മിഴി [ Full ] 14അടിപൊളി  

തലവേദന എങ്ങനെയുണ്ടന്നായിരുന്നു ആദ്യ ചോദ്യം… അമ്മ വഴി അറിഞ്ഞു കാണും.പിന്നെ കുറച്ചു
ചീത്തയും… ഞാന്‍ തന്നെയത്‌ കേൾക്കണം. എന്നാലും സ്നേഹം കൊണ്ടല്ലേ…വീട്ടിലേക്ക്‌ വാ കാണിച്ചു
തരാമെന്ന്‌ പറഞ്ഞു അവള്‍ വെച്ചു… തലവേദന കൂടി..അതിനിടക്ക്‌ ഹരി വിളിച്ചു വണ്ടി വന്നു
എടുത്തെന്നു പറഞ്ഞു… സനണ്ടിന്‌ എന്താ മാറ്റം എന്ന്‌ ചോദിച്ചപ്പോ പനിവരുന്നോ ന്നൊരു സംശയം
പറഞ്ഞു.അങ്ങനെ വലിച്ചു വലിച്ചു വൈകുന്നേരം ആക്കി.

വാട്സാപ്പില്‍ വന്ന മെസ്റേജില്‍.. അമ്മയും ചെറിയമ്മയും വീട്ടിലേക്ക്‌ പോയെന്ന്‌ .. എന്നോട്‌ വേഗം
വരാന്‍ പറഞ്ഞു…

ദുഷ്ട![ചെറിയമ്മ എന്നെ വിളിച്ചില്ലല്ലോ..എന്നാൽ ഇത്തിരി നേരത്തെ ഇറങ്ങായിരുന്നു. കാർ എടുത്തു
വിട്ടു… പോകുന്ന വഴിക്ക്‌… പുഴയുടെ സൈഡില്‍ കണ്ട തട്ടുകട… ഇറങ്ങി കുറച്ചു പരിപ്പുവട വാങ്ങി…

ചെറിയമ്മ ആര്‍ത്തിയോടെ കഴിക്കുന്നത്‌ ഇടക്ക്‌ കണ്ടിട്ടുണ്ട.ഞാനേതേലും മൂലക്ക്‌ പോയി സ്വസ്തമായി
കഴിക്കുമ്പോ എന്റെതിലും വന്നു കയ്യിട്ടു വാരുന്ന സ്വഭാവം ആയിരുന്നു അതിന്‌ .അന്ന്‌ പിന്നെ അതിന്റെ
പേരില്‍ തല്ലായിരുന്നു.. അങ്ങനെ അമ്മ പരിപ്പുവട വീട്ടിൽ നിരോധിച്ചു ..

അവൾ വാങ്ങി തന്നത്‌ പോലെ ഐ ഫോണ്‍ വാങ്ങാനുള്ള സാമ്പത്തിക
സ്ഥിതിയൊന്നും.ഈയുള്ളവന്റെ കയ്യിലില്ലാത്തത്‌ കൊണ്ട്‌… ഉള്ളത്‌ വാങ്ങി വിട്ടു.

വീടെത്താനായപ്പോ ആവേശം ഇത്തിരി കൂടി.എത്രയും പെട്ടന്ന്‌ അവളെ വാരി പുണരണം എന്നുള്ള ഒരു
തോന്നല്‍… റോട്ടില്‍ നിന്ന്‌ വീട്ടിലേക്ക്‌ തിരിഞ്ഞപ്പോ.. മുറ്റത്തു രണ്ടു മൂന്ന്‌ കറുകള്‍ കിടക്കുന്നു…
ആവേശം മൊത്തമങ്ങു മങ്ങി… ഏതവന്മ്മാരാ ഈ നേരത്ത്‌… നാശം പിടിക്കാന്‍… ഇനി
പെണ്ണുകാണലിന്റെ മറ്റു ചടങ്ങുകൾ വലതു മാണോ നെഞ്ചു കിടന്നു ആളി.

വണ്ടിയൊതുക്കി പുറത്തിറങ്ങി വാങ്ങിയ പരിപ്പുവടയുടെ കവറും പിടിച്ചു. ഇത്തിരി മടിയോടെ
ഉള്ളിലേക്ക്‌ പോയപ്പോ.. കൂട്ടച്ചിരി ഉള്ളിൽ നിന്ന്‌ കേൾക്കാം…

ഒന്നച്ചന്‍ ആണ്‌… മറ്റേതോ… വാതില്‍ക്കല്‍ കേറി ഹാളിൽ എത്തി വന്നവരെ ഒക്കെയൊന്ന്‌
നോക്കിയപ്പോ… വേറാരും അല്ല… അച്ഛന്റെ കസിന്‍സ്‌ ആണ്‌… ശ്രീകുമാര്‍ അങ്കിളും,ഷാജി
അങ്കിളും…നിര്‍ത്താതെ ഉള്ള സംസാരത്തിൽ ബാക്കിൽ വാതിൽക്കൽ നിന്ന എന്നെ കണ്ടില്ല…

പെട്ടന്ന്‌… ഉഷാന്റി ഹാളിലേക്ക്‌ വന്നതും എന്നെയാണാദ്യം .നോക്കിയത്‌ . ഷാജി അങ്കിളിന്റെ ഭാര്യയാണ്‌..
അപ്പൊ എല്ലാവരും കൂടെയാണ്‌ എഴുന്നള്ളിയത്‌.. ഇന്ന്‌ പോവ്വോ ആവ്വോ?
“ആഹാ അഭിമോനെ… നീയെന്താടാ അവിടെ നില്‍ക്കുന്നത്‌ ” വിടർന്ന ചിരിയോടെ എന്റെ അടുത്തേക്ക്‌
വന്നു കൊണ്ട്‌ ഉഷാന്റി പറഞ്ഞപ്പോ എല്ലവരും എന്നെ തിരിഞ്ഞു നോക്കി…

“അല്ല ഇതാര്‌…”

” ഇവന്‌ മൊത്തമാങ്‌ മാറിപ്പോയല്ലോ… വിശ്വ ” ഷാജിഅങ്കിളിന്റെ ആദ്യ ചോദ്യം… ശ്രീ അങ്കിള്‍ അച്ഛനോട്‌
എന്നെ കുറിച്ചുള്ള അഭിപ്രായം…

“ആ വന്നോ…” ഹാളിലേക്ക്‌ അമ്മയുടെ വരവ്‌.. കൂടെ ആശാന്റിയും..ശ്രീ അങ്കിളിന്റെ ഭാര്യ.

ഞാന്‍ എല്ലാവര്‍ക്കും നല്ലൊരു ചിരി കൊടുക്കാൻ നോക്കി. സ്റ്റെപ്പ്‌ കുലുക്കി വരുന്ന ശബ്ദം..രണ്ടു മൂന്ന്‌
പീക്കിരികള്‍… ആശാന്റിയുടെ കൊച്ചു മക്കൾ. കുട്ടികളോടും പട്ടികളോടും കളിക്കരുത്‌ എന്നാരോ
പറഞ്ഞത്‌ ഞാന്‍ മുന്നേ ഞാന്‍ കേട്ടത്‌ കൊണ്ട്‌ പണ്ട്‌ മുതലേ ചെറിയകുട്ടികളോട്‌ എനിക്കടുപ്പമില്ല…
തൊള്ള പൊട്ടിച്ചു വാശി പിടിച്ചു കാറുന്നത്‌ കാണുമ്പോ എടുത്ത്‌ കിണറ്റിൽ എറിയാൻ
തോന്നും.എന്നാലും എന്താക്കാനാ പിടിച്ചു നിൽക്കും…

ഈ പീക്കിരികൾ എന്റെ നേര്‍ക്ക്‌ വണ്ടിയോടിച്ചു വരുന്നത്‌ കണ്ടു , ഞാന്‍ ഒന്ന്‌ സൈഡ്‌ ആയി. എവിടെ
ഓടി വന്നു എന്റെ കയ്യിലെ പരിപ്പുവടയുടെ കവര്‍ തട്ടി പറിച്ച്‌ ഒറ്റയോട്ടം..ഞാൻ അണ്ടി പോയ അണ്ണനെ
പോലെ നിന്നു.. ആശിച്ചു മോഹിച്ചു ചെറിയമ്മക്ക്‌ കൊണ്ടുവന്നത്‌. നത്തോലികൾ കൊണ്ട്‌ പോയി.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *