എന്തോ ഒരു മാറ്റം പോലെ?
രണ്ടു ദിവസം ആയി കാണുന്നു. അവൾക്ക് വയ്യാഞ്ഞിട്ട് അല്ലെ?. എന്തിനാ ഇങ്ങനെ ആലോചിച്ചു
കൂട്ടണ അവളോട് തന്നെ ചോദിക്കാം… അവൾ അങ്ങട്ടേക്ക് വരണ്ടാ എന്ന് പറഞ്ഞില്ലല്ലോ…
ഞാന്‍ ഹോപസ്പിറ്റലിലേക്ക് തന്നെ കാര്‍ എടുത്തു… റോഡ് കഴിഞ്ഞു എന്ററെന്‍സിലൂടെ…
പാര്‍ക്കിങ്ങിലേക്ക് കേറ്റി. കാറില്‍ നിന്നിറങ്ങി ഒന്നുടെ വിളിക്കാം അവളെ.പെട്ടന്ന് പിന്നിൽ നിന്ന് ഒരു
ചിരി.. വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയതാ… അതാ നിക്കുന്നു അനു. ഹോ മനുഷ്യനെ വെറുതെ
പേടിപ്പിക്കാന്‍. നിര്‍ത്തിയിട്ട കാറിനിടയിലൂടെ വരുന്നത് കണ്ടപ്പോ ഒരു ചിരി ചിരിച്ചു ഞാൻ മുന്നിലേക്ക്
നടന്നു. ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ കൂടെ GOI Ens… കുറ്റി താടിയും മീശയും
ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തന്‍.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക്
മനസ്സിലായത്.പെട്ടന്നു അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ…
നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.നെരത്തെ അപ്പൊ ഞാന്‍ വിളിച്ചപ്പോ എന്തിനാ
അവൾ കടുപ്പിച്ചു പറഞ്ഞത്,ഇപ്പോ എന്ത് സന്തോഷം ആൺ ആ മുഖത്ത്
വേഗം ഫോൺ ഞാന്‍ എടുത്തു… അവളെ ഒന്ന് കൂടെ വിളിച്ചു…
കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു…
ഡോര്‍ അടഞ്ഞു.. കാർ നീങ്ങി…
“അഭി ഞാന്‍ ഡ്യൂട്ടിയില്‍ തിരക്കിൽ ആണ്.. നിന്നെ വിളിക്കാം ഞാൻ.. പോരെ??!! ” പല്ലു കടിച്ചു പറഞ്ഞ
വാക്കുകൾ പോലെ തോന്നി എനിക്ക്… അറിയാതെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീര്‍ വന്നോ? മനസിന്
എന്തോ പോലെ.. എന്തിനാ അവൾ കള്ളം പറയുന്നത്… ഞാൻ കണ്ടത് അല്ലെ. മുന്നിലൂടെ അവൾ
ചിരിച്ചു പോവുന്നത്. ഫ്രണ്ടിന്റെ കൂടെ ആണേൽ പറഞ്ഞാൽ മതിയല്ലോ?..
ഇത്തിരി നേരം ഞാൻ അവിടെ തന്നെ നിന്നു… അവൾ തിരിച്ചു വന്നാലോ?. അല്ലാതെ അവളെ
സംശയിക്കാനോ അവളുടെ പിറകെ പോയി ഒളിഞ്ഞു നോക്കാനോ നിൽക്കണോ? എന്തിന് എന്റെ
ചെറിയമ്മ അല്ലെ.?.. ഇത്ര കാലം എന്നെ കാത്തിരുന്നത് അല്ലെ?.. പിന്നെ ഞാന്‍ എന്തിന് അവളെ
സംശയിക്കണം. എന്നാലും കള്ളം പറഞ്ഞില്ലെ അവള്‍. വീട്ടിൽ വരട്ടെ ചോദിക്കാം… കുറച്ചു കഴിഞ്ഞപ്പോ
നിന്നിട്ട് കാര്യം ഇല്ലെന്ന് തോന്നി.
വണ്ടി എടുത്ത് വീട്ടിലേക്ക് തിരിച്ചു… ഹരിയുടെ കാൾ.
“അഭി… നമ്മുടെ കിച്ചുവിന്റെ ബര്ത്ഡേ…” വല്ല്യ ഉത്സാഹം ഒന്നും എനിക്ക് ഇല്ലായിരുന്നു… എന്നാലും
ഒന്ന് പോയി വരാം എന്ന് കരുതി… ഇന്നത്തെ ഈ മൂഡ് ഒന്ന് മാറല്ലോ..
മാളിലേക്ക് വിട്ടു… പാര്‍ക്ക് ചെയ്തു മുകളിലേക്ക് കേറുമ്പോ… നേരത്തെ ചെറിയമ്മ പോയ വണ്ടി
സൈഡില്‍ ഒന്ന് കണ്ടു.അതാണൊന്ന് അറീല്ല അതുപോലെ ഒന്ന്. തോന്നിയത് ആവും.. റെഡ് കളര്‍
ആണ് ഓര്‍മ ഉള്ളത്. ഏയ് നേരത്തെ കാര്യം ഉളളില്‍ ഉളളത് കൊണ്ടാവും…
ഫുഡ് കോര്‍ട്ടില്‍ അവരുണ്ടെന്ന് പറഞ്ഞപ്പോ അങ്ങട്ട് കേറി… ഒരു കേക്ക് മുറി. തിന്നാന്‍
എന്തൊക്കെയോ കൊണ്ടൊന്നു… ഒന്നും കഴിക്കാന്‍ ഒരു മൂഡ് ഇല്ല… ഹരി ഇത്തിരി പതുങ്ങി എന്നെ
നോക്കി കണ്ണൂരുട്ടി.എന്റെ ഈ വിട്ടു നില്‍ക്കുന്ന സ്വഭാവം കണ്ടിട്ടാവണം…
അവരെ കാണിക്കാന്‍ എന്തോ തിന്നു.ഞങ്ങളുടെ സംസാരത്തിന് ഇടയില്‍ ഫോൺ രണ്ടു വട്ടം
അടിഞ്ഞു.അമ്മ ആണ്… എടുത്തില്ല… അനു ചിലപ്പോ എത്തിക്കാണും എന്നെ കാണാഞ്ഞിട്ട് ഉള്ള
ചോദ്യം ചെയ്യലിന് ആവും ആ വിളി. അനു ഇത്തിരി പേടിക്കട്ടെ!!! പറ്റിച്ചില്ലേ ഇന്ന്?.
വെള്ളം ഒരു ഗ്ലാസ് കുടിച്ചു… നീണ്ടു ചെയറില്‍ ചാരിയപ്പോ.ഫുഡ് കോര്‍ട്ടിനു മുന്നിലൂടെ ഒരു മുഖം.
ഇത്തിരി നോവ് ഉള്ളില്‍. ഷെറിന്‍… ഓറ്റക്കാണ്… കയ്യിൽ എന്തോ ബാഗ് ഉണ്ട്. കണ്ട ഒറ്റ നോട്ടത്തില്‍
മുഖത്തു പഴയ പോലെ തിളക്കം ഒന്നും ഇല്ല. കൺ മുന്നിലൂടെ അവൾ മറഞ്ഞപ്പോ ഞാൻ എഴുന്നേറ്റു
ഇന്നത്തെ ദിവസം തന്നെ ശെരി അല്ല.
