മിഴി [ Full ] 14അടിപൊളി  

“അമ്മേ…ചാവാന്‍ നോക്കി ശെരിയാ. ആ ഹരിയുടെ തെണ്ടി പൂച്ച കാരണാണ്‌ ഞാമ്പോലുമറിഞ്ഞില്ല
മുറിച്ചു പോയത്‌..” ഉള്ളത്‌ ഞാന്‍ അങ്ങ്‌ പറഞ്ഞു.

“എന്നാലുമൊന്ന്‌ പറഞ്ഞൂടായിരുന്നോ? ഞാനല്ലെടാ നിന്നെ ജനിപ്പിച്ചേ.. ഞാൻ തന്നെ അങ്ങ്‌ തീര്‍ത്തു
തരില്ലായിരുന്നോ?..” സെന്റി എന്തൊരു സെന്റി.

“ശെരിയാണല്ലോ…” സംഭവം ഒരു കൂട്ടകരച്ചിലിലേക്ക്‌ നീങ്ങാതിരിക്കാന്‍ ഞാൻ പറഞ്ഞു.അതേറ്റു. അമ്മ
ചിരിക്കാന്‍ തുടങ്ങി…

“എന്നാലും എന്റെ മോനു… എത്ര കഷ്ടപ്പെട്ട്‌ ണ്ടാക്കിയാതന്നറിയോ ഈ നിശ്ചയം…” താടിക്ക്‌
കൈകൊടുത്തമ്മ പറഞ്ഞു..ഉളളില്‍ ചിരി വന്നു പൊളിഞ്ഞല്ലോ എല്ലാം.

“ആഹാ നിശ്ചയം മൊടങ്ങിയോ??..” ഇനിയെന്തിനാ എല്ലാം മറക്കുന്നത്‌ സന്തോഷത്തോടെ ഞാൻ
ചോദിച്ചു.

“എവിടെ… അതൊക്കെ കൃത്യം നടന്നു.” അമ്മ സിമ്പിള്‍ ആയി പറഞ്ഞു.എന്റെ മോന്ത വീണു.
കഴിഞ്ഞോ എല്ലാം… എന്റെ മുഖത്തു വന്ന സങ്കടം കൊണ്ടാണോ? അമ്മ മെല്ലെ ചിരിക്കാൻ തുടങ്ങി.

“എന്തെ നിനക്ക്‌ വിഷമം ണ്ടോ…”

“ഏയ്‌…” ഞാന്‍ ഒന്നുമില്ലെന്ന്‌ കാട്ടി.

“എടാ… നിന്നെ ഞാമൂന്ന്‌ തല്ലലേ തല്ീള്ളൂ.അനുനെ ഞാന്‍ തല്ലലു തന്നെയായിരുന്നു.
അങ്ങനെയെന്തൊക്കെയോ കാട്ടി കൊണ്ടുവന്ന നിശ്ചയാ…എല്ലാം കൂടെ പപ്പടം പൊളിക്കണ പോലെ
പൊളിച്ചില്ലേ ദുഷ്ട നീ..” ഇപ്പോഴാ ശ്വാസം ഒന്ന്‌ നേരെ വീണത്‌.മൊടങ്ങി അത്‌ മൊടങ്ങി.. പക്ഷെ അനൂന്‌
തല്‌ കിട്ടിയെന്നോ? അമ്മയുടെ എടുത്ത്‌ നിന്ന്‌?7 അമ്മയാണോ ഇതിനൊക്കെ നിബന്തിച്ചേ??.

“എന്റെ ലക്ഷ്മി.ന്ത്‌ മനസ്സാ ഉള്ളിലുള്ളെ ഒന്നുല്ലേലും ഒരു ഡോക്ടര്‍ അല്ലേ?..അതിനെ ഇങ്ങനെ
തല്ലേ?..ഞങ്ങളെ തമ്മിൽ തെറ്റിക്കാന്‍ നോക്കിയതും അമ്മയാണോ.?.” ഇത്രയൊക്കെ ക്രൂരയാണോന്റെ
അമ്മ എന്തായിരുന്നു മനസ്സിൽ.

“പിന്നേ… ഇനിയിപ്പോ പറഞ്ഞിട്ടന്താ. ന്റെയവസ്ഥ നിനക്ക്‌ വരണം.അപ്പൊ ഇതൊക്കെ അങ്ങു
മനസ്സിലാവും.ആരോടും പറയാതെ,അറിയിക്കാതെ,ഇത്രയെത്തിച്ചതാ.. ആ അപ്പുവിനെ വരെ ഞാൻ
ബാംഗ്ലൂര്‍ നിന്ന്‌ കൊണ്ടോന്നു.. അനുനോട്‌ സംസാരിക്കനേ പറഞ്ഞുള്ളു.അവൾ വേറെന്തൊക്കെയോ
കാട്ടി.

എടാ പൊട്ടാ ആകെ രണ്ടു മൂന്നാള്‍ക്ക്‌ അറിയുന്ന ഈ കാര്യം കുടുംബം മൊത്തം പാട്ടാക്കിയില്ലേ നി…”
അമ്മ കളിയാക്കികൊണ്ട്‌ ചോദിച്ചു.

“ന്ത്‌ കാര്യം…”

“നീയും അനുവും തമ്മിലിഷ്ടത്തിലാന്ന്‌ .അവളുടെ നിശ്ചയം കാണാൻ വയ്യാതെ നീ കൈ മുറിച്ചതാന്ന്‌ .”
“ഏഹ്ഹ്‌…” കണ്ണ്‌ തള്ളി പോയി.. ഞാന്‍ അതിന്‌ അല്ലല്ലോ ചവാന്‍ നോക്കിയേ. കുടുംബം മൊത്തം
അറിഞ്ഞെന്നോ.. അയ്യേ ഇനിയെങ്ങനെ അവരുടെയൊക്കെ മുഖത്തു നോക്കും

“എന്റമ്മേ… ആ തെണ്ടി.. സുഖായി ജീവിക്കാതെ നിക്കാനാ.. ഞാൻ കൈ മുറിച്ചേ അല്ലാതെ
അവളോടിഷ്ടാണ്ടായിട്ടല്ല…” ഞാന്‍ അമ്മയെ എങ്കിലും സത്യാവസ്ഥ ബോധിപ്പിക്കാന്‍ നോക്കി…
“എന്തായാലും അതാണ്‌ എല്ലാരും പറയണേ… പാവം ഗായത്രി അവൾ പേടിച്ചു പോയി നീയിത്‌
ചെയ്തപ്പോ… അവളാണെന്ന്‌ തോന്നുന്നു ഇത്‌ പറഞ്ഞത്‌…” തെണ്ടി ഗായത്രി… പറഞ്ഞിട്ട്‌ കാര്യമില്ല
അവളോട്‌ ഞാന്‍ മുടക്കുമെന്ന്‌ പറഞ്ഞു പോയി.. ഞങ്ങളെ പറ്റി അവൾക്ക്‌ അറിയേം ചെയ്യും.ഈശ്വരാ
ഇപ്പൊ എല്ലാംകൂടെ കുടുങ്ങിയല്ലോ.

എന്നാലും ചെറിയമ്മക്കിപ്പൊ സന്തോഷം പോയി കണ്ടുവല്ലോ. പാവം പെണ്ണ്‌. എന്തൊക്കെയോ
ആശയായിരുന്നാ മനസ്സില്‍… സമാധാനം, സന്തോഷം, ഡോക്ടര്‍ ചെക്കന്‌. എല്ലാം പോയി

“ഇനി നീയ്യും,അവളുങ്കൂടെ ന്താണ്‌ വെച്ചാൽ പറഞ്ഞു മനസിലാക്കി കൊടുത്തോ..എനിക്കെങ്ങും
വയ്യ.ഇതൊന്നും അറിയാതെ നിക്കാനാ നിന്നെ വരെ ഞാന്തല്ലിയത്‌.” അമ്മ കുറച്ചുകൂടെ
അടുത്തുകൊണ്ട്‌ എന്റെ തലയില്‍ തലോടി കൊണ്ടിരുന്നു.

ആ മുഖത്തു ഇപ്പൊ വല്ലാത്ത ചിരിയുണ്ട്‌…

“ലക്ഷ്മിയമ്മേ..” ഞാൻ സ്‌നേഹത്തോടെ വിളിച്ചു

“ന്താടാ ” അതേ സ്‌നേഹം തിരിച്ചും…

“ഇനി അവള്‍ക്ക്‌ കല്യാണം അലോയ്ക്കൊന്നും വേണ്ട…” ഇനിയും ഇങ്ങനെ കൈ മുറിച്ചു കിടക്കാന്‍
വയ്യ… അതിനും നല്ലത്‌ അങ്ങ്‌ പറയുന്നതല്ലേ

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *