മിഴി [ Full ] 14അടിപൊളി  

“നിനക്ക്‌ വിഷമം ന്തേലുംണ്ടോ…”സൈഡില്‍ അരമതിലില്‍ ഇരുന്ന്‌ മുറ്റത്തുളളവരെ നോക്കി നിൽക്കുന്ന
അനുവിനെ കാണിച്ചു അമ്മ ചോദിച്ചു..

“സാരല്ല… ശെരിയാവും…” ഞാന്‍ പൊളിഞ്ഞ മനസ്സ്‌ കാണിക്കാതെ ചിരിച്ചു.

ഇത്ര ദിവസം ദിവസം ഉണ്ടായിരുന്ന ആ ബഹളം പെട്ടന്ന്‌ നിന്നു. മുറ്റത്തുനിന്ന്‌ രണ്ടു കാറുകള്‍ മെല്ലെ
വിട്ടകന്നു. വരാന്തയില്‍ ഞാനും ചെറിയമ്മയും മാത്രം. വല്ലാത്ത നിശബ്ദത നിറഞ്ഞു നില്‍ക്കുന്നുണ്ട്‌.
ഇത്രേം അടുത്ത രണ്ടു പേര്‌ ഇങ്ങനെ വിട്ടകന്ന പോലെ നിൽക്കുന്നതുകൊണ്ടാവും.വെയിൽ വീണു
കിടക്കുന്ന വരാന്തയും, മുറ്റവും മെല്ലെ തിളങ്ങി. പതിയെ ക്ലോക്കിന്റെ സൂചി ചാടുന്നത്‌ കേൾക്കാം.
ദൂരെ നിന്ന്‌ മീൻ കൊണ്ട്‌ പോവുന്ന ചേട്ടന്‍ ഉറക്കെ കൂവുന്നത്‌ അറിയുന്നുണ്ട്‌. മുന്നിൽ റോഡിന്റെ
അപ്പുറമെവിടെയോ കാട്‌ വെട്ടുന്ന മെഷീനിന്റെ നിര്‍ത്താത്ത കരച്ചിലുണ്ട്‌.

അനു ആ അരമതിലില്‍ തന്നെ മിണ്ടാതിരുന്നു. ഇനിയും വയ്യ! എനിക്ക്‌ ഇനിയും ഇങ്ങനെ
പിടിച്ചിരിക്കാന്‍ കഴിയില്ല! തെറ്റ്‌ എന്റെ ഭാഗത്തുണ്ട്‌ ഞാൻ വിഷമിപ്പിച്ചിട്ടുണ്ട്‌. എല്ലാം തുറന്നു പറയണം.
അവളിരിക്കുന്ന തിണ്ണയിലേക്ക്‌ ഞാൻ മെല്ലെ നടന്നു

“അ നൂ…….. ” വാക്ക്‌ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. അവളെഴുന്നേറ്റ്‌ ഞാന്‍ ഒരാളവിടെ ഉണ്ടെന്ന്‌ പോലും
നോക്കാതെ ഉളളിലേക്ക്‌ നടന്നു കളഞ്ഞു. തലക്കടി കിട്ടിയ പോലെയായി. പൂട്ടിപോയ കൺപ്ീലിക്ക്‌
ഇടയിലൂടെ കണ്ണുനീരിറങ്ങി.സ്റ്റെപ്പ്‌ ഓരോന്നായി കേറുന്നത്‌ കേൾക്കാം. അവൾ റൂമിലേക്ക്‌ പോവാണ്‌.
ഞാന്‍ അവിടെ കുറേ നേരം ഇരുന്നു. പിന്നെ താഴെ റൂമിൽ കൂടെ വെറുതെ നടന്നു.ഒഴിവാക്കാൻ
നോക്കിയാലും കുഴപ്പല്ല. എനിക്ക്‌ പറയാനുള്ളത്‌ പറയാലോ.

ന്നാലും ഇന്നലെയൊക്കെ ത്തൊരു ചിരിയായിരുന്നു. വയ്യാതെ കിടക്കാന്ന്‌ കരുതി നാട്‌ മൊത്തം ഓടിച്ചു.
പറ്റിച്ചില്ലേ? ന്നട്ടും ഞാനൊന്നും പറഞ്ഞില്ലല്ലോ. ശേ അങ്ങനെ ഒന്നും ചിന്തിക്കരുത്‌ അത്രേം നേരം
കെട്ടിയിട്ട്‌ റൂം അടച്ചു പോയ ഞാന്‍ അത്രേം ക്രൂരത ചെയ്തിട്ട്‌ അവൾ എന്നെ ഒന്ന്‌ പേടിപ്പിച്ചതിന്‌
ഇങ്ങനെ ഒന്നും ചിന്തിക്കാന്‍ പാടില്ല. കാറിൽ നിന്ന്‌ വീട്ടിലേക്ക്‌ അവൾ പോയത്‌ പേടി കൊണ്ടാവും.
ന്തേലും ആവട്ടെ ഇങ്ങനെ ശോകം അടിച്ചിരുന്നാൽ ഇങ്ങനെ ഇരിക്ക തന്നെയുള്ളൂ.തലയിൽ ഇരിക്കുന്ന
നെഗറ്റീവ്‌ ചിന്തകളെ!! വല്ല പണിക്കും പൊയ്ക്കൂടേ എന്നൊക്കെ ഇത്തിരി ഉഷാറാവന്‍ പറഞ്ഞു
നോക്കി.ഹാ ഇത്തിരി മോട്ടിവേഷന്‍ കിട്ടി.

ഡൈനിങ്‌ ടേബിളില്‍ വെച്ച കഞ്ഞിയും, ഒരു പത്രത്തില്‍ രണ്ടു മൂന്നു ദോശയും, കൂടെ ചമ്മന്തിയും
അതൊക്കെ കൊണ്ട്‌ ചെറിയമ്മയുടെ റൂമിലേക്ക്‌ നടന്നു. വിശന്നു കരിഞ്ഞു കൊണ്ടിരിക്കുന്ന കുടല്‍
വയറ്റില്‍ നിന്ന്‌ മണം പിടിക്കുന്നപോലെ തോന്നിയപ്പോ. ഞാന്‍ ആലോചിച്ചു പോയി എന്റെ ത്യാഗം.
ന്താല്ലേ! കോപ്പ്‌ അവളുടെ അടുത്തേക്ക്‌ പോവുന്നതിനുള്ള പേടിക്ക്‌ ഞാൻ ഇങ്ങനെ ഓക്ക്‌
ചിന്തിക്കേണ്ട കാര്യമുണ്ടോ. അതും പൊട്ടത്തരം.

റൂമിന്റെ അടുത്ത്‌ ആ അടഞ്ഞു കിടക്കുന്ന വാതില്‍ കാലുകൊണ്ട്‌ തള്ളി അവളെ നോക്കാൻ ഒന്നും
നില്‍ക്കാതെ ഞാൻ അങ്ങ്‌ കേറി. എന്നോട്‌ മുഖം കാണിക്കാതെ നിൽക്കാൻ പറ്റുമെങ്കിൽ
എനിക്കാണോ ഇനി പ്രശ്നം. ന്നാലും ഞാനിങ്ങനെയൊക്കെ കൊണ്ട്‌ കൊടുക്കുന്നുണ്ടല്ലോ ന്ന്‌
അവള്‍ക്ക്‌ തോന്നണം. ആ ഒരു പ്രേതീക്ഷ മനസ്സില്‍ ഉള്ളത്‌ കൊണ്ട്‌ ചുറ്റുപാടൊന്നും നോക്കില്ല. ഒരു
അനക്കമോ, ശ്വാസമെടുക്കുന്ന ശബ്ദമെങ്കിലും കേള്‍ക്കണ്ടേ? ടേബിളിൽ പാത്രമൊക്കെ വെച്ചപ്പോ,
ഇവിടെ തന്നെയുണ്ടോ കക്ഷിയെന്ന്‌ ചിന്തിക്കാതിരുന്നില്ല. പതിഞ്ഞ വെള്ളം ഒഴുകുന്ന ശബ്ദം.ഏഹ്‌!!
ചുറ്റുപാടു മുഴുവനും ഒറ്റ കറങ്ങലിനു നോക്കി.അവളില്ല. എങ്ങനെയിരിക്കണ്‌?..

കക്കൂസില്‍ പെറ്റു കിടക്കാന്‍ ഇവൾക്കെന്താ തൂറ്റലോ?. നല്ലൊരു എന്‍ട്രി പന്നി നശിപ്പിച്ചു. ഞാനിങ്ങനെ
ഇതൊക്കെ കൊണ്ട്‌ കേറി വരുന്നത്‌ കണ്ടാ എന്നോട്‌ ഇത്തിരി എങ്കിലും സ്നേഹം തോന്നും. ഇത്തിരി

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *