മിഴി [ Full ] 14അടിപൊളി  

“ഡാ..ഡാ.എന്താടാ കാണിക്കുന്നേ.. നീയാള്‌ ശെരിയല്ലല്ലോ ” കണ്ണൂരുട്ടു പേടിപ്പിക്കൽ എന്നാൽ ചുണ്ടിലെ
ചിരി വിട്ടില്ല. ആ ഓമനത്വമുള്ള മുഖം, കണ്ണിലെ ദേഷ്യം, ശാസന. ഇടക്ക്‌ വിരിയുന്ന കുറുമ്പ്‌.
ഞാനങ്ങനെ നിന്നു പോയി..

കയ്യില്‍ പൂ തൊടുമ്പോലെയുള്ള സ്പര്‍ശം ചെറിയമ്മ മുന്നില്‍ ഭംഗിയായി ചിരിച്ചു… ഫോക്കസ്‌ തെറ്റിയ
ക്യാമറ പോലെ ഞാൻ ആ മുഖം കണ്ടു വ്യക്തമായ മുഖം തെളിഞ്ഞപ്പോ..ആ മുഖത്തു നാണം .. കയ്യിൽ
ആ പിടുത്തം മുറുകി

“വാ..” എന്റെ കൈ പിടിച്ചു ചെറിയമ്മ മുന്നിൽ നടന്നു.. പാലം കണ്ടു പേടിയോടെ എന്നെ നോക്കി..
ഞാന്‍ ആദ്യം നടന്നു. പിന്നിൽ ആ കൈ പിടിച്ചു കൊണ്ട്‌ ചെറിയമ്മയെ ഞാൻ പാലം കടക്കാൻ
സഹായിച്ചു… രണ്ടടി വെച്ചപ്പോ ചെറിയമ്മയുടെ വിരലുകൾ എന്റെ കയ്യിൽ കൂടുതൽ മുറുകി.. താഴെ
വെള്ളം പോവുന്നത്‌ നോക്കി.. എന്റെ കണ്ണിലേക്കു ഒരു നോട്ടം… പേടിയോടെ…

“ഞാന്‍ പിടിച്ചിട്ടുണ്ട്‌ വാ…” ധൈര്യം കൊടുത്തപ്പോ പെണ്ണ്‌ ഒരടി കൂടെ വെച്ചു… ഇനി നിന്നു കളിപ്പിക്കാന്‍
വിട്ടില്ല… ആ ഇടുപ്പില്‍ ചുറ്റി ഞാൻ ചെറിയമ്മയെ വലിച്ചെടുത്തു.കൈകൾ എന്റെ കഴുത്തില്‍ ചുറ്റി എന്റെ
നെഞ്ചിലേക്ക്‌ ചേര്‍ന്ന അവളെ നിലത്തിറക്കാൻ നേരം.. എന്റെ മുന്നിൽ ഉളള ആ മുഖത്തു വല്ലാത്തൊരു
ഭാവം, പറയാന്‍ പറ്റാത്ത നാണം. ഞാന്‍ നിലത്തിറക്കി അവളോട്‌ ചിരിച്ചു.

“എന്താ ചെറിയമ്മേ…….. ” മിണ്ടില്ല… ചുണ്ടില്‍ ഒളിപ്പിച്ച ചിരി മാത്രം.
“തല താഴ്ത്തെടാ ” ഇത്തിരി ചൂടുള്ള വാക്കുകള്‍… ഞാൻ ഇല്ലെന്ന്‌ ചുമല്‍ കുലുക്കി.. വിടുവോ
ചെറിയമ്മയല്ലേ.. അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു കഴുത്തു പിടിച്ചെന്റെ തല താഴ്ത്തി.. ഞാൻ നിന്നു
കൊടുത്തു..ആ മുഖം എന്റെ കവിളില്‍ അമര്‍ന്നു… നല്ല ചൂടുള്ള ഒരുമ്മ… ഞാൻ ഞെട്ടിപ്പോയി.
ആരായിത്‌ എന്റെ താടക ചെറിയമ്മ തന്നെയല്ലെ? എനിക്ക്‌ മുന്നേ ഒരുമ്മ തന്നത്‌ എന്റെ ഒർമയിലേയില്ല.
വിശ്വസിക്കാണാതെ തല പൊക്കുമ്പോള്‍..

“നിക്കേടോ ഒന്ന്‌ ” ന്ന്‌ ചെറിയമ്മ. കഴുത്തില്‍ പിടിച്ചു വലിച്ചു വീണ്ടും ചൊടിച്ചു.ഞാന്‍ തല താഴ്ത്തി
തന്നെ നിന്നു… കറുത്ത ബ്ലാസ്‌ താഴെ എന്റെ കൺ മുന്നിൽ ബാസിനെയും സാരിയെയും മുന്നോട്ടുന്തി..
നിക്കുന്ന മുഴുപ്പുകള്‍.. കഴുത്തിനു താഴേക്ക്‌ ഷോൾഡറിൽ നിന്ന്‌ വരുന്ന തെളിഞ്ഞു കാണുന്ന എല്ല്‌

എന്ത്‌ ഭംഗിയാണ്‌. ഇപ്രാവശ്യം എന്റെ നെറ്റില്‍ ഒരുമ്മ.ആ സ്പര്‍ശം. ഞാൻ കണ്ണുകള്‍ മുറുക്കെയടച്ചു.
കഴുത്തിലെ പിടി അയഞ്ഞു ഞാൻ തല പൊക്കി. ആ ചിരി, തുടുത്ത കവിളിൽ ഞാന്‍ ഒന്ന്‌ പിടിച്ചു
വലിച്ചു… എന്താചെയ്യുന്നത്‌ എന്നാ ബോധം എനിക്കില്ല മനസ്സില്‍ തോന്നിയത്‌ ചെയ്തു. “ആ…” വലിച്ചത്‌
ഇഷ്ടപ്പെട്ടില്ല ആ മുഖത്തു കള്ള വേദന. വേറൊന്നും ചെയ്യാനും തോന്നില്ല.

“പോവാം? ” ചെറിയമ്മ ചോദിച്ചു. ഞാൻ തലയാട്ടി…

വയല്‍ വരമ്പിലൂടെ മുന്നിൽ ചെറിയമ്മ നടന്നു .ഞാൻ ആ നടപ്പും നോക്കി പിന്നിൽ. ഇടക്ക്‌ എന്നെ
തിരിഞ്ഞു നോക്കി ഒരു ചെറിയ ചിരി ചിരിക്കും.. പിന്നെ കൈ ബാക്കിൽ കെട്ടി നടന്നങ്ങനെ പോവും…
രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടം.. ഇടതുവശത്തെ ആകാശത്തു കാണുന്ന മലക്ക്‌ മുകളിൽ
സൂര്യന്‍ തലപ്പൊക്കുന്നെയുള്ളൂ..മുണ്ടുടുത്ത്‌ പരിചയമില്ലാത്ത ഞാൻ മെല്ലെയാണ്‌ നടന്നത്‌..

“അഭി…. വേഗമൊന്നു വരുവോ? ” എന്റെ നടത്തം കക്ഷിക്ക്‌ ഇഷ്ടപ്പെട്ടില്ല…

ഞാന്‍ സ്പീഡ്‌ കൂട്ടി അടുത്തെത്തി. ഒരുമിച്ചു നടക്കണം എന്നുണ്ടായിരുന്നു.. ഒരാള്‍ക്കു മാത്രം
പോവാന്‍ പറ്റുന്ന വരമ്പിൽ എങ്ങനെ നടക്കും.

മഴ പെയ്തത്‌ കൊണ്ട്‌ വരമ്പിൽ ചിലയിടത്തു ചളിയുണ്ട്‌.

ശ്രദ്ധിച്ചും കണ്ടുമാണ്‌ അവളുടെ നടത്തം…

എന്റെയോ? പുല്ല്‌!!! മുണ്ടുടുക്കണ്ടായിരുന്നന്ന്‌ തോന്നി.. ഇതിട്ടെങ്ങനെയാ നടക്ക.മടക്കി കുത്തി
നടക്കുമ്പോള്‍ ഉള്ളിലേക്ക്‌ കാറ്റ്‌ കേറി ആകെമൊത്തം ഒരു ബാഡ്‌ ഫീലിംഗ്‌… താഴ്ത്തിയിട്ടു നടക്കുമ്പോ
ആകട്ടെ… കാലില്‍ കുടുങ്ങി വീഴാന്‍ പോണു. ഞാൻ പെണ്ണുങ്ങൾ പാവാട പൊക്കി നടക്കുന്ന പോലെ
കുറച്ചു മുണ്ട്‌ പൊക്കി നടന്നു.. ചെറിയമ്മ തിരിഞ്ഞു നോക്കും എന്ന്‌ തോന്നുമ്പോ താഴ്ത്തും.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *