌ വീണ്ടും ആശ്വസതമാവുന്നു. വേഗം ഞാനെന്റെ റൂമിലേക്ക്‌ കേറി.ഉള്ളിലൊന്ന്‌ തിരഞ്ഞു.ചുളുങ്ങി
വൃത്തികേടായ ബെഡ്‌ കണ്ടപ്പോ ഉള്ളൊന്ന്‌ പൊള്ളി. അവളെ കെട്ടിയിട്ട ഷോൾ മെല്ലെയെടുത്തു
സൈഡില്‍ വെച്ചു.എല്ലാം കൂടെ കണ്ടു തല പെരുത്തപ്പോ ബാത്റൂമില്‍ കേറി തണുത്ത ഐസ്‌
പോലെയുള്ള വെള്ളം തലയില്‍ക്കൂടെയൊഴിച്ചു. ഡ്രസ്സ്‌ മാറ്റി ബാൽക്കണിയിലേക്കുള്ള ഡോര്‍ തുറന്നു.
ചെയറിട്ടു അവിടെയിരുന്നു.

ശാന്തമായ അന്തരീക്ഷം.തവളയുടെയും ചീവീടിന്റെയും ചെറിയ കരച്ചില്‍. താഴെ തോട്ടിലൂടെ ഒഴുകുന്ന
വെള്ളത്തിന്റെ ശബ്ദം. ദൂരെ നിന്നെവിടെ നിന്നോ മൂളുന്ന മഴയുടെ മുഴക്കം. പതിഞ്ഞ ഇടി.
ചെറുതായൊന്ന്‌ മയങ്ങി.

തണുപ്പ്‌ കൂടി. ചെവിയില്‍ തുളഞ്ഞു കേറുന്ന ശബ്ദം കൂടി.കണ്ണ്‌ തുറന്നപ്പോ കാറ്റില്‍ ആടിയുലയുന്ന
മാവാണ്‌ മുന്നില്‍. മിന്നലിന്റെ വെളിച്ചം ആകാശത്തുകൂടെ തെളിഞ്ഞു മിന്നി. ഇത്തിരി അകലെ നിന്ന്‌
മുരളുന്നയിടി .ഇടക്കെപ്പോഴോ സ്വപ്നത്തിൽ ബെഡിൽ കെട്ടിയിട്ട ചെറിയമ്മയെ വീണ്ടും കണ്ടു. ഇടി

വെട്ടുമ്പോ അവളെന്നെ വിളിച്ചു ഉറക്കെ കരയുന്നുമുണ്ട്‌. മിന്നലൊന്ന്‌ വീണ്ടും അതിന്റെ തിളക്കം
കാണിച്ചപ്പോ പെട്ടന്ന്‌ ചെറിയമ്മയെ ഓര്‍മ വന്നു.കൂടെ ആശാന്റിയുണ്ടായിരുന്നു. ഇപ്പോഴും കൂടെ
ണ്ടാവോ? അല്ലേല്‍ അവൾ ഒറ്റക്കാവുമോ.

രണ്ടാമത്‌ ഒരിടികൂടെ വെളിച്ചം കാണിച്ചപ്പോംബാല്‍ക്കാണിയില്‍ നിന്ന്‌ റൂമിലേക്ക്‌ കേറി. വാതിൽ
തുറന്നു പുറത്തിറങ്ങിയപ്പോ ചെറിയമ്മയുടെ റൂമില്‍ വെളിച്ചം കത്തുന്നുണ്ട്‌. പെട്ടന്ന്‌ അത്‌ ഓഫായി
മുന്നിൽ ആ ഡോര്‍ തുറന്നു..ആശാന്റിയാണെന്ന്‌ തോന്നി. വാതിൽ ചാരി ഫോണിന്റെ വെളിച്ചത്തില്‍
പുറത്തിറങ്ങിയത്‌ കണ്ടു. നടന്നടുത്‌ സ്റ്റെപ്പിറങ്ങി താഴേക്ക്‌ പോയി. ചെറിയമ്മ ഉറങ്ങി കാണും!! സമയം
ഇപ്പൊ പതിനൊന്നോ മറ്റോ ആയെന്ന്‌ തോന്നി. എത്രയായാലും അവള്‍ക്ക്‌ അവളെ റൂമിൽ
കിടക്കണം.ഇത്ര വയ്യാഞ്ഞാലും.ന്ത്‌ വാശ്ദിയാണ്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *