അവളുടെ ടേസ്റ്റ് അത്രക്ക് നല്ലപോലെ അറിയില്ലെങ്കിലും കണ്ടിഷ്ട്ടപ്പെട്ട ഒന്നെടുത്തു. പെട്ടന്ന് ഒരു
തോന്നല്‍ കൂടെ.എന്റമ്മക്ക് ഇല്ലല്ലോന്ന്.പൈസ അമ്മയുടേതാണേലും കടം ചോദിച്ചതല്ലേ? അമ്മക്ക്
വാങ്ങീല്ലേല്‍ മോശല്ലേ???.അതിന്റെ മുഖം ചെറിയമ്മക്ക് ഞാൻ മോതിരം വാങ്ങി കൊടുത്തുന്നറിഞ്ഞു
വാടുന്നത് കാണാന്‍ വയ്യ!
അപ്പോഴേക്കും വിളി വന്നു തുടങ്ങിയിരുന്നു.ഞാന്‍ മനസ്സില്‍ തോന്നിയ ഒന്നെടുത്തു അമ്മക്ക് കൂടെ
വാങ്ങി. കവര്‍ മാറ്റി രണ്ടു ബോക്സും കീശയിൽ തിരുകി.പെണ്ണുങ്ങള്‍ക്കു രണ്ടിനും സംശയം നല്ലത്
പോലെയുണ്ട്. അമ്മ ഇടക്ക് ഫോണിലേക്ക് തല പൂഴ്ത്തി എന്നെ നോക്കി കണ്ണുരുട്ടി. പൈസ പോയത്
വണ്ടി വഴിയില്‍ ഒതുക്കി.വാങ്ങിയ കുറേ കവറുകള്‍ താങ്ങി ഞാനും അച്ഛനും നടന്നു.ഒന്നും പിടിക്കാതെ
മുന്നില്‍ പെണ്ണുങ്ങളും.വീടിന്റെ മുന്നിലേക്കെത്തിയതും വരാന്തയിൽ കൈ കുത്തി ഞങ്ങളെ നോക്കുന്ന
മീനുവിന്റെ മുഖം ആന കുത്തിയ പോലെ.ബാക്കിയുള്ളവരോടല്ല എന്നോടാണ് ന്ന് പിന്നെ പറയേണ്ട
ആവശ്യമുണ്ടായില്ല!!..
“ഇങ്ങട്ട് വാട്ടോ..അഭിയേട്ട.തര ഞാന്‍….” വന്നപ്പോഴേ ഭീഷണി. അമ്മയും അച്ഛനും എന്തിന് ചെറിയമ്മ
പോലും എന്നെ നോക്കി ചിരിച്ചു.ജിഷാന്റി ഓടി വന്നു. ഇതൊക്കെ വാങ്ങിയതിന് കുറേ ചീത്ത
പറഞ്ഞു.അമ്മയും അച്ഛനും ചെറിയമ്മയെയും കൂടെ ജിഷാന്റി അകത്തേക്ക് കേറ്റി. കയ്യിൽ ഒരു കവറും
പിടിച്ചു ഉള്ളിലേക്ക് കേറാതെ നില്‍ക്കുന്ന എന്നെ നോക്കി കണ്ണുരുട്ടി മീനു വരാന്തയിൽ തന്നെ നിന്നു.
വരാന്തയിലേക്ക് കാലെടുത്തു വെച്ചതും അവള്‍ ചവിട്ടി കുലുക്കി എന്നെ നോക്കാതെ അകത്തേക്ക്
പോയി.പാവം… ദേഷ്യമാണ് ഞാനെന്തൊക്കെ പരാക്രമണം നടത്തിയെന്ന് കേട്ട് കാണും
അതിന്റെയാണ്.ഉളളില്‍ കേറി സംസാരിക്കുന്ന എല്ലാരുടെയും കൂട്ടത്തില്‍ അവളെ കണ്ടില്ല.
അവളുടെ റൂമിലുണ്ടെന്ന് ജിഷന്റി ആംഗ്യം കാട്ടി. എന്റെ പതുങ്ങിയ മുഖം കണ്ട് എല്ലാര്‍ക്കും നല്ല
ചിരിയാണ്… ചെറിയമ്മയുടെ കയ്യിലുണ്ടായിരുന്ന അവള്‍ക്കുള്ള കമ്മലിന്റെ ബോക്സ് വാങ്ങി
ചെറിയമ്മയോട് കൂടെ വരാൻ പറഞ്ഞു. ഞാൻ കൊടുക്കുന്നത് അല്ലല്ലോ ഞങ്ങൾ അല്ലെ
കൊടുക്കേണ്ടത്.വേണ്ടാന്ന് അവളുടെ ഭാവം. ഞാൻ റൂമിലേക്ക് കേറി.
“മീനു…” മുഖം കറുപ്പിച്ചു ബെഡിലിരിക്കുന്ന അവൾ ഒന്ന് നോക്കി അത്രമാത്രം.
ആശ്വസപ്പിക്കാന്‍ നോക്കി.എവിടെ പെണ്ണ് വിടുന്ന ലക്ഷണമില്ല.
“ന്ത് കഴിഞ്ഞു പോയെന്ന് എന്തേലും സംഭവിച്ചു പോയിരുന്നെലോ..??” അവളിങ്ങട്ട് ഒച്ചയിട്ടു. സ്‌നേഹം
കൊണ്ടാണ്. ഞാന്‍ അവളുടെ കൈക്ക് മുറുക്കെ പിടിച്ചു അവളുടെ എടുത്തിരുന്നു.ഇത്തിരി നേരം
മിണ്ടാതിരുന്നു. “സോറി…” ഒന്നടങ്ങിയ അവളുടെ ചിരി.അപ്പോഴേക്ക് ചെറിയമ്മ റൂമിലേക്കെത്തി.
“ഇത് നിനക്ക് ഞങ്ങളുടെ വക ട്ടോ…” ഞാൻ ആ ബോക്‌സ് അവൾക്ക് നേരെ നീട്ടി ചെറിയമ്മയെ
നോക്കി പറഞ്ഞു. എന്തിനാടാ ന്നുള്ള ഭാവം അനുവിന്. മീനുവിന്റെ മുഖം വീണു. സങ്കടം അവള്‍ക്ക്.
അയ്യയ്യേ ചെറിയമ്മ കുനിഞ്ഞു അവളുടെ മുഖത്തു തഴുകി. കണ്ണ് തുടച്ച അവളുടെ കൈകള്‍
ചെറിയമ്മയുടെ കഴുത്തിലേക്ക ചെന്നത്. ദൈവമേ.!!.കുനിഞ്ഞ ചെറിയമ്മയുടെ കഴുത്തിൽ ചെറുതായി
തൂങ്ങിയ മാല അവള്‍ പുറത്തേക്ക് വലിച്ചു.പെട്ട്നവള്‍ക്ക് അത്ഭുതം… താലി ആ കഴുത്തില്‍
കണ്ടു.ഞാനും ചെറിയമ്മയും കണ്ണും കണ്ണും നോക്കിപ്പോയി…
“അപ്പൊ ഞാന്‍ കേട്ടതൊക്കെ ശെരിയാല്ലേ….?” കളിയാക്കുന്ന നോട്ടം. തെണ്ടി എന്താണാവോ
കേട്ടത്.അവളുടെ കയ്യിൽ നിന്ന് ചെറിയമ്മ മാല വേഗമാ ബ്ലാസിനുളളിലേക്ക് തിരുകി
“അമ്മേ…”മീനു ഒറ്റ ആര്‍ക്കൽ.. ഇവളിത് കുളമ്മക്കും ഞാനും ചെറിയമ്മയും ഒരുമിച്ചവളുടെ വാ
പൊത്തി…
“പൊന്നു മോളെ മിണ്ടല്ലേ… കൊലക്ക് കൊടുക്കുവോ നീ…” ബെഡിലേക്ക് കേറി അവളുടെ വാ പൊത്തി
ഞാന്‍ പറഞ്ഞു. അതേപോലെ അപ്പുറത്തെ സൈഡില്‍ ചെറിയമ്മയും കേറി…
