“ചിലപ്പോ തോന്നും, അച്ഛനും അമ്മയും പോയപോലെ അങ്ങനെ അങ്ങു പോയാലോന്നു.
രാവിലേയുംകൂടെ തോന്നി. സോറി ഡാ അടി.. നീയ്യ് മുറിക്കുന്നതിനു മുന്നേ ഞാന്‍ മുറിച്ചേനെ..
എണീക്കാന്‍ വൈകിടാ.ഇവരാരും പിന്നെ സമയം തന്നില്ല…” ചെറിയമ്മയെങ്ങനെ ചിരിക്കാണ്. ഒരു
തുള്ളി കണ്ണുനീര്‍ അതില് നിന്ന് വന്നില്.ഇവളും ചാവാന്‍ നോക്കിയെന്നോ? എനിക്കതായിരുന്നു
ഷോക്കായത് . ഐറ പറഞ്ഞ പോലെയൊരു തോന്നല്‍ ഇവളും നിശ്ചയം മുടക്കാൻ നോക്കുന്നുണ്ടെന്ന്.
“ഹാ… സമയമുണ്ടല്ലോ.അപ്പോ നിന്റെ മുഖമാടാ കൊരങ്ങാ ഓര്‍മ വരാ.. ഞാൻ പോയ
നീയൊറ്റക്കായാലോ….പേടിയാടാ.”
“അനൂ…” അമ്മ കുറച്ചു കട്ടിയിൽ വിളിച്ചു. ചെറിയമ്മ തലതാഴ്ത്തി ,ഇത്തിരി നേരം നിന്നു. ആ കണ്ണിൽ
നിന്ന് കണ്ണുനീരുറ്റി നിലത്തുവീണു. പിന്നെയൊരു നോട്ടമായിരുന്നു. ആ മുഖത്തേക്ക് നോക്കാൻ
പറ്റാതെയായിപോയി.
“ഞാനെന്ത് തെറ്റാ നിങ്ങളോട് ചെയ്ത്…” ചെറിയമ്മ പൊട്ടി കരയാണ്.” കാലുപിടിച്ചു പറഞ്ഞില്ലേ…?
ഇഷ്ടപെട്ട് പോയെന്ന് പറഞ്ഞില്ലേ… ഈ നിശ്ചയം വേണ്ടന്നും പറഞ്ഞില്ലേ.കുട്ടേട്ടനോട് പറഞ്ഞില്ലേ? ”
അവള്‍ അച്ഛനു നേരെ നോക്കി. എനിക്കത്ഭുതമായിരുന്നു അച്ഛനും കൂട്ടുനിന്നോ ഈ നിശ്ചയം
നടത്താന്‍:?.
“മറക്കാന്‍ പറഞ്ഞില്ലേ..? ഇവനെയിവിടുന്ന് പറഞ്ഞു വിട്ടില്േ.സമ്മതിച്ചില്ലേല്‍ ചാവൂന്ന് വരെ പറഞ്ഞില്ലേ.
ചെറിയ ഇഷ്ടല്ല. കുറേ കാലമായതാ, ഇഷ്ടപ്പെട്ട് പോയെന്ന് എത്ര പറഞ്ഞു.. കേട്ടോ? ആരേലും കേട്ടോ.
എന്നെയൊറ്റക്കാക്കിയില്ലേ. എനിക്കാരാലെ ഉള്ളത്…..” ചെറിയമ്മ മെല്ലെ ചുമരിൽ ചാരി
നിലത്തേക്കിരുന്നു.സഹിക്കുന്നില്ല അങ്ങനെ കരയുന്നത് കാണാന്‍. എന്തൊക്കെയാണിവിടെ
നടന്നത്.പ്രതീക്ഷിക്കാതെ അച്ഛന്റെപേരും കൂടെ ഇതിലുവാന്നോ.
“അനൂ… മോളെ ഞാൻ * അമ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല.മെല്ലെ ചെറിയമ്മയുടെ അടുത്തേക്ക് നടന്നു
കൊണ്ട് വിളിച്ചു.
“മിണ്ടരുത് നിങ്ങളൊരു അമ്മതന്നെയാണോ ?” പെട്ടന്നാ ചെറിയമ്മയെഴുന്നേറ്റത്.. അമ്മയുടെ നേരെ
കൈ ചൂണ്ടികൊണ്ട് അവൾ ഒച്ചയിട്ടു.എന്നിട്ടും അമ്മോക്കൊരു മാറ്റവുമില്ല ഒന്നും മിണ്ടുന്നില്ല.അത്
കേട്ടപ്പോ ഇപ്പൊ അവളോടുണ്ടായിയുന്നു ആ സഹതാപം ഒന്ന് കുറഞ്ഞു.
“കുട്ടേട്ടനോടും കൂടയാ.അവന്റെ അച്ഛനും, അമ്മയും തന്നെയാണോ. അല്ലേല്ലെങ്ങു പറഞ്ഞുകൂടേ. ആ
പാവത്തിനെ ഇങ്ങനെ പറ്റിക്കണോ??…..” എന്നേചൂണ്ടിയാ കൈ വന്നു നിന്നു. പെട്ടന്ന് ദേഷ്യം കേറി.
ഇന്നലെ മുതല്‍ കേൾക്കാൻ തുടങ്ങിയതാ. ഇവരുടെ മുന്നിൽവെച്ചു പോലും അവളതു ചോദിക്കുന്നു.
കരഞ്ഞു കൊണ്ട് ചെറിയമ്മ നിർത്തി.. പൂട്ടിയ വാതില്‍ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി നടന്നു.
ആരേയും നോക്കിയില്ല, ആ പറഞ്ഞതായിരുന്നു മനസ്സില്‍ കുറേ ആയി ക്ഷെമിക്കുന്നു.
“ഡീ… ” ഞാനൊകച്ചയിട്ടു, നിൽക്കില്ലെന്നറിയാം.
“അഭി…” അവളെ പിന്നിൽ പോവാന്‍ തുടങ്ങിയപ്പോ അച്ചന്റെ വിളി, രണ്ടു മൂന്നെണ്ണം കൂടെ കേട്ടു.
നിന്നില്ല.ശ്രദ്ധിച്ചില്ല.
“മോനൂ ഡാ…” ഇടക്ക് അമ്മകൂടെ.
റൂമില്‍ നിന്ന് താഴേക്കവൾ പോവില്ലന്നറിയാമായിരുന്നു. അളുടെ റൂമിലേക്ക് നടന്നു. ഉള്ളിൽ കേറിയ
അവളാ വാതിലടക്കാൻ നോക്കുന്നുണ്ട്.
“ഡീ… ” ഞാനാ വാതിലുന്തി.ഭാവമില്ലാത്ത മുഖം. ഉള്ളിൽ കേറിയ എന്നേ നോക്കി അവള്
തിരിഞ്ഞു.കിട്ടിയത് ആ മുടിയാണ്, അവള്‍ക്ക് എന്തും ആവമെന്നാണ് ഭാവം.പിടിച്ചു ഞാനവളെ
നിര്‍ത്തിച്ചു.
“നീയാരാടി എ അച്ഛനെയും അമ്മയെയും പറയാന്‍.. നീയാരാണെന്ന നിന്റെ വിചാരം.” പിടി
മുറുക്കിയപ്പോ അവൾ തിരിഞ്ഞു നിന്നു. പിന്നെയും അവൾക്കൊരു ഭാവവുമില്ല.എനിക്ക് ദേഷ്യം കൂടി.
താടിക്ക് പിടിച്ചു ആ ചുമരിനോട് ചേർത്തപ്പോഴും അവളൊന്നും മിണ്ടില്ല…
“ന്താ നിന്റെ നാവിറങ്ങിപ്പോയോ. നിനക്ക് അച്ചനും അമ്മയുമില്ലെന്ന് കരുതി എന്റെ അച്്‌ന്റെയും
അമ്മയുടെയും നേര്‍ക്ക് വന്നാലുണ്ടല്ലോ .മേലേല്‍ ഇങ്ങനെന്തേലും മിണ്ടിയ നിന്റെ നാക്കു
ഞാനെടുക്കും.” കൈ ഒന്ന് കൂടെ മുറുക്കി മുരണ്ടപ്പോഴേക്ക്. അവളെ കണ്ണ് നിറഞ്ഞൊഴുകി. അങ്ങു
നിറച്ചാല്‍മതിയല്ലോ എല്ലാത്തിനും.
