പിന്നെ അത്രക്ക് അടുപ്പമുണ്ടേല്‍ മാത്രം ആ വിറക്കുന്ന ചുണ്ടിൽ ഒരുമ്മ കൊടുക്കുമ്പോള്‍.. എന്നെ
ഇറുക്കി കെട്ടി പിടിച്ചു…ചോദിക്കില്േേ എന്റെ അഭിക്ക് തണുക്കുന്നുണ്ടോന്ന്..
ശ്ശേ എന്ത് കഷ്ടം. മനസ്സ് ശെരി അല്ല. ഈ സാധനത്തിനെ അങ്ങനെ കിട്ടോ?
ഉമ്മകൊടുക്കുന്നിലെങ്കിലും ബാക്കിയൊക്കെ ചെയ്യാലോ അതിന് കാമുകിയാവണമെന്നുണ്ടോ?
സമയം വീണ്ടും കടന്നു പോയി …മിന്നല്‍ വെളിച്ചത്തില്‍ മൂന്ന് കഴിഞ്ഞുവെന്ന് കണ്ടു. ചെറിയമ്മയെന്തോ
ആലോചിക്കാണെന്ന് തോന്നി, ഞാനാലോചിക്കുന്ന പോലെ അവളും ആലോചിക്കാണോ.
പെട്ടന്ന് ഇന്ദ്രിയങ്ങളെ തഴുകി ഇരച്ചെത്തിയ മണം.. ചെറിയമ്മയുടെ ശരീരത്തിൽ നിന്ന് തന്നെ ആണ്..
ഇന്നലത്തെയോര്‍മകള്‍ൾ പൊട്ടി വന്നു. എന്റെ അടുത്ത് വന്നു കിടന്നത്… എന്തിനായിരിക്കും…
ചോദിക്കണോ? വേണ്ട!! അത് അമ്മയാണെങ്കിലോ?.
ഇവളോടിത്ര യനുകമ്പ കാണിക്കുന്നത് എന്തിനാണ് ..എനിക്കൊരു പാരയായിരുന്നില്ലേ അവൾ …
പക്ഷെ ഇവിടെയില്ലാത്തപ്പോള്‍ അന്ന് പത്തു കഴിഞ്ഞു അവൾ അമ്മയുടെ ചെറിയച്ഛന്റെ വീട്ടിൽ
പോയപ്പോള്‍ എന്തോ ഒരു വിങ്ങലുണ്ടായിരുന്നു മനസ്സില്‍… ഇത്രനാളും ഉണ്ടായിരുന്ന എന്റെ ശത്രു
പോയി എന്നുള്ളതാണോ.? തല്ലാനും, ഒച്ചയിടാനും കളിയാക്കാനും ഉണ്ടായിരുന്ന ഒരാള്‍ പോയതാണെന്ന്
ഞാന്‍ വിശ്വസിച്ചു .. ഇടക്ക് വീട്ടിലേക്ക് അവധിക്ക് വരുമ്പോള്‍ എന്തായിരുന്നു ഇവിടുന്ന്
പോയദിവസങ്ങളുടെ മൊത്തം അവൾ വന്നു തീര്‍ത്തു.സ്വര്യം ഇല്ലാത്ത നാളുകൾ പക്ഷെ അത് ഞാൻ
ആസ്വദിച്ചിയിരുന്നു. … ഞാന്‍ കോളേജില്‍ എത്തിയതോടെ ഷെറിൻ ഉണ്ടായിരുന്നു..ലോകം മൊത്തം
അവളുടെ ചുറ്റും ആയി… ചെറിയമ്മ അന്ന് ഒരു ഇരയല്ുാതെ മാറി..തമ്മിൽ കാണാറില്ല… ഇടക്ക്
കാണുമ്പോള്‍ ചെറിയ വഴക്ക്… ചെറിയച്ഛന്റെ വീട്ടിൽ തന്നെ ആയിരുന്നു.കൂടുതലും.
എംബിബിസ് കഴിഞ്ഞു വീട്ടില്‍ വന്നപ്പോ.. കുറച്ചു കൂട്ടുകാരികളും വന്നിരുന്നു.സുന്ദരികളൂടെ ഒരു
കൂട്ടം..ചെറിയമ്മ എന്റെ മെക്കിട്ടു കേറുന്നത് കണ്ട് അവളുടെ കൂട്ടുകാരിയും ഒന്ന് കേറാൻ നോക്കി.
ഇവളൊന്ന് മാറിയ സമയത്ത്. തമാശക്കാണ് എന്നെനിക്ക് മനസ്സിലായിരുന്നു ഞാനും ആ രീതിയില്‍
കണ്ടു .. ഒരു സുന്ദരി മെറിന്‍.. എന്നാൽ ചെറിയമ്മ കണ്ടു സംഭവം .. എന്നെ പറഞ്ഞത് അവൾക്ക്
പിടിച്ചില്ല പോലും. പോവുമ്പോള്‍ മെറിൻ എന്നോട് സ്വകാര്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. “നിന്നെ
ഞാന്‍ കളിയാക്കിയതിനു.. എനിക്ക് കണക്കിനു കിട്ടി” എന്ന്..”അമ്പോ എന്താ സ്നേഹം “എന്ന് പറഞ്ഞു
ഞാനും ചിരിച്ചു.
കുറച്ചു കാലം ബാംഗ്ലൂര്‍ ആയിരുന്നു ചെറിയമ്മ .. ഞാനൊന്നും അന്വേഷിക്കാന്‍ നിൽക്കാറില്ല പക്ഷെ
എല്ലാ വിശേഷങ്ങളും അമ്മയും അച്ഛനും വഴി ഇടക്ക് കേട്ടിരുന്നു.
ഇടി വീണ്ടും വെട്ടി! ചെറിയമ്മ ഞെട്ടിയത് ഞാൻ നല്ലപോലെ അറിഞ്ഞു. ചിരി വീണ്ടും പൊട്ടി മുളച്ചപ്പോള്‍
തോളില്‍ ഒരു സ്പര്‍ശം.. എന്താ അത്… ഞാൻ തലതിരിച്ചു നോക്കി. കണ്ണുകളെ വിശ്വസിക്കാന്‍
കഴിഞ്ഞില്ല… എന്തോ മനസ്സില്‍ പിടഞ്ഞ പോലെ… എന്റെ ഷോൾഡറില്‍ തല ചായ്ച്ചു മുകളിലേക്ക്
എന്റെ കണ്ണിലേക്കുനോക്കുന്ന ചെറിയമ്മ. പിടക്കുന്ന ഉരുണ്ട കണ്ണുകൾ വെച്ചു മനുഷ്യനെ തളര്‍ത്തുന്ന
ഒരു നോട്ടം.. സഹിക്കാന്‍ കഴിഞ്ഞില്ല… ഞാന്‍ തല മാറ്റി കളഞ്ഞു. താടക തന്നെ അല്ലെ ഇത്.. ഇനി ഈ
വീട്ടില്‍ വല്ല യക്ഷിയും ഉണ്ടോ? അച്ഛന്റെ മുന്‍ തലമുറക്കാർ കൊന്നു തള്ളിയ വല്ല സുന്ദരി കുട്ടികളോ
മറ്റോ. ഞാന്‍ ഒന്നുകൂടെ ഉറപ്പിക്കാന്‍.. തല പതിയെ തിരിച്ചു ആ മുഖത്തേക്ക് തന്നെ കൊണ്ട് പോയി.
വളരെ പതിയെ… അതാ ആ മുഖം അതേ പോലെ തന്നെ.നോക്കുന്ന നോട്ടം പോലും എന്റെ
കണ്ണുകളിലേക്ക് തന്നെ… ഞാനാ നോട്ടത്തില്‍ തറച്ചു നിന്നു പോയി .തല വെട്ടിക്കാന്‍ മറന്നു.. ആ മുഖം
പൂ വിരിയും പോലെ വിടര്‍ന്നൂ .. വിഷത്തോടെയുള്ള ഒരു ചിരി…
