മിഴി [ Full ] 14അടിപൊളി  

“ഓഹ്‌ ഞാന്‍ ഇനി ഒന്നിനുമില്ല… വയ്യ നാണംകെടാനൊന്നും..”അമ്മ എന്റെ നെറ്റിയില്‍ ഒരുമ്മ
തന്നുക്കൊണ്ട്‌ പറഞ്ഞു.

“ഓഹ്‌ വല്ല സ്നേഹമൊന്നും വേണ്ട.. ഇന്നലെയൊക്കെ ന്തായിരുന്നു.. ഒന്ന്‌ ചിരിക്ക. അതുപോലും
ചെയ്തില്ലലോ..?.” ഇങ്ങനെ സ്നേഹം കാട്ടുന്നത്‌ കണ്ടു ഞാൻ മുഖം വാട്ടി ചോദിച്ചു.

“അയ്യടാ… നിനക്ക്‌ ന്നോടും വന്നോന്നു മിണ്ടാം. എന്നേക്കാള്‍ മുന്നേ നീ ആന്റിമാരെ എടുത്തേക്ക്‌
ഓടിയല്ലോ.! അവരോട്‌ മിണ്ടിയല്ലോഎന്റെ അടുത്തു വരാന്‍ തന്നെ നീയാളെ കൂട്ടിയില്ലേ.. കള്ള്‌
കുടിച്ചില്ലെടാ നീയ്യ്‌ എന്തൊക്കെയോ വലിച്ചു കേറ്റിയില്ലേ??..” പറഞ്ഞു പറഞ്ഞു അമ്മയുടെ കൈയ്യെന്റെ
ചെവിയിലെത്തി.

“സുഖല്ലാതെ കിടക്കാ തള്ളേ…” ഞാന്‍ ചൂടായി.

“ഹോ.. നിനക്ക്‌ ഇതിനൊക്കെ നല്ല തല്‌ താരാ വേണ്ടേ..” അമ്മ കൈ ഓങ്ങി ചിരിച്ചു.

റൂം മൊതമാകെ അങ്ങ്‌ നോക്കി ഏത്‌ ഹോസ്പിറ്റല്‍ ആണാവോ:?.. സെറ്റപ്പ്‌ ഒക്കെ കൊള്ളാം.

എന്നാലും ആ ചെറിയമ്മയെ ഒന്ന്‌ കാണണമല്ലോ.പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുമെന്ന്‌ അവൾക്ക്‌
കാട്ടി കൊടുത്തില്ലേ ഞാന്‍.അമ്മയോട്‌ ചോദിക്കാം…

“അല്ലമ്മേ ചെറിയമ്മ എവിടെ..? അവളോട്‌ ഞാൻ ഇന്നലെ പറഞ്ഞതാ ഇത്‌ നടക്കില്ലാന്ന്‌.. അവള്‍ക്ക്‌
വിശ്വാസമില്ല.ഇപ്പൊ എങ്ങനെയുണ്ട്‌…”

“അവൾ പുറത്തുണ്ട്‌… നിന്നെ കാണണം എന്നൊക്കെ പറഞ്ഞു…
എപ്പോ തൊടങ്ങി?

“ന്നട്ടോ…?”

“MS (OI ചോറ്‌ കഴിക്കാന്‍ പോയിണ്ട്‌..ക്യാന്റീനില്‍..” ശ്ലേ ചോറ്‌ കഴിക്കാന്‍ ആണോ അവൾ വന്നേ..

ചെറിയമ്മയ്ക്ക്‌ ന്നോട്‌ സ്നേഹോ

“എത്ര പൈസയാ അഭി നീ വെറുതെ ആക്കിയതന്നറിയോ??” എന്നേ ചുറ്റി അവിടെയും ഇവിടെയും
എന്തൊക്കെയോ എടുത്തു നോക്കി അമ്മ പറഞ്ഞു…

“ന്റെ ജീവനാണോ, പൈസയാണോ വലുത്‌…?”

“അത്‌ നീ തന്നെയാ… ന്നാലും..” പുറത്തുനിന്നും രണ്ടു നേഴ്‌സ്‌ കേറി വന്നു ചിരിച്ചു. അമ്മയോട്‌
എന്തൊക്കെയോ പറഞ്ഞു പോയി.

“നീയിവിടെ കിടക്ക്‌…ഒന്ന്‌ കറങ്ങിയിട്ട്‌ ഞാനിപ്പോ വരാം. ”

“ഹാ ” ഞാന്‍ പറഞ്ഞു..

“അടങ്ങി കിടക്കണേ..?”

“ഞാന്‍ ചെറിയ കുട്ടിയൊന്നുമല്ല.”

“ഒച്ചയുണ്ടാക്കരുതേ…” വീണ്ടും അമ്മ .എന്ത്‌ പറഞ്ഞിട്ട്‌ ന്താ ചെറിയ കുട്ടികളോട്‌ പറയുന്നപോലെയാണ്‌
നോട്ടം.ഒരുമ്മ തന്നു അമ്മ പോയി.

കയ്യിലേക്ക്‌ എന്തോ കുത്തി കേറ്റുന്നുണ്ട്‌. മുറിച്ചിടത്‌ എന്തൊക്കെയോ ടട്ടിച്ചിട്ടുണ്ട്‌.വേണ്ടാത്ത ഓരോ
പരിവാടി. ആ ഒരുത്തി കാരണമാണല്ലോന്ന്‌ ഓര്‍ക്കുമ്പോ. ഹാ… നടന്നില്ലലോ ആശ്വാസം. എന്നാലും
അവളെവിടെ, ചിലപ്പോ കാണലുണ്ടാവില്ല ചമ്മലായിരിക്കും.

കുറച്ചൂടെ കിടന്നു. മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ട്‌.ഇവിടെയാരുമില്ലേ? അമ്മയെവിടെ പോയോ ആവ്വോ..
വാതില്‍ക്കലേക്ക്‌ നോക്കിയായിരുന്നു കിടത്തം. പെട്ടന്ന്‌ വാതില്‍ മെല്ലെ തുറന്നു വരുന്നപോലെ
തോന്നി.ഫുൾ അങ്ങ്‌ തുറന്നില്ല ഇത്തിരി. ഇടയിലൂടെ ഒരു ഒളിഞ്ഞു നോട്ടം.ശെരിക്ക്‌ കണ്ടില്ല
എന്നെയെന്നുതോന്നുന്നു,വാതില്‍ ഇത്തിരികൂടെ തള്ളി അതാ ഓന്തിനെ പോലെ നോക്കി ചെറിയമ്മ.
ഓഹ്‌!ഒളിഞ്ഞു നോക്കി ഓടാനുള്ള പരിവാടിയാണ്‌.നിക്കടി നിക്ക്‌… ആ കണ്ണൊന്നു തിരിഞ്ഞു എന്റെ
നേരെ വന്നതും ഞാന്‍ നല്ല വെളുക്കെനെ അങ്ങ്‌ ചിരിച്ചു കൊടുത്തു.

“നിക്കടി അവിടെ.!..” വാതിലും പ്പൂട്ടി ഓടാനുള്ളയവളുടെ ശ്രമം.ഞാൻ സമ്മതിക്കോ?ആ മുഖം ഒന്ന്‌
നേരിട്ട്‌ കാണണ്ടേ.ഒച്ചയിട്ട്‌ നിർത്തിച്ചു.

അളിഞ്ഞ ഒരു ചിരിയും കൊണ്ട്‌ പെണ്ണ്‌ വാതിലും തുറന്നു ഉള്ളിലേക്ക്‌ കേറി. തല താഴത്തിവെച്ചു
കൈയ്യും കെട്ടി നിക്കണ കണ്ടാലെന്തു പാവം.ഒരു ചവിട്ട കൊടുക്കാനാ തോന്നണേ.ഇടക്ക്‌ ആ കണ്ണ്‌
പൊക്കിയൊന്ന്‌ ഒളിഞ്ഞു നോക്കുന്നുമുണ്ട്‌.

“ഡീ ചെറിയമ്മേ…. ഇപ്പൊ ഞാന്‍ ആരാന്നു നിനക്ക്‌ മനസ്സിലായില്ലെടീ പുല്ലേ..?? ” പറഞ്ഞ വാക്ക്‌
ആദ്യമായി പാലിച്ചതിന്റെരഭിമാനം എനിക്ക്‌ തന്നെ വന്നു.

“നിനക്ക്‌ സന്തോഷിക്കണം ല്ലേ സന്തോഷിക്ക്‌.. സമാധാനം വേണം ല്ലേ സമാധാനിക്ക്‌..ഹഹഹഹ ”
ചിരി വരാഞ്ഞിട്ട്‌ കൂടെ ഞാൻ ആക്കി ചിരിച്ചോണ്ട്‌ നിന്നു.ചിരി തുടങ്ങിയപ്പോ അവളുടെ മുഖത്തൊരു
വേദന പോലെയുണ്ട്‌ എന്നാ ചിരിച്ചു ചിരിച്ചു ഒരു വിധമായപ്പോ അവളും എന്റെ കൂടെ ചിരിക്കാൻ
തുടങ്ങി .ഇവള്‍ക്ക്‌ ന്താ വട്ടായീണോ?.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *