“ആഹാ… എന്താടാ,ദേഷ്യം വരുന്നുണ്ടോ?.നിനക്ക് അതൊക്കെയുണ്ടോ?. ഒലിപ്പിച്ചു വാലില്‍
തൂങ്ങാനല്ലാതെ നിനക്ക് ഇതൊക്കെയറിയാമല്ലേ2..ഞാൻ കരുതിയത് ഷെറിനും നിന്നങ്ങനെയാ വിട്ട്
പോയതെന്ന്.” അവിടുന്ന് വീണ്ടും അവളുടെ കളിയാക്കിയുള്ള ചിരിയുണ്ട്
“എങ്ങനെ പോവാതിരിക്കും.ഇതല്ലേ സ്വഭാവം.!!.പിന്നെ അപര്‍ണയുടെ കാര്യം. ആരു പറഞ്ഞു അപ്പു
അപര്‍ണയാണെന്ന്??അങ്ങനെയൊന്നുമല്ല!!. നീ കണ്ടതല്ലേ ഞാനേതോരുത്തന്റെ കൂടെ എന്തെല്ലാമോ
ചെയ്യുന്നത്? പിന്നെങ്ങനെ അത് അപര്‍ണയവും ” ചുണ്ട് വിറച്ചു, കൈ തരിച്ചു. അവളുടെ
അമ്മൂമ്മയുടെ ഓരോ സംസാരം.
“ഡീ…നീവല്ല ചെലയൊന്നും വേണ്ട… ഒലിപ്പിച്ചതൊക്കെ സത്യസന്തമായും,വിശ്വാസത്തോടെയും
തന്നെയാ.സ്വന്തമെന്ന് തോന്നിയിട്ട് തന്നെയാ.. അല്ലാതെ നിന്നെ പോലെ,കള്ളം
പറയാനും,ചതിക്കാനുമൊന്നും ഞാന്നിന്നിട്ടില്ല ” താഴ്ന്നു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇങ്ങട്ട്
എങ്ങനെയാണോ അതുപോലെ ഇനി അങ്ങട്ടും എന്ന് മനസ്സില്‍ കരുതി.
“അയ്യടാ… സത്യസന്ധത.വിശ്വാസം!! എന്ത് വിശ്വാസമാ നിനക്കുള്ളത്?. പറയാനെന്ത്
എളുപ്പമാല്ലേ…??.ഹാ…ഇനി അതൊക്കെ പറയുന്നതെന്തിനാ.. എന്നെത്ര കാലം നീ
വിശ്വസിച്ചില്ലേ??.അല്ല!!തെറ്റി മോനേ കുട്ടാ നിന്നെ ഞാന്‍ വിശ്വസിപ്പിച്ചതാ ട്ടോ നിന്നോട്
കാണിച്ചതൊക്കെ വെറും അഭിനയം!..സ്നേഹമൊരു തരി ന്റെ നെഞ്ചിലൂടെ പോലും പോയിട്ടില്ല.
വിശ്വസിപ്പിച്ചു വിശ്വസിപ്പിച്ചു. അവസാനം നിന്നെ ഇപ്പൊ ചെയ്ത പോലെ… ആഹാ.. അതിന്റെ സുഖം
ഒന്ന് വേറെ തന്നെയാ അക്ഷയ്!” ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്തു. ദേഷ്യം കൊണ്ട് നെഞ്ചിടിപ്പ്
കൂടിയിരുന്നു. കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞു ഒഴുകിയിരുന്നു.
“ഹലോ…ഹലോ… നിര്‍ത്തിയോ നീ?…. ഹലോ…” ഫോണിൽ നിന്നുമുള്ള ചെറിയ അവളുടെ ശബ്ദം. മാറി
നില്‍ക്കുന്നതുംഅവളെ കാണാതെ നിൽക്കുന്നതുമൊക്കെ വെറുതെയാണ്. അവളെ പേടിച്ച് ഞാനെന്റെ
വീട്ടിൽ നിന്ന് മാറി നിക്കണോ??അവള്‍ൾക്ക് സന്തോഷമല്ലേ വേണ്ടത്?? കൊടുക്കാം, അവൾക്ക്
സന്തോഷം!
“ഹലോ കരയണോ അവിടെ നിന്ന്?.. ആ കരച്ചിലുകൂടേ കാണാന്‍ പറ്റിയാൽ സന്തോഷം കൂടിയേനെ…
മെല്ലെ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചപ്പോ ഇതാണ് കേട്ടത്.ആരാ ഇനി കരയാ എന്ന് കാണിക്കാം
ഞാന്‍.
“ഛേ..ഛേ.. എന്തിന് ഞാങ്കരയണം ചെറിയമ്മേ…?? സങ്കടമൊന്നുപ്പൊ വരുന്നില്ലെന്നേ. എല്ലാം കാലവും,
ഇങ്ങനെ ഒരേ പോലെ നിക്കാമ്പറ്റോ??… ഒരുപാട് സന്തോഷിച്ച കരയേണ്ടി വരും ട്ടോ..” മുന്നറിയിപ്പ്
പോലെ ഞാനവളോട് പറഞ്ഞു.പലതും ഞാന്‍ മനസ്സില്‍ കണ്ടിരുന്നു.
“ആഹാ എന്നാലൊന്ന് നോക്കണല്ലോ??..നിനക്കെന്നെ ന്തുചെയ്യാന്‍ പറ്റും!!!കൊല്ലുവോ??… എന്നെ
തൊടാന്‍ പറ്റുവോടാ ചെക്കാ നിനക്ക്. കഴിയില്ലേടാ.. മോനൂ… “പുച്ഛം അപ്പുറത്തുനിന്ന് നിറഞ്ഞൊഴുകി.
” പിന്നെ നിന്റച്ഛനും,അമ്മയും എനിക്ക് കുറേക്കാര്യങ്ങൾ ഓഫര്‍ ചെയ്രിട്ടുണ്ട് ട്ടോ..നിനക്ക് കിട്ടേണ്ട
പലതും. അവര്‍ക്ക് ന്നോട് നല്ല സ്നേഹടാ… ഞാന്‍ കഴുത്തു നീട്ടി കൊടുക്കാന്‍ പോവല്ലേ?. ന്തേലും
എനിക്ക് തന്നു വിടണ്ടേ??.. വിഷമം ണ്ടാവൂന്ന് അറിയാ.ന്നാലും സാരല്ലട്ടോ.. ബാക്കി എന്തേലും ണ്ടേൽ
ന്റെ ചേച്ചി നിനക്ക് തരുവായിരിക്കും… പിന്നെ തിരക്കുള്ള ആളല്ലേ… ഇനി ചിലപ്പോ എനിക്ക് വിളിക്കാൻ
കഴിഞ്ഞുന്ന് വരില്ല… ഡോക്ടര്‍ അഭിലാഷിന്റെ ഭാര്യയായിക്കഴിഞ്ഞു സമയം conse വിളിക്കാം…
വെക്കട്ടെ??? “” ശബ്ദം നിന്നു.എന്നാ ഫോണോഫായിട്ടില്ല. എല്ലാം കേള്‍ക്കുമ്പോഴും മുന്നോട്ടുള്ളത്
ആലോചിക്കായിരുന്നു.ആ പിടിതരാത്ത വര്‍ത്താനം. ആ അഹങ്കാരം!..
അപ്പുറത് നിന്ന് ചെറിയമനക്കം കേള്‍ക്കാം. ചെറിയമ്മയുടെ ശ്വാസമെടുക്കുന്ന
ശബ്ദം,പതിയെയുണ്ട്.എന്തേലും ഇനി കേൾക്കൊന്ന് നോക്കാനാവും.. തേങ്ങ!
“നീ സന്തോഷിക്കില്ലെടി.പുല്ലേ…. ഞാനതിന് സമ്മതിക്കില്ല!!!.” പല്ലു കടിച്ചു ഞാന്‍ മുരണ്ടു!!… ഫോൺ
ഓഫ് ചെയ്തു ബെഡിലിട്ടു.ഞാമ്പോയപ്പോ അവള്‍ക്ക് സന്തോഷമല്ലേ? എന്റെ ശല്യം കെട്ടി
പോയാലവള്‍ക്കിനി ഉണ്ടാവില്ലലോ?അങ്ങനവൾ സുഖിക്കണ്ട!
