വിക്കി വിക്കി.നേരെത്തെ അവളടിച്ചു ചുവന്ന അമ്മയുടെ കവിളിൽ തടവി കൊടുത്തപ്പോ അമ്മയുമുണ്ട്
കണ്ണുനിറക്കുന്നു.എന്തൊരു സ്നേഹപ്രകടനമാണ് നേരത്തെ കിടന്ന് രണ്ടും യുദ്ധം നടത്തിയവരാണെന്ന്
പറയോ?. എന്നെ നോക്കിയപ്പോ ഞാന്‍ അതിന് വിലകൊടുക്കാതെ അമ്മക്ക് നേരെ കൊഞ്ഞനം
കുത്തി കാട്ടി. നോക്കെടാ എന്റെ കുട്ടിയെന്നായിരിക്കും അമ്മയുടെ ആ നോട്ടത്തിലൂടെയുള്ള
പറച്ചില്‍.ഒരു ചേച്ചിയും അനിയത്തിയും ഹും.
കെട്ടിപിടിച്ചു ചെറിയമ്മ അമ്മയെ മുറുക്കി കിടന്നു.
“വിഷമായോ ന്റെ കുട്ടിക്ക്?. ” തലോടി കൊണ്ടുള്ള അമ്മയുടെ ചോദ്യം. പറയുന്ന കേട്ടാൽ അവളെ
വിഷമിപ്പിച്ചതേയില്ലെന്ന് തോന്നും.
മ്മ്…” ചെറിയമ്മ അമ്മയുടെ കഴുത്തിലേക്ക് തല നീട്ടി പറഞ്ഞു “സോറി
ലക്ഷ്മി…ഞാനെന്തൊക്കെയോ..?” അനു പറയുന്നതൊക്കെ മുറിയുന്നുണ്ട്.
vou
“അയ്യയ്യെ… ഞാനല്ലേ അതൊക്കെ പറയണ്ടേ?.. ഇങ്ങട്ട് നോക്ക്.അനൂ….. മോളിങ്ങട്ട് നോക്ക് ” അമ്മ
അവളുടെ തല മെല്ലെ പൊക്കി. കരഞ്ഞു തകര്‍ന്ന കണ്ണുമായി ചെറിയമ്മ എങ്ങനെയൊക്കെയോ
അമ്മയെ നോക്കി നിന്നൂ.
“അഭിക്ക് ഞാന്‍ ഒരു പ്രോമിസ് കൊടുത്തിട്ടുണ്ട്.എപ്പോഴും ഞാൻ നല്ലൊരു അമ്മ തന്നെ ആയിരിക്കും
ന്ന്. ആദ്യം അങ്ങനെ അല്ലായിരുന്നുടാ അങ്ങനെ ഞാനെത്തൊക്കെയോ പറഞ്ഞു പോയി നിന്നോട് .
ഒക്കെ മാറിട്ടോ. ഇനി അങ്ങനെ ഒന്നും ണ്ടാവില്ല.”അമ്മയാവൾക്കുറപ്പ് കൊടുത്തു.ഇത് കുറേ ദിവസം
മുന്നേ പറഞ്ഞിരുന്നേൽ തീര്‍ന്നേനെ. ചെറിയമ്മ അതിന് അടുപ്പിച്ചില്ലല്ലോ!!
“അവന്‍ മാത്രല്ലല്ലോ.. നീയുമെന്റെ കുട്ടിയല്ലേ… എന്റെ ആദ്യത്തെ മോളല്ലേ?അമ്മ കൈ അവളുടെ
തലയിലൂടെ തഴുകി. “നിങ്ങളെ അങ്ങനെ കണ്ടപ്പോ തകര്‍ന്നു പോയി അനൂ ഇവനോടുള്ള ഇഷ്ടം
പ്രാന്തായി പോയി… അങ്ങനെ പറ്റി പോയതാ…” നിറഞ്ഞകണ്ണമ്മ തുടച്ചു കൊണ്ട് മെല്ലെ എന്നെ നോക്കി
ചിരിച്ചു.
“നോക്കി നിക്കാതെ വാടാ…” അമ്മയുടെ സ്നേഹത്തിടെയുള്ള വിളി.. ഞാൻ ചാടി കേറി അവരുട
അടുത്തേക്ക് കിടന്നു. കരയുന്ന രണ്ടു പേരെയും ആശ്യസിപ്പിക്കണമെന്നുണ്ട്. സന്തോഷം കൊണ്ട്
വാക്കുകള്‍ ഒന്നും കിട്ടില്ല.
കളിപ്പിക്കുന്നത് ആയിരുന്നേലും,അവളെത്ര വിഷമിപ്പിച്ചിട്ടും, അതൊന്നും മനസ്സില്‍ വെക്കാതെ
അവസാനം. തല്ലുവരെ കൊണ്ട് സഹിച്ചില്ലേയമ്മ സ്നേഹം പ്രകടിപ്പിക്കാൻ ആദ്യം തോന്നിയതതിനോടാ.
കവിളില്‍ ഞാന്‍ ചുണ്ട് നല്ല ശക്തിയിൽ ചേര്‍ത്ത് വെച്ചുകൊടുത്തു. ഇനിയെന്റെ
പെണ്ണിനാണ്.വാടി,തളര്‍ന്ന, കലങ്ങിയ കണ്ണ് നീട്ടുന്ന സുന്ദരിയുടെ മറച്ച മുടി വാരി ഒതുക്കി ഞാൻ
കവിളില്‍ മെല്ലെ ചുണ്ടു ചേര്‍ത്തെടുത്തു. നേര്‍ത്ത പൊട്ടിയ മിന്നൽ പോലെ നാണം അമ്മയുടെ മുന്നിൽ
വെച്ചു തന്നെ ഞാന്‍ ചെയ്തപ്പോ ചെറിയമ്മക്ക് വന്നിട്ടുണ്ട്. കാന്തം പോലുള്ള കണ്ണുകളുടെ
ശക്തി!!അമ്മോ…. എനിക്കും അമ്മയ്ക്കും നല്ലപോലെ കാണാം.അങ്ങട്ടും ഇങ്ങട്ടും അടിച്ചു പാടാക്കിയ
രണ്ടു പേരുടെയും കവിൾ ഞാൻ അവിടെ കിടന്നു കൊണ്ട് തലോടി.വിഷമമെല്ലാം വിട്ടവര്‍ ഉള്ള് തുറന്നു
ചിരിച്ചു.
“വിശക്കുന്നുണ്ട്…” അമ്മയുടെ വയറില്‍ ചുറ്റിപിടിച്ചു കിടക്കുന്ന ഇള്ളക്കുട്ടി ചെറിയമ്മ തുടങ്ങി.
എവിടന്നാണ് ഇത്ര വിശപ്പ് പൊട്ടി വരുന്നതെന്ന് മനസ്സിലാവുന്നില്ല? എനിക്ക് പിന്നെ വിശപ്പില്ലാഞ്ഞിട്ടല്ല.
ചില നേരത്തങ്ങനെ ന്തേലും വേണമെന്ന് പറഞ്ഞ പോയിണ്ടാക്കിക്കഴിച്ചോന്നു കേൾക്കേണ്ടി വരും.
മടിയാണ്!
എന്തായാലും തെറ്റല്‍ മാറിയപ്പോ ഒരുപകാരമുണ്ടായി. എന്നെയിനി ആരും തിരിഞ്ഞു നോക്കില്ലെന്ന്
ഉറപ്പായി.പഴയതു പോലെ ഒട്ടിയ ചേച്ചിയും അനിയത്തിയും കെട്ടിപ്പിടിച്ചു നടക്കല്‍ തുടങ്ങി.റൂമില്‍ നിന്ന്
ഡൈനിങ് റൂമില്‍ വരെ പോവണേൽ കെട്ടിപ്പിടിക്കണമവര്‍ക്ക്.
പാറിയ ചെറിയമ്മയുടെ മുടിയമ്മ കെട്ടി കൊടുക്കുന്നു, കണ്ണ് തുടച്ചു കൊടുക്കുന്നു.
ചോറുമാത്രമുണ്ടാക്കി വെച്ച അമ്മയവൾക്ക് വേണ്ടി രണ്ടു മൂട്ട വരെ പൊരിച്ചു. പിന്നെയോ
അടുത്തിരിക്കുന്നു പാത്രം വെച്ചു കൊടുക്കുന്നു, ചോറ്, മുട്ട പൊരിച്ചത്,ഉണക്ക മുളക് ചുട്ടരച്ച ചമ്മന്തി,
അച്ചാര്‍, ഉപ്പിലിട്ട മാങ്ങ, വേണേല്‍ എടുക്കാന്‍ വേണ്ടി കാന്താരി മുളകും, തൈരും.എന്താവേശാ
അവള്‍ക്ക് കഴിക്കാന്‍. കഴിപ്പിക്കാന്‍ അമ്മയുമുണ്ടല്ലോ!!
