മിഴി [ Full ] 14അടിപൊളി  

ഉമിനീരുറ്റി വലിച്ചെടുത്ത ചുണ്ടുകള്‍ ക്കിടയിൽ നിന്ന്‌ ശബ്ദം പൊന്തി. ചെരിഞ്ഞു സൈഡിലുള്ള തെണ്ടി
അപ്പുവിനെ നോക്കി.ഇടി കൊണ്ടവനെ പോലെ അന്തം വിട്ട്‌ നിൽക്കുന്നുണ്ട്‌. ആ കണ്ണിപ്പോ പുറത്തേക്ക്‌
ചാടി വീഴോ?? ചെറിയമ്മ വീണ്ടും ആവേശം കാണിച്ചു.മുഖത്തേക്കാ ചുണ്ടുകൊണ്ട്‌
അമര്‍ത്താണ്‌.ശ്വാസം മുട്ടുന്നുണ്ട്‌.ഇയ്യോ!!.കിതക്കുന്നുണ്ട്‌.ചെറിയമ്മയുടെ മുഖത്തു തഴുകിക്കൊണ്ട്‌
പതിയെ വിടുവിക്കാന്‍ നോക്കി. ബലം പിടുത്തം.

“അനു…….” കഴിയില്ലെന്ന്‌ വന്നപ്പോ ഞാന്‍ ചിരിച്ചുകൊണ്ട്‌ വിളിച്ചു പാവം എന്താണെന്ന്‌ അറിയില്ല. കണ്ണ്‌
നിറച്ചു നില്‍ക്കാണ്‌.

“അയ്യേ ന്തിനാ അനൂ ഇങ്ങനെ… ചേര്‍ത്തു പിടിച്ചവളുടെ കണ്ണൊപ്പി ആശ്വസിപ്പിച്ചു.എന്നെ തിരിച്ചു
വേണ്ടുമാ ശവത്തിന്‌ നേരെ നിര്‍ത്തി,കത്തുന്ന കണ്ണോടെ അനു അവളെ നോക്കി.ചെറിയ ചിരിയും
പിന്നെ കണ്ണ്‌ ചെറുതായി കലങ്ങി ഞങ്ങളെ നോക്കി നിൽക്കുന്ന അപര്‍ണ ചെറിയമ്മയുടെ ആ നോട്ടം
സഹിക്കാന്‍ വയ്യാതെ നോട്ടം മാറ്റുന്നുണ്ട്‌.എന്നെ കയ്യില്‍ മുറുക്കി ചെറിയമ്മ ഇത്തിരി മുന്നോട്ട്‌ നിന്നു.

“കണ്ടോടി….” ആ വാക്ക്‌ മുറിഞ്ഞു.പൊട്ടി കരയാണ്‌ ചെറിയമ്മ..

“കണ്ടോടി ന്റെ അഭിയെ കണ്ടോ?…” വീണ്ടുമവൾ അപര്‍ണയോട്‌ ചോദിച്ചു. ചെറിയ കരച്ചിലില്‍
എത്തിയ ആ തെണ്ടി തലയാട്ടി സമ്മതിച്ചു .

“നീയെന്താ പറഞ്ഞെ ഇവനെ എനി… എനിക്ക്‌ കിട്ടൂല്ലാന്നോ….?.”
മുറിഞ്ഞു. “നോക്ക്‌ നോക്കെടി നോക്ക്‌…”

കരച്ചിലില്‍ വാക്കുകൾ വീണ്ടും

“അനൂ…” പതിയെ വിളിച്ചു ചെറിയമ്മയെ തൊടാനവളൊന്നും ശ്രമിച്ചു. നിമിഷം ചെറിയമ്മ ആ
കൈവീശി അവളുടെ മുഖത്തു ആഞ്ഞു കൊടുത്തു.അമ്മേ!ഞെട്ടിപ്പോയി.

“മിണ്ടരുത്‌!!!വിളിക്കരുതെന്നെ അനൂ്ന്‌ …” ഉറച്ച ശബ്ദം.അവൾ മുഖം പൊത്തി അത്‌ കേട്ടു നിന്നപ്പോ
ചെറിയമ്മയെ ഞാനൊന്ന്‌ നല്ലോണം പിടിച്ചു.തുള്ളി നിൽക്കാണ്‌. ഇനി ന്തേലും ചെയ്യുന്ന്‌ കരുതി

“ഇല്ല… ഒന്നുമില്ല… എല്ലാം ഞാന്‍ കേട്ടോളം… എന്റെ കൂടെയകത്തേക്ക്‌ വന്നൂടെ…” അവളുടെ
ഒടുക്കത്തെയൊരു ക്ഷണം. എന്നാലും എനിക്കിത്തിരി പാവം തോന്നി. അല്ലേലും കരയുന്നത്‌
കാണുമ്പോ എങ്ങനെയാ തോന്നാതിരിക്ക…

“എവിടേക്കുമില്ല…എനിക്ക്‌ നിന്റെ മുന്നിലിങ്ങനെ വന്നു നില്‍ക്കണമെന്നുണ്ടായിരുന്നു ഇവന്റെ
കൂടെ..നിനക്കു കാണിച്ചു തരണം എന്റെ ചെക്കനെ… അത്രേ വേണ്ടു.” പല്‌ കടിച്ചു പറഞ്ഞ ചെറിയമ്മ
എന്റെ നേര്‍ക്ക്‌ തിരിഞ്ഞു കൈ പിടിച്ചു…

“വാ അഭി മതി നമുക്ക്‌ പോവാം…” കരഞ്ഞു കലങ്ങി ചുവന്ന മുഖവുമായി നോക്കിയവൾ പറഞ്ഞു.
ദുഃഖത്തിന്റെയൊരു ചിരി മാത്രമുണ്ട്‌ അപര്‍ണയുടെ ചുണ്ടിൽ. അവളെ കാണിക്കാൻ ചെറിയമ്മയുടെ
നെറ്റിയില്‍ അമർര്‍ത്തിയിരുമ്മ കൊടുത്തു. കണ്ടോടി എന്നുള്ള രീതിയില്‍ അനു ഒന്നുകൂടെ അവളെ
നോക്കി പിന്നെ എന്നെയും കൂട്ടി തിരിഞ്ഞു നടന്നു.

എന്തെന്നില്ലാത്ത സന്തോഷം തോന്നി. തകര്‍ത്തവളെ മുന്നിൽ ഇങ്ങനെ എന്നെയും പിടിച്ചു
നിൽക്കുമ്പോ എത്ര സന്തോഷം തോന്നിക്കാണുമവൾക്ക്‌. ചേര്‍ത്ത്‌ പിടിച്ചു എന്റെ അഭിയെ കണ്ടോന്ന്‌
പറഞ്ഞപ്പോ ഞാനേത്‌ ലോകത്തായിരുന്നു… അയ്യോ ആലോചിക്കുമ്പോ കുളിരുകേറുന്ന പോലെയുണ്ട്‌.

സൈഡ്‌ സീറ്റില്‍ കേറി ഇരുന്നപ്പോ മുഖമവള്‍ നല്ലപോലെ തുടക്കുന്നത്‌ കണ്ടു.വണ്ടിയോടിക്കാൻ ന്നാലു
മെന്നെ സമ്മതിക്കില്ല!

“ഒന്ന്‌ നിര്‍ത്തോ..” മൂക്കള ഒലിപ്പിച്ചു ചെറിയ കുട്ടികളെ പോലെ കളിക്കാണ്‌. വിളിച്ചതിന്‌ കൂമനെ പോലെ
അവളൊറ്റ നോട്ടം.സംഭവം ഇങ്ങനെ മിണ്ടാതിരുന്നിട്ടൊന്നും കാര്യമില്ലെന്ന്‌ എനിക്കറിയാം. ഇങ്ങനെ
അവളെ ദേഷ്യം പിടിപ്പിച്ചു തൊടങ്ങിയാലേ പഴയെ പോലെ ആവുള്ളൂന്ന്‌ കരുതി വിളിച്ചതാ.ഈ നോട്ടം
കണ്ടിട്ട്‌ അതുപോലെ ആവുന്ന്‌ തോന്നുന്നില്ല.

“J 11

“മിണ്ടണ്ട… നീ മിണ്ടി പോവരുത്‌. നീയെന്നോട്‌ മിണ്ടാത്തവനല്ലെ… …… ചുണ്ടില്‍ വിരൽ ചേര്‍ത്ത
അവള്‍ ശബ്ദമുണ്ടാക്കി “ഇനി മിണ്ടണ്ട… കേട്ടല്ലോ?…” കളിപ്പിക്കാണ്‌.. ഓഹ്‌ ന്നാ അങ്ങനെ തന്നെ.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *