“ഹാ മിണ്ടരൂത്…”
“ഇല്ല…” ശ്രദ്ധകൊടുക്കാതെ തെറ്റിയ പോലെ നേരെ മുന്നോട്ട് നോക്കിയിരുന്നു.രണ്ടു മിനുട്ടി! കഴിഞ്ഞിട്ടും
വണ്ടിയവള്‍ എടുത്തിട്ടില്ല.ഇത്ര ഭാവമിട്ടിരുന്നിട്ട് നോക്കുന്നത് മോശമല്ലെ?. ഇഹം വെച്ചാൽ അവളെന്റെ
അടുത്ത സീറ്റില്‍ തന്നെയുണ്ടല്ലോ!!ന്ന്ട്ട് ന്താ വണ്ടിയെടുക്കാത്തത്
ഡാ…”” ആഹാ വിളി വന്നു.. ഓഹ് മിണ്ടാന്‍ പോണ്ട!! മിണ്ടരുത് ന്ന് പറഞ്ഞതല്ലെ?
“ഡാ അഭി… വീണ്ടും വന്നു. അതിലൊരീണവുമുണ്ട്.നലതുപോലെ ഇഷ്ടപെട്ടെങ്കിലും അങ്ങ്
നോക്കില്ല.
അടി……. ” നീട്ടിയ വിളി.എന്റെ കൈ പിടിച്ചു കുടഞ്ഞവൾ കൂവി… താടക!!.
ന്താ… “ഞാന്‍ തിരിഞ്ഞവളെ നോക്കി. എന്ത് ഭംഗിയാണ് ആ ചിരിക്ക്,ആ നോട്ടത്തിന്.ആ വശ്യമുള്ള
കണ്ണിന്
“പിണക്കാണോ…?” ഞാൻ വെയിറ്റ് ഇട്ടിരുന്നു.
“ആണെങ്കില്‍?…”
“ഒന്ന് ചിരിക്കെടാ….” ചുണ്ടിൽ തൊട്ടുകൊണ്ടുള്ള അവളുടെ സുഖിപ്പിക്കൽ.ഒറ്റ തട്ടിന് ഞാനതു മാറ്റി.
“ഇല്ലേല്‍…..” മസിലു പിടിച്ചു നില്‍ക്കുന്നതിന്റെ അവസാനത്തേക്ക് എത്തിയിരുന്നു.
“ഇല്ലേല്‍ പോടാ… നിന്നെ വേണ്ടയെനിക്ക്.. ജന്തു!!!….” ഓഹ്! മുഖം കനപ്പിച്ചൊറ്റത്തിരിയൽ വണ്ടി സ്റ്റാര്‍ട്ട്
ചെയ്ത്, റിവേഴ്‌സിലിട്ട് ഒന്നുകൂടെന്നെ കൂര്‍പ്പിച്ചു നോക്കിയപ്പോ പിടി വിട്ടു ചിരിച്ചു പോയി.ആ മുഖത്തു
പതിയെ ചിരി വന്നു മായുന്നുണ്ട്.ന്നാലും ദേഷ്യം കാട്ടി അങ്ങനെ നിന്നു നോക്കാണ്.
മെല്ലെയവള്‍ വണ്ടി വീണ്ടും ഓഫ് ചെയ്തു. ചുണ്ട് കോട്ടി വെച്ചിട്ട് ഒറ്റ ആയലിന് അവളെന്നെ കെട്ടി
പിടിച്ചു.മുറുക്കിഇതാണ് ഇവരെ കുടുംബപരമായുള്ള കുഴപ്പം.അഭിനയം തന്നെ. ഇത്തിരി
നേരംകൂടെയിരുന്നു. ഇനി ഇങ്ങനെയിരുന്നു കരയണോ?.
“ഡീ അനൂ…” ഞാൻ മെല്ലെ വിളിച്ചു നോക്കി
“ന്താടാ….” ഉഫ് പഴയപോലെ തന്നെ. ചെറിയമ്മയുടെ റോൾ. ന്നാലും കരയാണോന്ന് സംശയം
“കരയണത്് നിന്‍്റുമ്മൂമ്മ…” ചുട്ട മറുപടി. ഈശ്വര!! ഇതേപോലെയായാല്‍,ഞാനുമെന്തേലും പറഞ്ഞു
ഇപ്പോത്തന്നെ തെറ്റുവല്ലോ ആലോചിച്ചു ഇത്തിരി നേരം ഇരുന്നപ്പോ കെട്ടിപ്പിടിക്കല്‍ മതിയാക്കി
അവളെന്റെ മുഖത്തേക്ക് നോക്കിയിരുന്നു.പുറത്ത് വെയിലിന്റെ തീഷ്ണത. ഗ്ലാസ്സിലൂടെ ഉള്ളിലേക്ക്
വരുന്നുണ്ട്.!ആ മുഖത്തു ഇപ്പൊ നല്ല ചിരിയാണ്..പിന്നെ അത് മെല്ലെ ചെറിയ കുറുമ്പിലേക്ക് കൂപ്പു
കുത്തി.
“നീയെന്തിന ന്നെ കെട്ടിയിട്ടെ…?”. പാവത്തിനെ പോലെയുള്ള പറച്ചിൽ. കേട്ടപ്പോ ചങ്ക് പിടച്ചു.
“ന്ത് ദുഷ്ടനാടാ അഭി.നീയിപ്പൊ വരൂന്നു കരുതി ഞാനെത്ര നേരമവിടെ കിടന്നു. പിന്നെ എണീക്കാൻ
നോക്കീട്ട് കഴിയണ്ടേ!! തല കറങ്ങി. മഴ വന്നു റൂം മൊത്തം ഇരുട്ടായപ്പോ ഞാൻ കുറേ നിന്നെ വിളിച്ചു
പേടിച്ചിട്ട്… എങ്ങനെയാ കെട്ടഴിച്ചെന്ന് എനിക്ക് തന്നെയറീല്ല. വയ്യായിരുന്നു അതാ ഞാന്‍ നിലത്തു
ഇരുന്ന് പോയത്…” എന്ത് പറയണമെന്നറിയില്ല. ഞാനെങ്ങനെയാ ഇതിന് മാപ്പ് ചോദിക്ക. കണ്ണ് കലങ്ങി
കാണും ചെറിയമ്മ നോക്കുന്നതു കണ്ടു. എന്നാലും ഒരു ചിരിയോടെ അവൾക്കിതെങ്ങനെ പറയാൻ
കഴിയുന്നു എന്നായിരുന്നു മനസ്സില്‍.
“പിന്നെ നീ വന്നു വാതിൽ തുറന്നപ്പോ കുഴപ്പമധികമൊന്നും ഇല്ലായിരുന്നു. എനിക്ക് ദേഷ്യം വന്നു അതാ
ഞാന്‍ മിണ്ടാതെ കിടന്നത്.പിന്നെ നീയെന്നെ എടുത്തോണ്ടൊക്കെ പോയില്ലേ അപ്പോ പാവം
തോന്നി.കാറിന്റെ കീ ഞാനൊന്നും അല്ലാട്ടോ എടുത്തേ!! ഇനി എന്നെ പറയണ്ട!!!. കാറില്‍ കേറ്റി നീ
ഓടിയില്ലേ.കളിപ്പിക്കാന്‍ വിചാരിച്ചെങ്കിലും ആ ഇരുട്ടത് ഞാൻ എങ്ങനെ ഒറ്റക്ക് കിടക്കാനാ പേടിച്
ഞാന്‍ വീട്ടിലേക്ക് തന്നെ കേറിയതാ..” പല്ല് മുഴുവൻ പുറത്തു കാട്ടി അവളിളിച്ചു ചെറിയ കുട്ടികള്‍
പരിഭവം പറയുന്ന പോലെ.അലിഞ്ഞു നിന്നും പോയി.കൈ നീട്ടിയവൾ എന്റെ കണ്ണ് തുടച്ചു.അറിയാതെ
അതൊരു അണപെൊട്ടലിലേക്ക് തന്നെ പോയി. അവളുടെ എടുത്ത് നിന്ന് മുഖം തിരിക്കാൻ
നോക്കിയെങ്കിലും തെണ്ടി സമ്മതിച്ചില്ല.
