മിഴി [ Full ] 14അടിപൊളി  

“നീ വല്യ സ്ത്രീ വിരോധി ആയിട്ട്‌. ഇന്നലെ എന്തായിരുന്നു പണി… ഹീറിന്‌ നിന്നെ പറ്റി പറയാനേ
നേരമുണ്ടായുള്ളു. അയ്യേ അവളുടെ കയ്യീന്ന്‌ വരെ അടി വങ്ങിയില്ലേ നീ….അയ്യയ്യേ……. “ഐറയുടെ
മറ്റൊരു രൂപം…

പൊട്ടിക്കാളി പെണ്ണ്‌.കളിയാക്കാണ്‌.ചിരിച്ചു പോയി.. കൂടെ അവളും ചിരിച്ചു.

AONE ഒപ്പിച്ചു നേരെയായപ്പോ.. നെറ്റിയില്‍ ഒരുമ്മ തന്നു. എന്തിനാണെന്ന്‌ ചോദിക്കാന്‍
ആഞ്ഞപ്പോ.. ചുണ്ടില്‍ കൈ വെച്ചു മിണ്ടരുതെന്ന്‌ കാട്ടി.കണ്ണൂരുട്ടി.

അജിന്‍ വന്നു… മസാലദോശ താഴെ നിന്ന്‌ എറിഞ്ഞു തന്ന്‌ .ഇപ്പൊ വരാമെന്ന്‌ പറഞ്ഞു അവന്‌ വീണ്ടും
മുങ്ങി.

ഐറക്ക്‌ എന്തോ മാറ്റം തോന്നി. വല്ലാത്ത സന്തോഷം പോലെ അവള്‍ക്ക്‌. എന്തിനെന്ന്‌
മനസ്സിലായില്ല.അവളോടുള്ള സമീപനവും എനിക്ക്‌ മാറി എന്ന്‌ തോന്നി.. കിട്ടിയ ദോശ വിഴുങ്ങി
എന്റെതില്‍ കയ്യിടാന്‍ വന്നപ്പോ തന്നെ ഞാന്‍ ഉറപ്പിച്ചു. ഇവൾ എന്തിനോ ഉള്ള പുറപ്പാടാണെന്ന്‌.. പക്ഷെ
നേരത്തെപോലെ ചീത്ത പറയാനോ, മുഖം ചുളിക്കാനോ തോന്നിയില്ല.

റൂമിലേക്ക്‌ അജിന്റെ കൂടെ പോയി. ഐറെ കുറച്ചു കഴിഞ്ഞു വന്നുകൊള്ളാം എന്നും പറഞ്ഞു സ്ഥലം
വിട്ടു. ഇന്ന്‌ പച്ചയായി ഇരിക്കണമെന്ന അവളുടെ ആവശ്യം സമ്മതിച്ചു കൊടുത്തു.സ്റ്റെപ്പ്‌ കേറി
ഐറയുടെ രൂപം ചുമരിൽ.. നോക്കുന്നത്‌ കണ്ടു അജിന്‍ ചിരിച്ചു..

“ന്താടാ ഇങ്ങനെ നോട്ടം…”
“എങ്ങനെ വരച്ചെട…? ” ആകാംഷയുണ്ടായിരുന്നു.. ഉത്തരം കേൾക്കാന്‍..

“തല മാത്രമാടാ അവളുടെ…. ഉടല്‍ ഒക്കെ ഈഹങ്ങൾ ആണ്‌… നീയെന്താ കരുതിയെ ആ തെണ്ടി
വരയ്ക്കാന്‍ നിന്ന്‌ തരൂന്നോ?” അവന്‌ ചിരിച്ചു..ആ ചിത്രം ഒന്ന്‌ കൂടെ നോക്കി ഞങ്ങള്‍ ഉളളിലേക്ക്‌ കേറി

അവള്‍ കുറേ അനുഭവിച്ചതാടാ…അനുഭവം എന്ന്‌ പറഞ്ഞാല്‍ അത്രക്ക്‌ വലുത്‌..” എന്താണെന്ന്‌
ചോദിച്ചില്ല. വെറുതെ എന്തിനാ ദുഃഖം കേള്‍ക്കുന്നത്‌ എന്നാ അജിന്‍ സൈറ്റിൽ പോയ സമയത്ത്‌
അവള്‍ കേറി വന്നു.. സോഫയില്‍ എന്റെ മടിയില്‍ തലക്കേറ്റിവെച്ചു.. അവൾ കുറെ ആലോചിക്കുന്നത്‌
കണ്ടു.എന്റെ കൈ പിടിച്ചു വിരലില്‍ വിരല്‍ പിണച്ചു ഇത്തിരി നേരം കൂടെ..പിന്നെ പതിയെ പതിയെ
അവളുടെ കഥ പറഞ്ഞു.

ജീവനെ പോലെ സ്നേഹിച്ച ഒരുത്തന്‍ മൂന്നാല്‌ കൂട്ടുകാരെയും വിളിച്ചു ഏതോ ഇരുട്ടുള്ള റൂമില്‍
ഇഞ്ചിഞ്ചായി കൊന്ന കഥ.!! പറയുന്ന സമയം അവള്‍ പതറിയില്ല,കരഞ്ഞില്ല, കണ്ണിന്റെ ആഴങ്ങളില്‍
മറച്ചുവെച്ച എന്താണത്‌… നിയമം അവരെ വെറുതെ വിട്ട തമാശ പറഞ്ഞവള്‍ ചിരിച്ചു. സിനിമയെ
വെലുന്ന ചിത്രരീകരണം ഫോണിലൂടെ പരന്നത്‌ അവൾ സ്വകാര്യം പറഞ്ഞു. വീടില്ലാതായത്‌,
കുടുംബമില്ലാതായതെല്ലാം അവള്‍ കാതിൽ പറഞ്ഞു ആര്‍ത്തു ചിരിച്ചു. ഷോക്ക്‌ ആയിരുന്നു എനിക്ക്‌.
എന്ത്‌ പറയണം എന്നറിയില്ല… മടിയില്‍ കിടക്കുന്ന അവളെ ഞാന്‍ ചേര്‍ത്ത്‌ പിടിച്ചു പോയി… ആ
കവിളില്‍ ഉമ്മ വെച്ചു പോയി.

വിഷമം മാറ്റാന്‍ ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി. കൂടെ ഹീറിനെ വിളിച്ചു. ഒന്ന്‌ കറങ്ങി പലതും വാങ്ങി
തിന്നു. വൈകിട്ട്‌ ക്ലബ്ബില്‍ ഐറയെയും കൊണ്ട്‌ ചെന്നു.പറഞ്ഞ പോലെ പച്ചക്ക്‌ നിന്നു .. ഒന്നും തൊട്ടില്ല…
അജിന്‍ കളിയാക്കി എന്നെ പ്രലോഭിപ്പിച്ചു.ഐറ അവനിട്ടു കൊടുത്തു പുറത്തിട്ട്‌. ചിരിയും തമാശയും
നിറഞ്ഞു. ഫിറ്റായി അര്‍ജുന്‍ ഐറയുടെ കയ്യിൽ പിടിച്ചു.

ഐറേ…. ഡീ…. ഒരു വട്ടം പ്ലീസ്‌… എനിക്ക്‌ ഒരുമ്മ താടി…” അവന്റെ വഴങ്ങാത്ത നാക്ക്‌ കൊണ്ട്‌ അവൻ
കഷ്ടപ്പെട്ടു… എല്ലാരും ചിരിച്ചു.

“എന്താടാ മോനേ… നിനക്ക്‌ ഇപ്പൊ ഉമ്മയൊക്കെ..?..” ഐറ അതൊരു പ്രശ്‌നമാക്കിയെടുത്തില്ല..
“കൊടുക്കടി അവന്റെയൊരു ആഗ്രഹമല്ലേ…” ശരത്തേട്ടന്‍ പ്രോത്സാഹിപ്പിച്ചു…
“വേണോടാ…. ” ഐറ അര്‍ജൂുനോട്‌ കൊഞ്ചി…

“ഹ്മ്മ്‌ ഇവിടെ ചുണ്ടില്‍…” അവന്‌ തൊട്ട്‌ കാണിച്ചു കൊടുത്തു. എല്ലാരും കയ്യടിച്ചു. ഓരോരോ
സൂക്കേടെ.അവന്റെ രണ്ട്‌കൈയ്യിലും നിറഞ്ഞ അവളുടെ കൈ പിടിച്ചു അവന്‍ മെല്ലെ അവളെ
അടുത്തെക്ക്‌ ക്ഷെണിച്ചു. പെട്ടന്ന്‌ ഐറ എന്നെ നോക്കി.. ആ കണ്ണ്‌.എന്നോട്‌ സമ്മതം ചോദിക്കുന്ന
പോലെ.. നെഞ്ചിടിച്ചു.ചുണ്ട്‌ വിറച്ചു.തലഞാന്‍ മാറ്റി.അവൾ ഇപ്പോ അവനുമ്മ കൊടുക്കോ???
കണ്‍മുന്നില്‍ പെട്ടന്ന്‌ ആ ഇരുട്ടുള്ള മൂലയെത്തി.. ചെറിയമ്മ തിരിഞ്ഞു നിൽക്കുന്നു… അപ്പു അവളെ!!!
എന്റെ മുന്നില്‍ നടക്കുന്നു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *