മിഴി [ Full ] 14അടിപൊളി  

നിരാശയായി!!! അവൾ പുറകിലില്ല… സങ്കടം വന്നുപോയി. അച്ഛനും അമ്മയിലും ഒരു പ്രത്യേക ഭാവം
ഞാന്‍ ശ്രധിച്ചു. ഒരിക്കലും ഇല്ലാത്തത്‌ നടന്നതിനുള്ള ആശ്ചര്യം. എന്റെ മുഖത്തെ നിരാശ അവര്‍ക്ക്‌

കാണാപറ്റിക്കാണും ..പക്ഷെ എന്റെ മനസ്സ്‌ കിടന്നു വിങ്ങി… അവള്‍ പോയിരിക്കുന്നു.. കാരണം ഞാൻ
തന്നെയാണ്‌. പണ്ടൊരു ബര്‍ര്ത്ഡേയ്ക്ക്‌ കേക്ക്‌ മുറിച്ചു അച്ഛനും അമ്മയും അവള്‍ക്കൊരു കഷ്ണം
കൊടുക്കാന്‍ പറഞ്ഞതിന്‌ ഞാൻ എല്ലാം തട്ടി തെറിപ്പിച്ചു ദേഷ്യം പിടിച്ചു പോയിട്ടുണ്ട്‌പിന്നെ അവൾ
വന്നൊന്ന്‌ പോവും.ഞങ്ങളുടെ സന്തോഷം എന്തിനു കളയുന്നതെന്ന്‌ വിചാരിച്ചു കാണും . ഇന്നും അതേ
പോലെ സംഭവിച്ചു… എന്നാലും ഞാന്‍ ഇന്ന്‌ മുഴുവന്‍ അവളുടെ കൂടെയില്ലായിരുന്നോ.. എന്നെ ഒന്ന്‌
മനസ്സിലാക്കാനും പറ്റില്ലേ?

വിഷമവും ദേഷ്യവും കേറി അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. കേക്കില്‍ നിന്ന്‌ വലിയൊരു കഷ്‌ണം
മുറിച്ചെടുത്തു.. ഒരു പ്ലേറ്റില്‍ ആക്കി…

“അടികൂടരുത്‌ ട്ടോ രണ്ടും ” മുകളിലേക്ക്‌ ഓടിയപ്പോ എന്റെ പോക്ക്‌ കണ്ട്‌ അമ്മ ബാക്കിൽ നിന്ന്‌ വിളിച്ചു
കൂവി.വേണേല്‍ ഞാന്‍ രണ്ടു പൊട്ടിക്കും അതുണ്ട്‌ ദേഷ്യം. ചവിട്ടി പൊളിച്ചാ സ്റ്റെപ്പുകള്‍ ഓരോന്നും
കേറിയത്‌ കേൾക്കുന്നെങ്കിൽ കേൾക്കട്ടെ… ഇന്നവളുടെ ചന്തിയുടെ തോലുഞാനെടുക്കും.. സ്റ്റെപ്പുകൾ
കേറി അവളുടെ റൂമിലേക്ക്‌ നടന്നു… വാതിലൊന്നും അടച്ചിട്ടില്ല മലര്‍ക്കേ തുറന്നിട്ടിട്ടുണ്ട്‌.. ഉള്ളില്‍ നല്ല
വെളിച്ചം. വാതില്‍ പടിയിൽ നിന്ന്‌ ഞാൻ ഉള്ളിലേക്ക്‌ നോക്കി.

നിമിഷം!!! കെട്ടുപോയി ദേഷ്യമെല്ലാം.. ജനല്‍ പടിയില്‍ ഇരുന്ന്‌ ഒരു കൈ ആ അഴികളില്‍ പിടിച്ചു
പുറത്തേക്ക്‌ നോക്കി നിക്കുന്ന ചെറിയമ്മ, എന്താലോചിക്കാണ്‌പുറത്തുനിന്നു വരുന്ന വെളിച്ചത്തില്‍
അവളുടെ വിടര്‍ത്തിയയിട്ട മുടിയും ചെവിയുടെ ഭാഗങ്ങളും തിളങ്ങുന്നു. നിലത്തു കാണുന്ന നിഴലിൽ
മറ്റൊരു ചെറിയമ്മ.ഒരു ഫോട്ടോ എടുക്കണം എന്ന്‌ തോന്നി ഫോണില്ലല്ലോ? മനസ്സിലെടുത്തു ഭംഗിയായി
സൂക്ഷിച്ചു.

ദേഷ്യമില്ലെങ്കിലും രണ്ടു ചീത്ത പറയണ്ടേ…

“ഡീ…” ഞാനൊകച്ചയിട്ടു. മുഖത്തു ദേഷ്യം കൊണ്ടുവന്നു… അവള്‍ ഞെട്ടിത്തിരിഞ്ഞു.പേടിആ
മുഖത്തുണ്ട്‌… കയ്യിലെ കേക്കിലേക്ക്‌ ആ കണ്ണ്‌ നീണ്ടു.ന്നാലും ഒരു പേടി ആ മുഖത്തു നിഴലിച്ചു.

ദേ തള്ളേ….. വൃത്തികേട്‌ കാണിക്കരുത്‌. നട്ട പുലച്ചക്ക്‌ മൂത്രമൊഴിക്കാന്‍ പോലും എണിീക്കാത്ത ഞാൻ,
നിനക്ക്‌ വേണ്ടി അമ്പലത്തില്‍ വരെ വന്നില്ലേ? എന്നിട്ട്‌ ഒരു മിനിറ്റ്‌. ഒരു മിനിറ്റ്‌ അവിടെ നിക്കാ……ഹും.
നിന്നാല്‍ നിന്നെ ഞാനെന്താ വിഴുങ്ങികളയോ? എനിക്കറിയാം.. നീ മുഴുവൻ അഭിനയിക്കാ.. എന്തോ
എന്റെ അടുത്തുൂന്ന്‌ കിട്ടാനുംവേണ്ടി.അല്ലേല്‍ .ഒരു കഷ്ണം കേക്ക്‌ തിന്നാല്‍ നിനക്കെന്താ?.”” ഞാനാ
ഇരിക്കുന്നിടത്തേക്ക്‌ നീങ്ങി ശ്വാസം വിടാതെ പറഞ്ഞു… അവൾ ഞെട്ടലില്‍ തന്നെ ഒന്നും മിണ്ടാതെ
നിന്നപ്പോ എനിക്ക്‌ വീണ്ടും കലി കേറി

“എന്താ നിന്റെ നാവിറങ്ങി പോയോ… അല്ലേൽ എന്നെ കളിയാക്കാനേ നിന്റെ നാക്ക്‌ പൊന്തുന്നുണ്ടോ …?
മുഖം കണ്ടില്ലേ ഉണ്ടക്കണ്ണി …..” ഞാന്‍ ഒന്ന്‌ ആലോചിച്ചു എന്തോ ഒന്ന്‌ പറയാന്‍ ണ്ടായിരുന്നു ഹാ കിട്ടി

” പിന്നെ…പതിനായിരങ്ങൾ മൊടക്കി നിനക്ക്‌, എനിക്ക്‌ ഫോൺ വാങ്ങി തരാം. എന്നാലെന്റെ
കയ്യി….കൊണ്ട്‌ തരാൻ പറ്റില്ലല്ലേ.. ഓഹ്‌!! ഞാന്‍ പാവപ്പെട്ടവനാണല്ലോ എന്റെ കയ്യീക്കൊണ്ട്‌ തരാൻ
ഡോക്ടര്‍ക്ക്‌ മടിയായിരിക്കും .്റ്റാന്‍ഡേര്‍ഡ്‌ പോയാലോ ല്ലേ?” അതും കൂടെ ഞാൻ പറഞ്ഞതും മുഖം
വല്ലാതായി അവള്‍ ചുണ്ട്‌ കടിച്ചു പുറത്തേക്ക്‌ നോക്കി.ആ കണ്ണിൽ നിന്ന്‌ ഒരു തുള്ളി

കണ്ടില്ലേ? എന്തേലും പറഞ്ഞാല്‍ അപ്പൊ കണ്ണ്‌ നിറച്ചോളും കള്ളത്തി. എനിക്ക്‌ നിന്നെ
കണ്ണെടുത്താല്‍ കണ്ടൂടായിരുന്നു. എന്ന്‌ വെച്ച്‌ നീ എന്റെ ചെറിയമ്മ തന്നെയല്ലേ. നിനക്കും എന്നെ
കണ്ടുകൂടാ എന്നറിയാം അതോണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌… ദേ അങ്ങട്ടല്ല ഇങ്ങട്ട്‌..ഇങ്ങട്ട്‌
നോക്ക്‌ ” പുറത്തേക്ക്‌ തന്നെ നോക്കി നിക്കുന്ന അവളെ ഞാൻ ആ കൈകളിൽ തോണ്ടി വിളിച്ചു..
സ്റ്റ്പുകള്‍ ആരോ കയറി വരുന്നുണ്ട്‌ അമ്മ തന്നെയായിരിക്കും താഴേക്ക്‌ ഒച്ച കേട്ടു കാണും.അവൾ
പതിയെ കണ്ണ്‌ തുടച്ചു കൊണ്ട്‌ മുഖം തിരിച്ചു.. ഇനിയൊന്നും പറയേണ്ടെന്നു തോന്നി.. ഞാനാ സൈഡിൽ
അവളുടെ എടുത്ത്‌ ജനല്‍ പടിയിൽ ചെന്നിരുന്നു..എനിക്കിരിക്കാന്‍ അവൾ കുറച്ചു നീങ്ങി വല്ലാത്തൊരു

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *