മിഴി [ Full ] 14അടിപൊളി  

ഭാവിലെ കോയമ്പത്തൂര്‍.നമ്പര്‍ തന്നു പുള്ളി സലാം പറഞ്ഞു പോയി. പബ്ലിക്‌ ടോയ്ലെറ്റില്‍ കേറി
ഓക്കാണിച്ചു കൊണ്ട്‌ കാര്യം സാധിച്ചു… ചായ ഇഡലി, സാമ്പാര്‍. വിഴുങ്ങി..ബസ്റ്റാന്‍ഡിൽ പോയി കുറേ
നേരം ഇരുന്നു ഇനിയെന്ത്‌ എന്നാലോചിച്ചു. ഉത്തരം കിട്ടില്ല.

ഫോൺ എടുത്ത്‌ നോക്കി… ഒരുപാട്‌ മിസ്സ്‌ കാളുകള്‍. ചെറിയമ്മ തന്നെ കൂടുതൽ.അച്ഛന്‌, മീനാക്ഷി, ഹരി,
ഗായത്രി, DMI]. അപ്പൊ എല്ലാരും അറിഞ്ഞിട്ടുണ്ട്‌.. ചുണ്ടില്‍ വല്ുാത്ത ഒരു ചിരി വിരിഞ്ഞു.

ഉച്ചവരെ തെണ്ടി… രണ്ടു മൂന്ന്‌ ഡ്രസ്സ്‌ വാങ്ങി.. ഒരു ബാഗും,വിശന്നപ്പോ മലയാളത്തില്‍ ഹോട്ടല്‍
എന്നെഴുതിയ കടയില്‍ കേറി കഴിച്ചു..ഇന്ന്‌ എടുത്ത മൂവായിരം തീര്‍ന്നു. ഇങ്ങനെ പോയാൽ എത്ര
ദിവസം നിക്കും.നേരത്തെ കേറിയ ഹോട്ടലിലെ ഒരു തടിയന്‍ മലയാളിയെ കണ്ടു കാര്യം പറഞ്ഞു…
പണിയൊന്നും ഇല്ലന്ന്‌ പറഞ്ഞു വിട്ടു.വൈകിട്ടും അവിടുന്ന്‌ ഫുഡ്‌. പിന്നെ ബസ്റ്റാന്‍ഡില്‍ തന്നെ പേപ്പര്‍
വിരിച്‌ ഉറങ്ങി.പിറ്റേ ദിവസവും അതേപോലെ.

ഒടുവില്‍ തടിയന്‍ കനിഞ്ഞു.പാത്രം കഴുകാണും, മേശ തുടക്കാനും ഏലിച്ചു.രാവിലെ മുതൽ രാത്രി
പത്തു വരെ.. ആകെ മൂന്നൂറ്‌.നടു ഒടിഞ്ഞു എന്നാലും മൂന്ന്‌ നേരത്തെ ഫുഡ്‌ അവിടുന്ന്‌ കിട്ടി..ഉറക്കം
ബസ്റ്റാന്‍ഡില്‍.

പലപ്പോഴും ഉറക്കമില്ലാതെ കിടന്നു. ചെറിയമ്മ മുന്നിൽ വന്നു നിൽക്കും.ചിരിക്കും പിന്നെ അന്ന്‌ കണ്ട
കാഴ്ച മുന്നിലൂടെ മറയുമ്പോ. അറിയാതെ കരഞ്ഞു പോവും.

ഫോണില്‍ കാൾ നിറഞ്ഞു.. ചെറിയമ്മ നിർത്താതെ വിളിച്ചു.. എടുത്തില്ല. ഓരോ ദിവസം കൂടും തോറും
പ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി അനു മാത്രമാണ്‌ മനസ്സില്‍… ആ തകര്‍ന്നുന്ന കാഴ്ചയും..
വയ്യാതായി… ഒരാഴ്ചകൊണ്ട്‌ മടുത്തു.. പണിയും, ജീവിതവും.

സഹിക്കാവയ്യാതെ. ഹോട്ടലിന്റെ ഒഴിഞ്ഞ മൂലയില്‍ ചെന്നു കരഞ്ഞു. ആരോടെങ്കിലും എല്ലാം ഒന്ന്‌
തുറന്നു പറയണം എന്നുണ്ട്‌… ആരുണ്ട്‌ എനിക്ക്‌! ഒരു തെണ്ടിയും ഇല്ലാ.

രാത്രി ഉറക്കമില്ലാതെ നിക്കുമ്പോ. ഫോൺ വന്നു… ആഫ്രിൻ… കോളേജിൽ ഉണ്ടായിരുന്ന ചെറിയ
സ൯ഹൃദം.. കമ്പ്യൂട്ടര്‍ സയന്‍സ്‌ കാരന്‍… പ്രൊജെക്ടിനു വേണ്ടി അലഞ്ഞപ്പോ എന്റെ കയ്യിൽ നിന്നൊരു
ഐഡിയ കൊടുത്തു. കോളേജില്‍ നിന്നിറങ്ങി അത്‌ പയറ്റണം എന്നുണ്ടായിരുന്നെകിലും നടന്നില്ല.
ഇപ്പോ അവന്‌ ബാംഗ്ലൂരില്‍. പഴയതൊക്കെ ഒന്ന്‌ പൊടി തട്ടിയെടുക്കാൻ പോരുന്നൊന്ന്‌ ചോദ്യം. മടുത്തു
ഇവിടെ.വരാമെന്ന്‌ പറഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി.പാവം തടിയന്‍ പോക്കെറ്റിൽ രണ്ടായിരം തിരുകി
തന്നു .

ടിക്കറ്റ്‌ എടുത്തു ബാഗ്ലൂരേക്ക്‌ .വാട്സാപ്പിൽ ആഫ്രിന്‍ ഇടയ്ക്കിടെ മെസ്സേജ്‌ അയച്ചു. പുതിയ പ്ലാനും
ഇന്‍വെസ്റ്റ്‌മെന്റ്‌ എല്ലാം പറഞ്ഞു. കുറേ കഴിഞ്ഞപ്പോ ഒരു തോന്നല്‍. എന്റെ കാര്യങ്ങൾ ഒന്ന്‌
സൂചിപ്പിക്കണ മെന്ന്‌. പറഞ്ഞു. വീട്ടിൽ നിന്നും വിട്ടു നില്‍ക്കാണെന്ന്‌ ചുരുക്കി അറിയിച്ചു.അവന്‌
ഓണ്‍ലൈനില്‍ ഇല്ല. ബസ്സിന്റെ മൂലയില്‍ ഇരുന്ന്‌ ഉറങ്ങി.

വണ്ടിയുടെ ബെഹളത്തിനിടയില്‍ നിന്ന്‌ എങ്ങനെക്കൊയോ തലപൊക്കി. ബസ്സ്‌ നിരങ്ങി കൊണ്ട്‌
നീങ്ങുകയാണ്‌.ഹോണടിച്ചു ചെവിപൊളിക്കുന്ന ബാക്കി വണ്ടികൾ ചുറ്റും.ബ്ലോക്കാണ്‌. തല പൊളിയുന്ന
പോലെ തോന്നി ചെന്നിയില്‍ അമര്‍ത്തി തിരുമ്മി.

ഫോൺ എടുത്തു.ആഫ്രിന്റെ കാൾ ഒന്നും കണ്ടില്ല.വാട്സാപ്പിലെ അവസാനം അയച്ച മെസ്റേജ്‌
നോക്കി.റീഡ്‌ ചെയ്തിട്ടുണ്ട്‌. റിലപ്ലൈയില്ല.എത്തിയാല്‍ വിളിക്കണം എന്ന്‌ പറഞ്ഞതാണ്‌.

മനസ്സില്‍ ചെറിയ പേടിയുമുണ്ട്‌. ഒറ്റക്ക്‌ ഒന്നും വരാത്തതാണ്‌. ആരേയും അറിയാതെ ഈ വല്ല്യ
നഗരത്തിലെന്ത്‌ ചെയ്യാനാണ്‌.ബസ്സ്‌ നിര്‍ത്തി ആളുകൾ ഇറങ്ങി.. കൂടെ ഞാനും. കയ്യില്‍ ആകെയുള്ളത്‌
ഒരു ബാഗാണ്‌. അതില്‍ രണ്ടു ഷര്‍ട്ട്‌ ഒരു ജീന്‍സും, രണ്ടു ഷണ്ടിയും മാത്രം.. പേഴ്സിൽ കാര്‍ഡ്‌ ഉണ്ട്‌ ,
ഒരു രണ്ടായിരവും.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *