മുറ്റത്തേക്കിറങ്ങി.വരാന്തയിലേക്ക് വീണ്ടും ഓടി. ഫോൺ എടുത്തപ്പോ സ്വിച്ച് ഓഫ്.അതെടുത്തു
നിലത്തേക്കെറിഞ്ഞു.ആകെ തളരുന്നപോലെ.കണ്ണു കാണുന്നില്ല.ലൈറ്റ് ഒക്കെ എവിടെയാണ്?.റൂമിലും
ഹാളിലും തിരഞ്ഞു. കിട്ടിയില്ല ഒന്നും ചെയ്യാനാവുന്നില്ല. എല്ലാത്തിനും കഴിയാതെ ആയി
പോവുന്നു.എന്റെ അനു. കണ്ണ് പോലും തുറക്കാതെ ആ കാറിൽ. എന്ത് ജന്മമാണെന്ന് ഞാണെന്ന്
എന്നോട് തന്നെ ചോദിച്ചു.എന്തേലും ചെയ്തേ മതിയാവുള്ളൂ അടുക്കളയിലേക്ക് ഓടി.സൈഡില്‍ കണ്ട
മെഴുകുതിരി കത്തിച്ചു. കെടാതെ നോക്കി..തുറന്ന ജനലില്‍ കൂടെ വന്ന കാറ്റ്. ആളുന്ന
മെഴുകുതിരിക്കൊപ്പം നെഞ്ചും ആളി. സ്റ്റെപ് കേറി തിരിഞ്ഞു. കി എവിടെയ്യമില്ല.. റൂമില്‍ നോക്കി,
ഷിര്‍ട്ടിന്റെ പോക്കറ്റിലും, പാന്റിലും നോക്കി. നിലത്തെല്ലാം ഉള്ള വെളിച്ചത്തില്‍ അരിച്ചു പെറുക്കി.
കൂടുതല്‍ തളര്‍ന്നതല്ലാതെ അത് കിട്ടിയില്ല! . കാറിലേക്ക് വീണ്ടുമോടി തിരഞ്ഞു. പിറകിലെ അനുവിനെ
ഒരു നോക്ക് വീണ്ടും നോക്കി കരഞ്ഞു. അല്ലാതെ എനിക്കെന്ത് പറ്റും. മനസ്സിൽ ഞാൻ കുറേ സോറി
പറഞ്ഞു.
ഇനിയൊന്നും ചെയ്യാനില്ല!!. തളര്‍ന്നു കൂട. കാറില്‍ നിന്നിറങ്ങി റോട്ടിലേക്ക് ഓടി.ഇരുട്ടിൽ കൂട്ട്,
നിലക്കാത്ത മഴയും, മെല്ലെ മുരളുന്ന ഇടിയും. കുറച്ചപ്പുറത്തെ വക്കീലിന്റെ വീട്ടിലേക്കോടി.ശ്വാസം
കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ട്… നിലത്തിരുന്ന് കുറച്ചു ചുമച്ചു. സൈഡിലേക്ക് മറിഞ്ഞു ഓക്കാനിച്ചു. മൂക്ക്
നീറി. തൊണ്ടയിലൂടെ പുറത്തേക്ക് ഏന്തോ ഒഴുകി. എഴുന്നേറ്റു, നടന്നു,ഓടി. വക്കീലിന്റെ വീടിന് മുന്നില്‍,
അടഞ്ഞ ഗേറ്റില്‍ പിടിച്ചു ഉള്ളിലേക്ക് നോക്കി. വീണ്ടും തളര്‍ന്നു. പുറത്ത് കാറൊന്നുമില്ല.
നിലത്തേക്കിരുന്ന് പോയി. സഹിക്കാവയ്യാതെ ഒന്ന് അലറി, കരഞ്ഞു.അടുത്തെങ്ങും ഇനി വീടില്ല. ഈ
മഴയും കൊണ്ട് ഞാൻ എവിടെ വരെ പോവും? കണ്ണിലേക്കു വെളിച്ചം തട്ടി.. റോട്ടിലൂടെ മഴക്കിടയിലൂടെ
ഒരു നേര്‍ത്ത വെളിച്ചം. വണ്ടിയാണ്. പെട്ടന്നാണ് അത് അടുത്തെത്തിയത്..ഞാനതിന്റെ
മുന്നിലേക്കോടി..കാലുകള്‍ നിലത്തു ഉറക്കുന്നില്ല.
തളര്‍ന്നു കൊണ്ട് ഞാൻ കൈ വണ്ടിക്ക് മുന്നിൽ കാട്ടി. നാശം മുന്നിലൂടെ അത് നിർത്താതെ പോയി.
“നിര്‍ത്തേടോ നായിന്റെ മക്കളേ…” ഞാൻ അവിടെ കിടന്നലറി.പെട്ടന്നതിന്റെ പിറകിലെ ചുവന്ന ലൈറ്റ്
നല്ലപോലെ തെളിഞ്ഞു. എടുത്ത് നിന്ന് കുറച്ചകലെയായി അതു നിന്നു. പ്രതീക്ഷയുടെ ഒരു
നാളമെങ്കിലും ഉള്ളില്‍ കത്തി. ഞാൻ വണ്ടിയുടെ അടുത്തേക്കോടി. കാലു തളര്‍ന്നു രണ്ടു മൂന്ന് വട്ടം
വീണു. എന്നാലും എങ്ങനെയോ എഴുന്നേറ്റു. മുന്നിലേക്ക് രണ്ടു സ്റ്റെപ്പ് കൂടെ. വണ്ടി ഒന്നങ്ങി. പിന്നേ
അത്. കണ്ണില്‍ നിന്ന് വീണ്ടും അകന്നു.
വിങ്ങി കരയാന്‍ തോന്നുന്നത് കൊണ്ട് ശ്വാസമൊന്നും കിട്ടുന്നില്ല.ഇനിയെന്ത് ചെയ്യുമെന്നായിരുന്നു
മനസ്സില്‍.റോഡിലങ്ങനെ ഇരുന്നു പോയി.ഒച്ചയില്ലാതെ പായുന്ന മിന്നൽ.നിർത്താതെ പെയ്യുന്ന മഴ.
അമ്മ ഇന്ന് പറഞ്ഞത ഓര്‍മ വന്നത്.ആശുപത്രിയിലേക്ക് അമ്മയുടെ അമ്മയെയെത്തിക്കാന്‍ അച്ഛൻ
മഴയത്തോടിയത്,സമയം വൈകിയത്,അനു മിണ്ടാതെ നിന്നത്. അതുപോലെ എങ്ങാനും
നടക്കുമോ?അങ്ങനെ ഒന്നും നടക്കില്ല! ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
ഈ ഇരുട്ടത് കാറിനുളളില്‍ ഒറ്റയ്ക്ക് അനു കിടക്കുന്നുണ്ട്.കണ്ണു തുറന്നു പോയാലോ.പേടിച്ചു
പോയാലോ?ഇനിയെന്താ ചെയ്യാ!!.ബാക്കിലൂടെ മീനുവിന്റെ അടുത്തേക്ക് ഓടാം? അല്ലാതെയിപ്പോ
ചെയ്യാനൊന്നുമില്ല. അതു തന്നെയാണ് നല്ലത്!!.
നേരത്തെ വീണ് തോലൂപോയ കൈപ്പത്തി നനഞ്ഞു നീറി.മുടിയിലൂടെ ഒലിക്കുന്ന
വെള്ളത്തിന്റെയൊഴുക്ക് കണ്ണീര്‍ കൂടെ കലര്‍ന്നു കാഴ്ച മറക്കുന്നുണ്ട്‌കൈകുത്തി എഴുന്നേറ്റു.തിരിച്ചു
വീട്ടിലേക്കോടി.
മൂന്നില്‍ ഒരു നിഴല്‍ തെളിഞ്ഞോ?. പ്രതീക്ഷ വീണ്ടും വന്നു.ബാക്കില്‍, അകലെ നിന്നൊരു ചെറു
വെളിച്ചെമുണ്ട്.വളവു തിരിഞ്ഞപ്പോ ഒരു കാറാണ്. വേറെയൊന്നും
ചെയ്യാനില്ലായിരുന്നു.രക്ഷയില്ല.റോഡിന്റെ നടുക്കു ഞാന്‍ കൈ കൂപ്പിനിന്നു.വരുന്ന വണ്ടിയുടെ സ്പീഡ്
കുറഞ്ഞു.ഒരു ഹോണടിച്ചു.പിന്നെയാ വെളിച്ചം എന്റെ മുഖത്തേക്ക് ശക്തായി തെറിച്ചു.വണ്ടി നിന്നു.
