മിഴി [ Full ] 14അടിപൊളി  

” അതൊന്നും അല്ല… കുറച്ചായി വല്യ വിശപ്പൊന്നുമില്ല.. ” ഞാന്‍ ചിരിച്ചു. അവര്‍ രണ്ടും ഞാൻ
കാണാത്തപോലെ അങ്ങട്ടും ഇങ്ങട്ടും നോക്കി…

ഏതായാലും വിങ്ങുന്ന അന്തരീക്ഷം ഒന്ന്‌ കുറഞ്ഞു. തെറ്റിയ ഗായത്രി പിന്നെയും എന്റെ പെടലിക്ക്‌
വെച്ച്‌ പണിതന്നു. മൂന്നാളും കൂടെ പത്രവും വൃത്തിയാക്കലും എല്ലാം ചെയ്തു.. ഗാരിയേച്ചിയെന്നെ
അടുപ്പിക്കാതെ നോക്കിയെങ്കിലും ഗായത്രിയുടെ തൊള്ള അടങ്ങി നിക്കില്ലലലോ.ഞാന്‍ അതില്‍
കേറിയതാ.. ഒരു പണിയുമില്ലാതെ നിക്കുമ്പോഴാണല്ലോ ഓരോന്ന്‌ ആലോചിച്ചു കൂട്ടുക…

ഫ്രിഡ്ജിലെ ഐസ്ക്രീംമും കൊണ്ട്‌ ഗായത്രി പാഞ്ഞു.. തെണ്ടി തന്നില്ല. ഞാനും ചേച്ചിയും
പിന്നാലെയോടി.ചേച്ചി ഓടി, ഞാൻ ഓടാന്‍ നോക്കി.

റൂമില്‍ വെച്ചു പിടിച്ചു. ബെഡില്‍ കുത്തി മറിഞ്ഞു.ബോക്സ്‌ പിടിച്ചു വാങ്ങി. പകുതി ഗായത്രിയുടെ
തലയില്‍ കമിഴ്ത്തി. അറിയാതെ ആയി പോയതാ പിടി വലിയിൽ.. അതും ഗൌരിയേച്ചിയുടെ കയ്യിൽ
നിന്ന്‌.തെണ്ടി വിചാരിച്ചത്‌ ഞാന്‍ ആണെന്ന്‌.. ബാക്കി അവളെന്റെ തലയില്‍
കമിഴ്ത്തിതന്നു.സന്തോഷം.. എങ്ങനെയോ കൈയ്യില്‍ ഇത്തിരി കിട്ടിയത്‌ ഞങ്ങൾ രണ്ടും കൂടെ
വിഴുങ്ങി… ബോക്‌സിനുളളില്‍ വടിച്ചു ചേച്ചിയും…

“എന്റെ ദൈവമേ…എന്റെ ബെഡ്‌ മുഴുവന്‍ നാശക്കിയല്ലോ രണ്ടും ” എല്ലാം കാട്ടിക്കൂട്ടിയിട്ടും ചേച്ചിയുടെ
കള്ള വിലാഭം.ഞാനും ഗായത്രിയും കണ്ണിൽ കണ്ണില്‍ നോക്കി ഒരേ കാര്യം ഉറപ്പിച്ചു. ഒന്നുമാവാതെ
സുഖിച്ചു നില്‍ക്കല്ലേ.. വെള്ളമായി പോയെങ്കിലും കയ്യിലും മറ്റും പറ്റിയ ഐസ്ക്രീമിന്റെ ബാക്കി ആ
മുഖത്തു ആകെയങ്ങു തേച്ചു വെച്ചു പിടിപ്പിച്ചു.

മുടിയാകെപ്പറന്നു, മുഖത്താകെ ഐസ്‌ക്രീമായി ഒട്ടി പിടിച്ചു പാവ്വം. ഒരു കോലമായി.ചുണ്ട്‌ പിളര്‍ത്തി
ഞങ്ങളെ നോക്കിയപ്പോ പാവം തോന്നി. ഗായത്രി ഒട്ടാന്‍ ചെന്നു അവളുടെ ചേച്ചിയോടുള്ള സ്നേഹം.
ഒന്നുമല്ല എന്നെ കാണിക്കാനാണ്‌ . കിട്ടി അവളുടെ ചന്തിക്ക്‌ ഒന്ന്‌. ചേച്ചിയുടെ വക.. ഞാന്‍ പിന്നെ
മിണ്ടിയില്ല എനിക്കും കിട്ടിയാലോ?

പോയി കാലു നനക്കാതെ എങ്ങനെയോ ഒന്ന്‌ കുളിച്ചു.പുറത്ത്‌ കാവൽ ചേച്ചിയുണ്ട്‌. ഒറ്റക്ക്‌
കുളിക്കൊന്നൊക്കെ ചോദിച്ചു.ത്തിനാ അതിനെ കകഷ്ടപ്പെടുത്തുന്നെ?.. പുറത്തിറങ്ങിയപ്പോ..
ഗായത്രിയുണ്ട്‌. അവള്‍ കുളിച്ചു റെഡി ആയി ബെഡ്‌ ഷീറ്റ്‌ മാറ്റുന്നുണ്ട്‌. ബാഗിലെ ഡ്രസ്സ്‌ എടുത്ത്‌ കേറ്റി…
ഞാന്‍ ബെഡിലേക്ക്‌ തന്നെ ചാടി. വിരിച്ചു തീരാത്ത ഗായത്രി കണ്ണുരുട്ടി.

“ന്ത്‌ സ്വഭാവം ആണഭി വിരിക്ഷകണേ കണ്ടില്ലേ…?2.”

“അതൊക്കെ മതി…” ചുരുണ്ട്‌ കൊണ്ട്‌ ഞാൻ അവളെ നോക്കി വല്ല സീരിയസ്‌ കൊടുക്കാതെ
പറഞ്ഞു… പെട്ടന്നവള്‍ എന്റെ നേരെ ചാടി… ഒറ്റ നിമിഷം. മാറിയത്‌ കൊണ്ട്‌ കാലില്‍ വീണില്ല. ഇല്ലേല്‍
എല്ലാം പോയേനെ…

“എഴുന്നേക്കേടാ… തെണ്ടി…” മുടി പിടിച്ചു വലിച്ചു അവൾ കാറി… ന്ത്‌ സാധനം ആണിത്‌. വിട്ട്‌
കൊടുത്തില്ല… അവളുടെ കൈ പിടിച്ചു ലോക്ക്‌ ആക്കി അങ്ങനെ നിന്നു..

“ഡാ വിട്‌ മതി, മതി….നീ കിടക്കെ… ഇരിക്കേ എന്താന്ന്‌ വെച്ചാൽ ചെയ്തോ കൈ വിട്‌…” എന്റെ
അടുത്താ അവളുടെ കളി. പക്ഷെ വേദന ആക്കാന്‍ നിന്നില്ല… വെറുതെ തമാശക്ക്‌.

പിന്നെയവളൊന്നും മിണ്ടീല്ല.അടുത്തുണ്ടോന്ന്‌ ഞാൻ തിരിഞ്ഞു നോക്കി ഉറപ്പു വരുത്തേണ്ടി വന്നു.
“അഭി……” ഇത്തിരി നേരം, അത്‌ കഴിഞ്ഞു… സൈഡില്‍ നിന്നും വിളി…

നേര്‍ത്ത തുടിപ്പ്‌ പോലെ എന്തോ പറയാന്‍ വേണ്ടി വരുന്ന ഒരു വിളി…

vu ‘

“ഹ്മ്മ്‌…” വിഷമങ്ങള്‍ ചോദിക്കാനാണ്‌,കാരണങ്ങൾ ചോദിക്കാനാണ്‌. അതെന്ന്‌ ഉറപ്പ്‌.

“നീയെന്തിനാ അനുവേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കണേ??.. ” ദേഷ്യം വരണ്ടതാണ്‌.വന്നില്ല. മടുത്തതാണ്‌
ഇതൊക്കെയാലോചിച്ചിട്ട്‌.എന്നാലും എന്തൊക്കെയോ,എവിടെയോ തെറ്റിയപോലെ മനസ്സില്‍
കിടക്കുന്നുണ്ട്‌.ഇവൾക്ക്‌ എന്തറിയാം?? ഇങ്ങനെ ഒക്കെ ചോദിക്കാന്‍…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *