മിഴി [ Full ] 14അടിപൊളി  

“കുറുമ്പിയോ..ഹഹഹ ”” അന്തം വിട്ട്‌ കണ്ണിലേക്കു നോക്കിയ അവളുടെ ഒടുക്കത്തെ ചിരി…

“ന്തേ പിടിച്ചില്ലേ…..” ചോദിച്ച അതേപോലെ കണ്ണുരുട്ടി. ഞാന്‍ നോക്കി…

അഭി…..” ഉത്തരത്തിനു പകരം അവളുടെ സൂക്ഷിച്ചു നോക്കി കൊണ്ടുള്ള വിളി…

“അതില്ലേ…..” പറയുമ്പോ അവളുടെ വായിൽ നിന്ന്‌ ചിരി പൊട്ടി തെറിച്ചു. വാ പൊത്തി കൊണ്ട്‌…
സൈഡിലൂടെ ഒഴുകുന്ന കലങ്ങിയ ചളി വെള്ളം കാൽ കൊണ്ട്‌ തട്ടി തെറിപ്പിച്ചു മാറി നിന്ന്‌ അവൾ
വയറു പൊട്ടുന്ന പോലെ ചിരിച്ചു…

എത്രകിട്ടിയാലും മതിയാവാത്ത.. ഞാൻ വായിലടക്കം പോയ വെള്ളം തുപ്പി കൊണ്ട്‌… മുഴുവന്‍ നനച്ച
തെണ്ടിയെ ഒന്ന്‌ നല്ലപോലെ നോക്കി…

മൊത്തം നനഞ്ഞു നാശം…
അങ്ങനെ വിട്ടാല്‍ പറ്റില്ലാലോ…നേരത്തെ ക്ഷമിച്ചതാ നട്ട്‌ ഇപ്പഴും.
സൈഡില്‍ ഒഴുകുന്ന വെള്ളം നോക്കിയപ്പോഴേ… ചെറിയമ്മയുടെ കണ്ണ്‌ തള്ളി..

ഗ്ല

“അഭി വേണ്ടാ പ്ലീസ്‌….. നല്ല കുട്ടി അല്ലെ എന്റെ അഭിയല്ലേ.. പ്ലീസ്‌ “… ഒഴിവാക്കാന്‍ പരമാവധി അവൾ
നോക്കിയെങ്കിലും… മനസ്സില്‍ മെസ്സിയെ ദ്യാനിച്ചു… ഇടതു കാലുകൊണ്ട്‌ ഞാനും കൊടുത്തു.
ചളിവെളളത്തിന്‌…

vou

“ഏഹ്‌ ഏഹ്ഹ്‌..” ന്ന്‌ കാറിയെങ്കിലും…നീക്കം മനസ്സിലാക്കിയ ചെറിയമ്മ കുട ചിരിച്ചു വെച്ചു വെള്ളം
മൊത്തം തടഞ്ഞു… ആഹാ.. വാശി കൂടി…കഴിയാവുന്നോളം ഞാൻ തെറിപ്പിച്ചപ്പോ… അത്യാവശ്യം
നനഞ്ഞ അവളും എന്നെ തിരിച്ചു തെറിപ്പിക്കാൻ തുടങ്ങി…

“നീയെന്നെ തെറിപ്പിക്കും ല്ലെടാ തെണ്ടി “…

“നീ പോടി… ചെറിയമ്മേ..”എന്ന്‌ പറഞ്ഞു ഞങ്ങള്‍ രണ്ടും വാശിയായി… അവസാനം ഒരു വിധത്തില്‍
അവള്‍ നിര്‍ത്തില്ല എന്ന്‌ തോന്നിയപ്പോ കുടയില്ലാതെ നനഞ്ഞു നില്‍ക്കുന്ന എനിക്ക്‌ ഒറ്റ വഴിയേ
ഉള്ളു.ഓടി അവളുടെ അടുത്തേക്ക്‌ നിന്ന്‌ അങ്ങ്‌ കെട്ടി പിടിച്ചു…

“ചെറിയമ്മേ ഞാന്‍ തോറ്റു… മതി ” ചിരിച്ചു കിതക്കുന്ന ആ നെഞ്ചിന്റെ താളം നനഞ്ഞു കുളിച്ച എന്റെ
നെഞ്ചില്‍ അലിഞ്ഞു ചേര്‍ന്നപ്പോ…നനഞു കുതിര്‍ന്ന അവളുടെ കഴുത്തില്‍ ഒട്ടിയ ആ മുടിയിലൂടെ
ഞാന്‍ വിരലുകള്‍ മെല്ലെ തലോടി ആ കണ്ണിലേക്കു നോക്കി…

“മോനേ കുട്ടാ നടു റോട്ടിലാണെടാ..” അവളുടെ ഓര്‍മപ്പെടുത്തല്‍…

“നമുക്ക്‌ ഇനിം പോവാം അതിലൂടെ… വാ…” മുന്നോട്ടുള്ള റോഡ്‌ കൈ നീട്ടി കാണിച്ചു.എന്റെ അരയിലൂടെ
കൈ ചുറ്റി… ആ കുടക്കു കീഴെ ഞങ്ങൾ റോട്ടിലെ വെള്ളം കാൽ കൊണ്ട്‌ തട്ടി തെറിപ്പിച്ചു നടന്നു.

കുറച്ചുകൂടെ മുന്നില്‍ എത്തിയപ്പോ… മീനാക്ഷിയുടെ വീടിന്റെ അടുത്തേക്കെത്തി…

“മീനാക്ഷി ണ്ടോ അവിടെ…
ചോദിച്ചു..

മുന്നില്‍ കാണുന്ന മരത്തിന്റെ ഇടയിലൂടെ ഏന്തി നോക്കി ചെറിയമ്മയോട്‌

“ന്തിനാ… അവളുടെ വയര്‍ ഒളിഞ്ഞു നോക്കാൻ ആയിരിക്കും ” എടുത്തടിച്ച പോലെ ചെറിയമ്മയുടെ
പറച്ചില്‍…

“എപ്പോ…….” ഒന്നുമറിയാത്തത്‌ പോലെ ഞാന്‍ മുഖം കാട്ടികൊണ്ട്‌ വാ തുറന്നു കൊണ്ട്‌ ചോദിച്ചപ്പോ
“അന്ന്‌ അമ്പലത്തില്‍ നീ നിക്കെല്ലേടാ…” എന്ന ചോദ്യ ഭീഷണി… സമ്മതിച്ചു

കൊടുത്തു..നോക്കിപ്പോയിന്ന്‌.. മീനാക്ഷിയുടെ ഒരു നിഴലാട്ടം ആ മുന്നിൽ കണ്ടതും… ഞാനും
ചെറിയമ്മയും അങ്ങട്ടേക്ക്‌ നീങ്ങി…

ചെറിയ ഒരു വഴി കഴിഞ്ഞു വെള്ളം കെട്ടി കിടക്കുന്ന മുറ്റം ചാടി മുനിലേക്‌ എത്തിയപ്പോ.പകുതി
പൊളിച്ച വായ അടക്കാന്‍ മറന്നു ഞങ്ങളെ നോക്കുന്ന മീനാക്ഷി.കയ്യിൽ പാത്രത്തിൽ.
ചക്കപുഴുക്ക്‌,തേങ്ങ ചമ്മന്തി,അച്ചാര്‍.അവളെ ശ്രദ്ധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ
പാത്രത്തിലേക്കാണ്‌ ശ്രദ്ധ പോയത്‌… വായിൽ വെളളം വന്നു പോയി.

തിണ്ണയില്‍ ഇരിക്കുകയായിരുന്നു മീനുവിന്റെ പാത്രത്തിലേക്ക്‌ കൈ നീട്ടി ഒരു വൃത്തിയും ഇല്ലാത്ത
ചെറിയമ്മ പുഴുക്ക്‌ വാരി എടുത്ത്‌ വായിൽ വെച്ചു എന്നെ നോക്കി ഇളിച്ചു.ഇവൾക്ക്‌ തീറ്റ പ്രാന്ത്‌
ആണോ?

“അഭിയേട്ട അനുചേച്ചി ഇതെന്താണ്‌..ഈ മഴയത്തു… ” ഞങ്ങളെ കണ്ട ഞെട്ടല്‍ മാറിയ മീനുന്റെ

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *