മിഴി [ Full ] 14അടിപൊളി  

വീണ്ടും ജസ്റ്റിന്‍ ഗിറ്റാര്‍ വായിച്ചു. ആ ശബ്ദം മാത്രം…

“അതൊന്ന്‌ എടുത്തു കൂടെ..?? കുറേ നേരം ആയല്ലോ ..”

“എന്ത്‌??..” അവളുടെ ചോദ്യത്തിനൊപ്പം.. ഞാന്‍ എന്റെ ചോദ്യവും ചോദിച്ചു… എന്തെടുക്കാനാണ്‌?…
അവളെന്റെ പാന്റിന്റെ കീശയിലേക്ക്‌ കൈ തിരുകി.. ഇവളെന്താ കാട്ടുന്നെ..

“ഡീ വിടടി….” ഞാന്‍ കണ്ണൂരുട്ടാന്‍ നോക്കി… അവൾക്ക്‌ എന്ത്‌ മാറ്റം..കൈ വലിച്ചപ്പോ എന്റെ ഫോൺ…
അവള്‍ കാൾ എടുത്തു എനിക്ക്‌ നീട്ടിയപ്പോ..കൈക്ക്‌ ഒരു ബലക്കുറവ്‌… പൊന്തുന്നില്ല… ഐറ മുഖം
ചുളിച്ചു.. പിന്നെ അടുത്തേക്ക്‌ ഇരുന്നു എന്റെ ചെവിയില്‍ ഫോൺ വെച്ചു തന്നു…

ഹലോ……” നേരത്ത പതിഞ്ഞ ശബ്ദം.. ഇതിപ്പോ ആരാ??

“ഹലോ….??” വീണ്ടും ശബ്ദം… ഞാന്‍ തലചെരിച്ചു ഐറയെ നോക്കി… ഇതാരാണെന്ന്‌ പിരികം പൊക്കി
ചോദിച്ചു. എന്റെ ഫോൺ തന്നെ ആണോ ഇവൾ എടുത്തത്‌. അറിയാത്തയാരൊക്കെയോ
സംസാരിക്കുന്നു.

“ഹലൊന്ന്‌ പറയെടാ..പൊട്ടാ ” ഐറ പതിയെ പല്ലു കടിച്ചു പറഞ്ഞു.

ഓഹ്ഹ്‌ ദേഷ്യം…

“ഹലോ… ” ഞാൻ പതിയെ സ്വകാര്യമായി വിളിച്ചു… അനക്കമില്ല അപ്പുറത്‌ നിന്ന്‌… ഞാന്‍ വീണ്ടും
ഐറയെ നോക്കി പറഞ്ഞു “ഒന്നും കേൾക്കുന്നില്ല ”

അവൾ തിരിച്ചു സ്വന്തം ചെവിയിൽ വെച്ചുനോക്കി.. പിന്നെ തലക്ക്‌ കൈ കൊടുത്തു… എന്റെ
ചെവിയിലേക്ക്‌ നീട്ടി…

“ഹലോ… “ഇപ്പൊ അപ്പുറത്‌ നിന്ന്‌ ശബ്ദം വന്നു പക്ഷെ കരയാണ്‌…ഇതിപ്പോ എന്താ??

“ഹലോ…” ഞാന്‍ തിരിച്ചും വിളിച്ചു..

അഭി……” നേര്‍ത്ത ശബ്ദം ഉള്ളിലേക്ക്‌ കേറി.. ഏഹ്ഹ്‌ ചെറിയമ്മ അല്ലെ അത്‌.. ന്തിനാ കരയണോ?
“അനൂ…” ഞാന്‍ പതിയെ വിളിച്ചു… “ന്താ പറ്റിയെ…”

മിണ്ടാട്ടമില്ല.അനു തന്നെ അല്ലെ??.സംശയം തോന്നി…ഇത്തവണ ഐറയെ നോക്കാന്‍ നിന്നില്ല ഇനി
നോക്കിയാല്‍ അവൾ എന്തേലും കനപ്പിച്ചു പറഞ്ഞാലോ..

എന്നാല്‍ അപ്പുറത്ത്‌ ആരാ.ചെറിയമ്മ അല്ല??

“ഹലോ അഭി പ്ലീസ്‌ ഞാന്‍ പറയുന്നത്‌ ഒന്ന്‌ നീ കേൾക്കോ…..?? പ്ലീസ്‌ അഭി… പ്ലീസ്‌..” അവള്‍ അപ്പുറത്‌
നിന്ന്‌ ഉള്ള്‌ തുറന്ന്‌ കരയാണോ??? അല്ലേൽ എന്നെ പറ്റിക്കാണോ നെഞ്ചിൽ എന്തോരു വിങ്ങൽ…

“ചെറിയമ്മേ ന്തിനാ ഇങ്ങനെ കരയിണെ… നേരത്തെ പ്രശ്നം ഒന്നും ണ്ടായിരുന്നില്ലാലോ? എന്താ അനു
നീ പറ…” ഞാൻ ചെവിയിൽ നിന്ന്‌ ഈര്‍ന്നു പോവുന്ന ഫോൺ നേരെയാക്കാന്‍ ഹഐറയോട്‌
പറഞ്ഞു.അവള്‍ക്ക്‌ ക്ഷമ നശിച്ചെന്ന്‌ തോന്നി അക്ഷമയോടെ എന്നോട്‌ ചേര്‍ന്നു ഇരുന്നു ഫോൺ
ചെവിയില്‍ അടുപ്പിച്ചു അവളുടെ മുറിച്ച ആ ചെറിയ മുടിയെന്റെ കഴുത്തിലുഞ്ഞു നിന്നു.ആ തല എന്റെ
തോളില്‍ വെച്ചോ അവൾ??.വെച്ചു.

“അഭി… നിന്നോട്‌ പറയണം എന്ന്‌ കരുതിയതാ പക്ഷെ നീയെങ്ങനെ അതെടുക്കും എന്ന്‌ അറിയാതെ…
എല്ലാം പറയാന്‍ ഇരുന്നതാ അപ്പോഴാ…. ഹലോ.. അദി… നീ കേൾക്കുന്നുണ്ടോ…”

“ഹാ ചെറിയമ്മേ ഞാന്‍ കേൾക്കുന്നുണ്ട്‌..പിന്നെയനൂ. നീയിപ്പോ എവിടെയാ?… നിന്നെ കാണാതെ
പറ്റുന്നില്ല… എവിടേക്കോ നീ പോയില്ലായിരുന്നോ കാറില്‍ കേറി.. ഞാനെത്ര ”

അഭി…” മുഴുവന്‍ പറയുന്നതിന്‌ മുന്നേ അവൾ തടഞ്ഞു…

“നീയെന്തൊക്കെ ആണ്‌ പറയുന്നേ അഭി… നീ കുടിച്ചിട്ടുണ്ടോ..” അയ്യോ!! കണ്ണ്‌ തള്ളി… അമ്മ
അറിഞ്ഞാല്‍…പെട്ടു എന്റെ ചന്തിയുടെ തോലെടുക്കും…

“ഏയ്യ്‌ ഇല്ലാ..” ഞാന്‍ ശബ്ദം നേരെ ആക്കി.കൂടുതൽ അവളോട്‌ സംസാരിക്കേണ്ട ഇനി ഇവൾ കണ്ടു
പിടിച്ചാലോ?…

“പറ്റുന്നില്ടാ… എത്ര ദിവസം ആയി.. നിന്നോട്‌ ഒന്നും മറച്ചു വെക്കേണ്ടിയിരുന്നില്ല,” എത്ര ദിവസമായെന്ന്‌
ചോദിക്കണമെന്നുണ്ട്‌. പക്ഷെ കുടിച്ചത്‌ അവൾ എന്റെ മുറിഞ്ഞ ശബ്ദം വെച്ചു കണ്ടു പിടിച്ചാലോ…

“അവൾ ആയിരുന്നെടാ എനിക്ക്‌ കൂട്ട്‌ ബാഗ്ശൂരിൽ….”

“ആര്‌ ചെറിയമ്മേ…” വേണ്ടന്ന്‌ വെച്ചിട്ടും വായില്‍ നിന്ന്‌ അറിയാതെ വീണു.. ഓഹ്‌ വാ തുറക്കല്ലേഡാ
മണ്ട.. ഞാന്‍ എന്റെ തലക്ക്‌ തല്ലി.

അടുത്ത്‌ നിന്ന്‌ ചിരി.. ഐറെ..

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *