“ഓര്‍മ്മയില്ലേ.? ” അമ്മയൊന്നും കൂടെ ചോദിച്ചു.ചെറിയമ്മ തല താഴത്തി.
“എനിക്കിഷ്ടള്ളപോലെ ഞാന്‍ ചെയ്യും..ഇവനിങ്ങനെ കെട്ടിപിടിക്കും. ” അമ്മയെന്നെ മുറുക്കെ പിടിച്ചു
.ചെറിയമ്മയതു ശ്രദ്ധിച്ചില്ല തല താഴ്ത്തി നിൽക്കാണ്.
“ഡാ….കെട്ടി പിടിക്ക്….” വലിയ സംഭവമാക്കി എന്നെ മുറുക്കിയിട്ടും ഞാന്‍ ശവം പോലെ നിന്നത് കണ്ട്.
അമ്മ ശബ്ദം കുറച്ചു എന്നോട് കണ്ണിറുക്കി കാട്ടി പറഞ്ഞു. ഇതിന് വട്ടാണ്. അവളെ ഇങ്ങനെ
കളിപ്പിക്കണോ..?
” ചിലപ്പോ ഇവന്റെ നെഞ്ചില്‍ തലവെച്ചു കിടക്കും ” നെഞ്ചിൽ തലവെച്ചമ്മ കിടക്കുന്നപ്പോലെ കാട്ടി.
ചെറിയമ്മ തല ഉയര്‍ത്തി നോക്കി. കത്തുന്ന കണ്ണുകളാണ്.നോട്ടം കൊണ്ടവൾ ദഹിപ്പിക്കുമെന്ന് തോന്നി.
“ഇഷ്ടം കൂടുമ്പോ… വേണേൽ ഉമ്മവെക്കും…” കവിളില്‍ ഏന്തിയമ്മ ഉമ്മവെച്ചു.കൂടെ ചുണ്ട് കവിളില്‍
പതിച്ചുണ്ടാവുന്ന ഒച്ചവരെയുണ്ടാക്കി.
“ഇനിയിപ്പോ ഇവിടെയല്ലേല്‍ ഇവിടെ… ” നീട്ടിയ വിരൽ വെച്ചമ്മ എന്റെ ചുണ്ടിൽ തൊട്ടു. ചെറിയമ്മയുടെ
കണ്ണുകള്‍ വിടര്‍ന്നു. തള്ളക്കെന്തിന്റെ കേടാണ്. ഞാൻ വേഗം വിരൽ പിടിച്ചു മാറ്റി.
ഇനിയപ്പോ അത് കാണിച്ചു കൊടുക്കേണ്ടി വരും അനുവിന്. കാലിൽ നിന്നേന്തി അമ്മ ചുണ്ട് നുകരാൻ
വന്നപ്പോ അമ്മയുടെ തോളിൽ പിടിച്ചു ഞാന്‍ നേരെ നിർത്തിച്ചു . ചെറിയമ്മ വിറച്ചുകൊണ്ട്
നോക്കുന്നുണ്ട്.എനിക്കാണേല്‍ കയ്യും കാലും വിറച്ചിട്ട് വയ്യ..ഒന്നൂടമ്മ എന്റെ നേരെ വന്നപ്പോ ഞാൻ
ബാക്കോട്ട് നീങ്ങി.
അടുത്തേക്ക് നീങ്ങി വരുന്നമ്മയോട് ഞാനെങ്ങനെയോ സ്വകാര്യമായി പറഞ്ഞു. എന്റെ മുന്നില്‍
അമ്മയുടെ ബാക്കില്‍ നിന്നിതെല്ലാം കാണുന്ന ചെറിയമ്മയുടെ മനസ്സിക്കെന്തായിരിക്കും. അമ്മ
കളിപ്പിക്കാണെന്ന് അതിന് മനസ്സിലാവൂല്ലല്ലോ!!
“ഇല്ലടാ അവളെ ഒന്ന് ചൂടാക്കാനാ…ഞാന്‍ ഒന്നും ചെയ്യില്ല ” കുണുങ്ങി പതുങ്ങി അമ്മയും എന്നോടും
സ്വകാര്യമായി ഉറപ്പുതന്നു എന്നാലും അനു ഇപ്പോഴെന്തേലും ചെയ്യും.അതുറപ്പാ
“അമ്മേ അവളെന്തേലും ചെയ്യും ട്ടോ…” നീങ്ങി നീങ്ങി പുറകില്‍ ഇനി നീങ്ങാൻ
സ്ഥലമൊന്നുമില്ല!ചുമരില്‍ ചാരി നിന്നുകൊണ്ട് അവസാനമായി പറഞ്ഞു നോക്കി..തള്ളെക്കെന്നിട്ടും
കുലുക്കമില്ല!
കൈ രണ്ടും പൊക്കിയമ്മ എന്റെ രണ്ടു കവിളിലും വെച്ചു. നെഞ്ചിടിക്കുന്നുണ്ട്.അമ്മ ഉമ്മയൊന്നും
തരില്ലന്നറിയാം. അതും ചുണ്ടില്‍ ഒരിക്കലുമുണ്ടാവില്ല! എന്നാലും ആ ചുണ്ടകന്നു കൊതിയോടെ എന്നെ
തിന്നാന്‍ നിൽക്കുന്നപോലെയുണ്ട്. കാലിൽ നിന്നു പൊന്തി ആ റോസ് ചുണ്ടുകൾ അകന്നു വന്നപ്പോ.
അമ്മയോടുള്ള എന്റെ വിശ്വാസം നശിച്ചെന്ന് ഉറപ്പിച്ചതാ പക്ഷെ പേടിയല്ലാതെ, മുഖത്തടിച്ച ആ ചൂട്
ശ്വാസമില്ലാതെ, അടുത്ത് നിന്ന് കുണുങ്ങിയതല്ലാതെ അമ്മ ഒന്നും ചെയ്തില്ല.
ഉഫ്.എന്റെ ശ്വാസം നേരെ വീണു.ബാക്കിൽ അമ്മയുടെ ഭാഗത്തു നിന്നും നടന്നടുക്കുന്ന
ശബ്ദം.അമ്മയുടെ തോളിൽ ചെറിയമ്മയുടെ കൈ അമര്‍ന്നു. പിടിച്ചു വലിച്ചു ചെറിയമ്മ എന്നില്‍നിന്നും
അമ്മയെ പെട്ടന്ന് മാറ്റി. തിരിഞ്ഞ അമ്മയുടെ മുഖത്തേക്ക് അനുവിന്റെ വീശുന്ന കൈ വന്നപ്പോ..
ഞാനൊന്ന് പകച്ചു.
ട്ടെ……… “ഒറ്റയടി..കഴിഞ്ഞു അത് കഴിഞ്ഞു.അമ്മയുടെ മോന്തക്ക് ചെറിയമ്മ പൊട്ടിച്ചു. അടി കിട്ടി
ഒന്നുലഞ്ഞ അമ്മ മുഖത്തു കൈ വെച്ചു ഞങ്ങളെ രണ്ടിനെയും നോക്കി. ആ പകച്ച നോട്ടം കണ്ടപ്പോ
അറിയില്ലചിരി ഏത് ദിക്കില്‍ നിന്നാ വന്നതെന്ന്. അറിയാതെ ചിരിച്ചു പോയി. കലിപ്പില്‍ തന്നെ നിന്ന
ചെറിയമ്മയെ നോക്കിയും ഞാൻ നിര്‍ത്താന്‍ വയ്യാതെ ചിരിച്ചു. എന്തൊക്കെയായിരുന്നു? അപ്പോഴേ
തള്ളയോട് പറഞ്ഞതാ വേണ്ട വേണ്ട ന്ന് അവളെന്തേലും ചെയ്യും ന്ന് പറഞ്ഞപ്പോ അതിന് കുലുക്കം
പോലുമില്ല.എന്നിട്ടിപ്പോ കിളി പോയി നിൽക്കുന്നതു കണ്ടില്ലേ??ചിരിയടക്കാതെ വായ പൊത്തി ഞാൻ
ചുമരില്‍ ചാരി ചിരിച്ചു.
കവിളുഴിഞ്ഞമ്മ ചെറിയമ്മയുടെ അടുത്തേക്കടുത്തു. എന്റെ ചിരി മിന്നലടിച്ചപോലെ
നിര്‍ത്തിക്കൊണ്ട്.ഒരടി കൂടെ പൊട്ടി.അമ്മ ചെറിയമ്മയുടെ മോന്തക്ക് തന്നെ തല്ലി.സബാഷ്!! പണി
ആയല്ലോ. നേരത്തെ പോലെ അല്ല എന്റെ അനുവിനാ തല്ല് കൊണ്ടത്!!ചിരി പെട്ടന്ന് നിന്ന് പോയി!
