മിഴി [ Full ] 14അടിപൊളി  

“എനിക്കെവിടേം പോണ്ട..ഇതെന്റെ റൂംങ്കുടെയാ ” എത്ര പേടിയാണെകിലെന്താ. ഡയലോഗിനൊരു
കുറവുമില്ല.

“ആരുന്തരേണ്ട.എനിക്കറിയാം,”

“നിന്റെ തന്ത വന്നു പറഞ്ഞു തന്നതായിരിക്കും ല്ലേ…? ” പറയേണ്ടന്ന്‌ കരുതി. പിന്നെയങ്ങു പറഞ്ഞു.
ഇത്തിരി കൂടി പോയോ..?

“ഡാ പട്ടി… എന്റെയച്ഛനെ പറഞ്ഞാലുണ്ടല്ലോ? ” അവൾക്കും കേറി ദേഷ്യം. കണ്ണൊക്കെ അങ്ങു ചുവന്നു.
“കുറേ നേരമായല്ലോ തുടങ്ങിട്ട്‌, വേണ്ട,വേണ്ടാന്ന്‌ വിചാരിക്കുമ്പോ.” കിടന്ന്‌ വിറക്കാണ്‌ പെണ്ണ്‌. ഇത്ര
ദേഷ്യമോ?.

“നീ പോടി പട്ടിഎന്റെ വായ ,എന്റെ നാക്ക്‌ ,എന്റെ റൂം ,എന്റെ വീട്‌ നിനെക്കെന്ത അവകാശടി,
വീട്ടിലുള്ളേ?.. ഇതെന്റെ വീടാ. നീയൊക്കെ പുറമ്പോക്ക്‌. ഞാമ്പറഞ്ഞാലിപ്പൊ ,നിന്നെവിടുന്ന്‌
എടുത്തെറിയും.” ചെയറില്‍ നിന്നെഴുനേറ്റ്‌, അവളുടെ തൊട്ടു മുന്നിൽച്ചെന്ന്‌ നിന്നതും,
അവളതേപോലെയിരുന്നു. ഒരുപേടിയും ആ മുഖത്തില്ല.

“നീയെന്നെ ചന്തിയും, മൂലയും കാണിച്ച്‌,വളച്ചതാന്നങ്ങട്ട്‌ പറഞ്ഞാലുണ്ടല്ലോ,
ആന്റിയു,മങ്കിൾമാരുമൊക്കേ…. അതേപോലെ വിശ്വസിക്കും. അതോടെ നീയ്യൌട്ട്‌ മോളെ… ” ഞാൻ

വിരൽ ഞൊടിച്ചുകൊണ്ട്‌ അവളോട്‌ കാര്യങ്ങൾ അക്കമിട്ടു നിരത്തി..ഇത്തിരി ഇരുട്ടുള്ള മുറിയില്‍,
പിന്നെയും ഇരുട്ട്‌ കൂടിയത്‌ കൊണ്ട്‌, ആ മുഖം നല്പതുപോലെയങ്ങു കാണുന്നില്ല. ഇതൊക്കെക്കേട്ട്‌
കരയണോ? കിളിപോയിരിക്കണോ എന്നങ്ങട്ട്‌ മനസിലാവുന്നില്ല.ഞാനൊന്നുകൂടെ നീണ്ടാ മുഖത്തേക്ക്‌
നോക്കിയപ്പോ, വാ പൊത്തി തെണ്ടി ചിരിക്കുന്നു.ഓഹ്‌! കലിയങ്ങു കേറി.കാലുകൊണ്ട്‌ രണ്ട്‌ ചവിട്ട്‌
നിലത്തിനു കൊടുത്തപ്പോ… അവളാ ചിരിയൊന്ന്‌ കുറച്ചു.

“എന്റെയഭി…. നമ്മളന്നേ, തോട്ടില്‍ക്കിടന്ന്‌ ബിയോളജി പഠിച്ചതെ ,നിന്റെയമ്മ ഈ ജനലിൽ കൂടെ
നിന്നാങ്കണ്ടേ!.” റൂമിന്റെ സൈഡില്‍ ജനലിലേക്ക്‌ ചൂണ്ടി അവൾ മെല്ലെ കുണുങ്ങി.അപ്പൊ അമ്മ
അവളെ സപ്പോര്‍ട്ട്‌ ചെയ്യും എന്നാവും.മണ്ടത്തി.അവൾ ഇളിക്കണപോലെ ഞാനും വാ പൊത്തി
എന്നാല്‍, കേല്‍ക്കാന്‍ പാകത്തിന്‌ ഒച്ചയില്‍ ചിരിച്ചു. ഇതിപ്പെന്താന്നാണ്‌, അവളുടെ മുഖത്ത്‌.

“നീയിങ്ങനെ വിവരമില്ലാതെയായി പോയല്ലോ” ഞാന്‍ കളിയാക്കി.

“കഴുതേ… .നിന്നെപ്പറഞ്ഞുവിടാന്‍ ങ്കളിക്കുന്ന ലക്ഷ്മിയാണോ? നിന്നെ ഇവിടെ നിർത്തുന്ന്‌
കരുതണോ?…” അത്‌ പറഞ്ഞപ്പോഴേക്ക്‌ അവളുടെ മുഖം പെട്ടന്ന്‌ മാറി.ബാക്കിലെ ചുമരിലേക്ക്‌ ചാരി

തലയിതിരി പൊക്കി അവളെന്തോ ആലോചിച്ചു. ഇപ്പൊ മനസ്സിലാവുന്നുണ്ട്‌ അമ്മയും ഇവളുമായി ന്തോ
പ്രശ്‌നമുണ്ടല്ലോേ. ഹോ ഇങ്ങനെയെങ്കിലും ഇത്തിരി മിണ്ടാതെ ഇരിക്കല്ലോ? മനസ്സില്‍ അങ്ങു
വിചാരിച്ചതേയുള്ളൂ, തെണ്ടി ചിരിക്കാന്‍ തുടങ്ങി. ചെറിയ ഒരു പുഞ്ചിരി.

പെട്ടന്നൊരു മിന്നല്‍. കണ്ണടച്ചു പോയപ്പോഴേക്ക്‌ എന്റെ കൈ പിടിച്ചവളുടെ വലി. ബെഡിലേക്ക്‌
വീണുപോയപ്പോ, കവിളില്‍ മൊത്തമായി കൈ ചുറ്റികൊണ്ട്‌ അവളുടെ ഒരുമ്മ.കണ്ണുതുറക്കുമ്പോഴാ
പടര്‍ത്തിയിട്ട മുടിയും,പിന്നെയാ കൊതിപ്പിക്കുന്ന മണവുമാണ്‌ കിട്ടിയത്‌.സമീപനം പാലിക്കണം.
പിടഞ്ഞു നേരെ എഴുന്നേറ്റപ്പോഴേക്ക്‌ ഇടിയുടെ ഒച്ച.

“ഡീ… ഇനി നീയ്യെന്നെ തൊട്ട നിന്റെ കുണ്ടി ഞാന്‍ പൊളിക്കും,..” ഒച്ച പരമാവധിഎടുക്കാന്‍ നോക്കി

നീട്ടിയ വിരല്‍ ഞാനവളുടെ കണ്ണിൽത്തട്ടിക്കാതെ വെച്ചു.

“ആണോ ന്ന പൊളിക്ക്‌. ഞാനിയും തൊടും, ന്റെ ചെക്കനെ തൊടാൻ നിക്കാരുടെയും
സമ്മതമൊന്നുമേണ്ട ” അവൾക്കിതൊക്കെ കളിയാണ്‌ പറയുന്ന കൂട്ടത്തില്‍ ഇത്തിരി ചെരിഞ്ഞാ
കുണ്ടിയുങ്കൂടെ കാട്ടിയോ?.

മിണ്ടാതെ നിക്കുന്നതാണ്‌ നല്ലത്‌. ഇവളെ ഇങ്ങനെ വിട്ടാപ്പോര എന്നേ കുതിര കേറാന്ന്‌ ഇനിയും
തോന്നലുണ്ടല്ലേ? ഇപ്പോ ശെരിയാക്കി താരാ.

“അഭി. നിനക്കോര്‍മ്മയുണ്ടോടാ., അമ്മയും, അച്ഛനും വരുന്നതിനു മുന്നേ, വൈകിട്ട്‌. താഴെ വരാന്തേലെ
തൂണിന്റെ താഴെ. എന്റെ മടില്‌ നീയ്യ്‌ കിടന്നത്‌..?” എന്തോ ഓര്‍ക്കുന്ന പോലെ, നല്ല ചിരിയോടെ
ആലോചിച്ചു കൊണ്ടാണവളുടെ ചോദ്യം.ഞാനതൊന്ന്‌ മനസ്സില്‍ കണ്ടുപോയി. ആ തിണ്ണയില്‍
അരമത്തിലിനോട്‌ ചാരി ചെറിയമ്മായിരുന്നപ്പോ, ഞാനാ മടിയില്‍, തലവെച്ചു കിടക്കായിരുന്നു.നല്ല
വെയിലുള്ള വൈകുന്നേരത്ത്‌, നല്ല വെളിച്ചം തിങ്ങി നിൽക്കുന്ന സമയത്ത്‌. ചെറിയ ചൂടുമായി
പാറിവരുന്ന കാറ്റും കൊണ്ട്‌, അത്‌ പറന്നൊച്ചയുണ്ടാക്കുന്ന, മരങ്ങളുടെ ശബ്ദവും കേട്ട്‌. കവിയിട്ട
തണുപ്പുള്ള തിണ്ണയില്‍ ഇരിക്കുമ്പോഴാണത്‌. .പച്ച മാങ്ങ ഉപ്പും, മുളകും കൂട്ടി ചെറിയമ്മ വായിലിട്ട്‌
തരുന്നുമുണ്ടായിരുന്നു. എന്ത്‌ രസമായിരുന്നു, അവളുടെ കൂടങ്ങനെ കിടക്കാന്‍.ഓർക്കുമ്പോ
മനസ്സിലെന്തോരുനോവ്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *