“കഴിഞ്ഞോ…..?” ഗായത്രി ഉള്ളിലേക്ക് കേറി വന്നു.ഇനി ഇവൾക്കും ഇതില്‍ പങ്കുണ്ടോ?ണ്ടേൽ ണ്ടാവട്ടെ.
“പിന്നേ…. കഴിഞ്ഞു. ശ്ലേ ഞാനവളെ വെറുതേ തെറ്റ് ധരിച്ചു ല്ലേ… പാവ്വം.. ന്ത് കരച്ചിലാ കരഞ്ഞെന്ന്
അറിയോ?.. കണ്ണ് നിറഞ്ഞു പോയി…” സങ്കടം മുഖത്തേക്കെറിഞ്ഞു ഞാന്‍… ഗായത്രിയോട്
പറഞ്ഞു..അവള്‍ക്ക് വല്ല്യ വിശ്വാസമില്ല…
“ഗായത്രി…” ഫോൺ എടുത്ത് തിരികെ പോവുന്ന അവൾ തിരിഞ്ഞെന്നെ നോക്കി.
“ഹും…”
“എന്നാ നാട്ടിലേക്ക് പോവുന്നെ…?” അവൾക്ക് മുഖത്തു ചിരി…
“നാളെ കഴിഞ്ഞു…നീ പോരുന്നൂണ്ടോ??..” അവളുടെ ചിരി കൂടി.ഒരുതരം ആക്കി ചിരി പോലെ
“പിന്നേ.. വീട്ടില്‍ ആദ്യായിട്ടലേ ഇങ്ങനെ ഒരു ചടങ്ങ് നടക്കണേ. ഞാന്‍ അവിടെ വേണ്ടേ…”
പറഞ്ഞപ്പോഴേക്ക് ഗായത്രി വിരല്‍ തലക്ക് ചുറ്റിക്കറക്കികൊണ്ട് വട്ടാണോന്ന് ചോദിച്ചു…
“ചെറുതായിട്ട്…പറഞ്ഞു ഞാനും ചിരിച്ചു.
ഭാവിലെ തന്നെ ഞങ്ങൾ ഇത്തിരി ഷോപ്പിങ്ങിനിറങ്ങി… നാട്ടിലേക്ക് പോവല്ലെ?.നാടുവിട്ട് വന്ന ഞാന്‍
സാധനകളും വാങ്ങി പോണത് മോശല്ലേ? അവരെന്തൊക്കെയോ വാങ്ങിക്കൂട്ടി. വീട്ടില്‍ വരുന്നുണ്ടെന്ന്
ആരോടുമ്പറഞ്ഞില്ല.പറയരുതെന്ന് രണ്ടാളോടും ഞാന്നേരെത്തെ വാണിംഗ് കൊടുത്തിരുന്നു.
ഗായത്രിയെയാണ് സംശയം.ഇടക്ക് അവൾ ചോദിക്കേം ചെയ്തു.
“ന്തമോനെ ഉദ്ദേശം…അവിടെ പോയിട്ട്…” ഗദരിയേച്ചി കേള്‍ക്കാതെ പതിയെയാണ്
ചോദിച്ചത്.പറയേണ്ടന്നായിരുന്നു ഉള്ളില്‍.എന്നാലും അവളല്ലേ?.
“ഈ നിശ്ചയന്നും നടക്കില്ല ഗായത്രി… അവളെങ്ങനെ സുഖക്കേണ്ട..!!.” കണ്ണ് ചിമ്മിക്കാണിച്ചു
ഞാമ്പറഞ്ഞപ്പോഴേക്ക് അവൾ ഞെട്ടി കൊണ്ട് വായ കൈ കൊണ്ട് പൊത്തി.
എങ്ങനെയാണെന്ന് അറിയില്ല. ന്തേലും കാട്ടണെന്ന ഉളളില്‍. ആദ്യ വീട്ടില്‍ എത്തണ്ടേ?. ആകെയുള്ളത്
കുറച്ചു ദിവസം.അമ്മയെന്തായാലും താഴ്‌ന്നു തരുന്ന മാട്ടുണ്ടാവില്ല’ ഇവളെ എനിക്കിഷ്ടാണെന്ന്
പറഞ്ഞാലും,ഇതില്‍ നിന്നൊരു മാറ്റം അമ്മയിൽ നിന്ന് പ്രേതീക്ഷിക്കേണ്ട! അല്ലേലും അവളോടിനി ന്തിന്
സ്നേഹം കാണിക്കാനാ?.ശല്യമല്ലേ ഞാന്‍?. അവൾക്ക് സമാധാനം വേണം. കൊടുക്കരുത്!!.അവളെ
കെട്ടിക്കുകയും ചെയ്യരുത്.
ഇതെങ്ങനെ മുടക്കുമെന്നാണ് ചിന്ത.. ഒറ്റ ദിവസം കൊണ്ടെന്ത് ചെയ്യാനാ?.നാളെ യാണ് തിരിച്ചു
പോണത് എന്തേലും കണ്ടെത്തേണ്ടി വരും…
ഗായത്രിയൊന്നും മിണ്ടീല്ല!!.ഷോപ്പിങ് കഴിഞ്ഞു ഇറങ്ങാന്‍ നേരം.സൈഡിലെ അപ്പിളിന്റെ ഷോപ്പ്
കണ്ടു.ഗായത്രി വെറുതെ പോയി ഐ പാഡ് എടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന നേരം എനിക്ക്
ഹീറിനെ ആണ് ഓര്‍മവന്നത്. എന്റെ ഫോണെടുത്തു അവളെപ്പോഴും കളിക്കുമായിരുന്നു.ഫോട്ടോ
എടുക്കാമായിരുന്നു.കോളേജിലെത്തിട്ടും ഒന്നില്ലല്ലോ അവൾക്ക്.എഞ്ചിനീയറിംഗ് ഒക്കെ പഠിക്കല്ലേ..
എല്ലാരെ കയ്യിലും ണ്ടായിട്ട് അവൾക്കില്ലാതെ നിക്കുമ്പോ ആ മനസ്സില്‍ എന്തായിരിക്കും. കയ്യിലാണെൽ
അഞ്ചു പൈസയില്ല. ഉള്ളത് ഒരുത്തി കൊണ്ട് പോയി വീഴുങ്ങി.അജിന്റെ സാലറി അടക്കം.
അപ്പുറത്തെ ഷോപ്പില്‍ നിന്നിറങ്ങി വന്ന ഗാൌരിയേച്ചിയെ കണ്ടപ്പോ കാലു പിടിക്കാൻ തോന്നി. ഹീറിനെ
ഇനി പിന്നെ കാണാന്‍ പറ്റിയില്ലെങ്കിലോ??..
കാലു പിടിച്ചു. പുള്ളിക്കാരത്തി കനിഞ്ഞു. ഗായത്രിക്ക് അസൂയ കൂടി. ഉള്ളത് വെച്ചു ഒരു ഐഫോൺ 11
കിട്ടി. ചേച്ചിക്ക് സന്തോഷ കൊണ്ടോരുമ്മ കൊടുത്തു പോയി.
പിന്നെ ഗായത്രിയെ സോപ്പിട്ടു കുറച്ചു ചോക്ലേറ്റസും വാങ്ങി. ഹീറിന്റനിയന്‍ പാഞ്ചിക്ക്.
നേരെ ഫ്ലാറ്റിലേക്ക് പോയി പാക്ക് ചെയ്തു.എനിക്കൊന്നുമില്ല.അവര്‍ക്കെന്തൊക്കയോ
കെട്ടാനുണ്ടായിരുന്നു.ഹീര്‍ കോളേജില്‍ പോയി കാണുമെന്നു ചേച്ചി തന്നെയാ പറഞ്ഞത്.അങ്ങനെ
വൈകിട്ട് പോവാമെന്ന് തോന്നി…
ചേച്ചിയുടെ കാറടുത്തിരുന്നു. അജിന്റെ റൂമിന്റെ മുന്നില്‍ വെച്ചു അവളുടെ വീട്ടിലേക്ക് നടക്കാണ്
ആയിരുന്നു ഉദ്ദേശം. കാർ നിർത്തി പുറത്തിറങ്ങി രണ്ടു സ്റ്റെപ് വെച്ചപ്പോഴേക്കും പിന്നിൽ നിന്ന് വിളി…
“ഓയ്…” പെട്ടന്ന് മനസ്സിലായില്ല.
