ഹരിയോടും ബര്‍ത്ഡേ ബോയ് യോടും, കൂടെ ഉള്ളവരോടും സലാം പറഞ്ഞു ഞാൻ എസ്‌കലേറ്റര്‍
കയറിയപ്പോ,താഴെ പാസ്റ്റേജിലൂടെ ചെറിയമ്മയുടെ ഒരു നിഴൽ കണ്ടപോലെ തോന്നി… നേരത്തെ കൂടെ
നിന്നിരുന്ന മറ്റവനെ കണ്ടപ്പോ ഒറപ്പിച്ചു അത് ചെറിയമ്മ തന്നെ ആണെന്ന്..
അപ്പൊ അമ്മ എന്തിനാ വിളിച്ചത്? അവൾ അവിടെ എത്തിയില്ലേ?… താഴേക്ക് വേഗം നടന്നു… ഉള്ളിള്‍
ഇത്തിരി ദേഷ്യം വന്നു.ഇത്ര മതി…അടങ്ങി നിന്നത് അവളെ മുന്നില്‍ പോയി അങ്ങു നിൽക്കാം.ന്ട്ട്
വിളിച്ചു കൊണ്ട് പോവ്വാം. എന്തിനാ അവന്റെ കൂടെ നടക്കുന്നത്?..എന്തോ അവര്‍ സംസാരിക്കുന്നു ഉണ്ട്.
അപ്പൊ താഴെ കണ്ടത് അവരുടെ കാർ തന്നെ.
താഴേക്ക് ഇറങ്ങുമ്പോ അവൾ എന്റെ മുന്നില്‍ ഉണ്ട്.. തിരക്കിൽ നീങ്ങി അവരുടെ അടുത്തേക്ക്
എത്താന്‍ കഴിയുന്നില്ല.
പാര്‍ക്കിങ്ങിലേക്ക് ഇറങ്ങുമ്പോ അവര്‍ എന്റെ കൺ മുന്നിൽ നിന്ന് മാഞ്ഞു. ഇത്തിരി തിരഞ്ഞു.. ചെറിയ
വെളിച്ചം ഉള്ള അവിടെ ആളുകള്‍ തന്നെ കുറവ് ആണ്… ഞാൻ ഇത്തിരി ഉള്ളിലൂടെ നടന്നു നോക്കി
.നേരത്തെ കണ്ട ആ കാർ എവിടെയായിരുന്നു എന്ന് സംശയം…
നിന്ന് തിരഞ്ഞു കളിച്ചപ്പോള്‍.. പുറകില്‍ ഒരു വണ്ടിയുടെ മൂളക്കം.. വെളിച്ചം ഒന്ന് മിന്നി തിളങ്ങി…
ആണ്‍ൺലോക്ക് ചെയ്തത് ആണ്… അതേ അത് ആ കാര്‍ ആണ് പക്ഷെ ചെറിയമ്മ എവിടെ… കാറിന്റെ
മുന്നിലൂടെ… മുന്നോട്ട് നോക്കുമ്പോ… ഒരു ഫാമിലി നടന്നു വരുന്നുണ്ട്… രണ്ടാമത്തെ റോയിലെ
കാറിലേക്ക് അവര്‍ അടുത്തപ്പോ.. ഞാന്‍ ഫോൺ എടുത്തു ചെറിയമ്മയെ വിളിക്കാന്‍.. മുന്നിലേക്ക്
ഇത്തിരി നീങ്ങി. ഫോൺ ചെവിയില്‍ വെച്ചപ്പോ… സൈഡിൽ.. ഫയര്‍ ഡക്റ്റിന്റെ.. എടുത്ത് നിന്ന് ഒരു
മൂളുന്ന പോലെ എന്തോ ശബ്ദം. ഇത്തിരി കൂടെ ചെവി കൂര്‍പ്പിച്ചപ്പോ.. ആരോ ആ ഇരുട്ടുള്ള മൂലയില്‍
ഉണ്ടെന്ന് തോന്നി…ഞെരക്കം കേള്‍ക്കാം… എന്തോ സ്വകാര്യം പറയുന്നും ഉണ്ട്…നെഞ്ച് ഇടിക്കാന്‍
തുടങ്ങി.ചെറിയമ്മ ആണോന്നുള്ള പേടി.
“മ്മ്….. മ്മ്….. അപ്പൂ…..” മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ആ പതുങ്ങിയ ശബ്ദം എനിക്ക്
അറിയുന്നത് ആണ്… അനൂന്റെ അല്ലെ അത്?ആണു അത് അനു ആണു അരാ…അപ്പു? കൂടെ
കണ്ടവനോ? ഈ ഇരുട്ടിൽ എന്തിനാണ് ചെറിയാമ്മ …ശബ്ദം വരുന്ന മൂലയിലേക്ക് ഞാന്‍ ഒന്ന്
നോക്കി…
കാറിനുളളിലിരുന്ന് വിയര്‍ത്തു. തല സ്റ്റെയറിങ്ങിന്റെ മുകളിലങ്ങനെ വെച്ചിരുന്നു.
പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ
തോന്നി.നെഞ്ച് കാറ്റ് വീര്‍പ്പിച്ച ബലൂണ്‍ പോലെ വീര്‍ത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളില്‍
ഞാനെത്തി? തകര്‍ന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു.
കണ്ട കാഴകച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ
വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാന്‍ ചെറുവെളിച്ചതില്‍ തിരിഞ്ഞു നിക്കുന്ന അനുവിനെ
കണ്ടതല്ലെ?2.. അതേ ഡ്രസ്സ്, അതേ ശബ്ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ
അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട എന്ന് ചെറിയമ്മ
എതിര്‍ക്കുന്നതില്‍..ശെരിക്ക് എതിര്‍പ്പുണ്ടായിരുന്നോ??.തോന്നുന്നില്ല.ചുംബിക്കയായിരുന്നില്ലേ??
വേണ്ടിയിരുന്നില്ല, ഇവിടേക്ക് വരേണ്ടിയിരുന്നില്.ഇതെല്ലാം കാണാതെ പോയേനെ. അവളെ അങ്ങനെ
കാണാന്‍ എനിക്ക് കഴിയുന്നില്ല.ഇത്ര കാലം എന്നെ ഇഷ്ടപെട്ട അവള്‍ക്കെന്നെ ചതിക്കാൻ പറ്റോ??.
വെറുമൊരു സ്‌നേഹം മാത്രം ആണോ എന്നോട്? .ഇത്രക്കെന്നെ തകര്‍ക്കാന്‍ അവള്‍ൾക്കെങ്ങനെ
തോന്നി.
പൊട്ടിക്കരയണം എന്നുണ്ട്. കണ്ണുനീരില്ല.കാലില്‍ വന്ന വിറ ഇപ്പോഴും നിക്കുന്നില്ല.
കണ്ട കാഴകച്ച ഉള്ള് പൊള്ളിച്ചപ്പോ,പാര്‍ക്കിങ്ങിൽ നിന്നും മുരണ്ട അവരുടെ കാറിന്റെ ശബ്ദം
എന്നെയവിടെന്ന് ഓടിക്കായിരുന്നു. ഭീരു അല്ലെ ഞാൻ സ്വന്തം എന്ന് കരുതിയെ എന്റെ പെണ്ണിനെ തന്നെ
മറ്റൊരുത്തന്റെ മുന്നില്‍ കണ്ടിട്ട് ഞാൻ ഓടിയില്ലേ?? എന്തിന് വേണ്ടി.. അറിയില്ല. സമനില തെറ്റിയില്ലേ
അപ്പോ?? ഇല്ല!!.. ആയുധമൊന്നും കണ്ണില്‍ കണ്ടില്ലേ? ഇല്ല!!.. കണ്ടാലും, എന്നെപോലെ വിഡ്ഡിക്ക് എന്ത്
ചെയ്യാന്‍ പറ്റും. വിറക്കുന്ന കൈക്കും കാലിനും, ഒന്ന് ചലിക്കാനോ,എന്തിന് ഒച്ചവെക്കാന്‍, വാ പോലും
അനങ്ങിയില്ല.
