മിഴി [ Full ] 14അടിപൊളി  

ഫോൺ നിര്‍ത്താതെ അടിക്കുന്നത്‌ പതിയെ ആണ്‌ ചെവിലേക്ക്‌ തറച്ചു കേറിയത്‌. പാതി തുറന്ന
കണ്ണൊന്ന്‌.ചുഴറ്റി നല്ല വെളിച്ചം.ംബോധം വന്നപ്പോ. ചാടി എഴുന്നേറ്റു. ഫോണ്‍ വീണ്ടും ഒച്ചയിടുന്നുണ്ട്‌.
എടുത്തു നോക്കി. ഹരിയുടെ പത്തു AYO കാളുകള്‍.. ഇവനെന്ത്‌ പറ്റി എന്നാലോചിക്കുമ്പോ.. ഞാൻ
വെറുതെ ആ സമയമൊന്ന്‌ നോക്കി.. ഞെട്ടി!!!. പന്ത്രണ്ട്‌ മണിയോ.?.. ചെറിയമ്മയുടെ നിശ്ചയം!!കാറ്റ്‌
പോയ ബലൂണ്‍ പോലെയായി… കഴിഞ്ഞു കാണുമല്ലോ. എല്ലാം വെറുതെയായോ.ഞാന്‍ ഒന്നുകൂടെ ആ
സമയത്തിലേക്ക്‌ കണ്ണ്‌ നീട്ടി. ആറു മണി. ഏഹ്‌ ഇതെന്ത്‌ കോപ്പ്‌. കണ്ണ്‌ നല്ലപോലെ അടച്ചു തുറന്നു

ഞെട്ടി എഴുന്നേറ്റു.കിണ്ടി ഇത്‌ രാത്രി തന്നെയാണല്ലോ.വേഗം ഫോണെടുത്തു നോക്കി.സമയം
രണ്ടര.സ്വപ്‌നമായിരുന്നു. കോപ്പ്‌!!! നെഞ്ചിപ്പോ പൊട്ടി ചത്തേനെ.ഹരി സൈഡിൽ തന്നെയുണ്ട്‌. ഇപ്പൊ
കരഞ്ഞു പോയേനെ. അവളുടെ നിശ്ചയം എങ്ങാനും കഴിഞ്ഞാല്‍ പിന്നേ ജീവിച്ചിരിക്കണോ.. അവൾ
സുഖായി ജീവിച്ചാലോ?. അത്‌ കണ്ട്‌ എനിക്ക്‌ ജീവിക്കാന്‍ പറ്റോ?? കുറച്ചു സമയം കൂടെ
എന്തൊക്കെയോ ആലോചിച്ചു കേറ്റി.

ചാവാന്‍ പോവല്ലേ എന്തായിപ്പോ ചെയ്യാന്നായിരുന്നു ചിന്ത. തൂങ്ങി ചാവല്‍ നടക്കില്ല. ശ്വാസം മുട്ടി ഒരു
വിധം ആവും. ആരെങ്കിലും രക്ഷിക്കാൻ വേണ്ടേ.അതിന്‌ കഴിഞ്ഞില്ലേല്‍ തീര്‍ന്നു.. വിഷം കുടിക്കാൻ

എവിടെ വിഷം. ഏറ്റവും സിമ്പിള്‍ കൈ അങ്ങ്‌ മുറിക്കുന്നതല്ലേ.? ഇത്‌ എല്ലാരും ചെയ്യുന്നതുമാണ്‌
ആരുമങ്ങനെ ചാവാറുമില്ലല്ലോ?? ഉണ്ടോ?? ആ ഏതായാലും അതന്നെയാണ്‌ നല്ലത്‌. ഉറങ്ങരുതെന്ന്‌
കരുതി.എവിടെ നല്ല സുഖമുള്ള അന്തരീക്ഷം അവസാനത്തെ ഉറക്കം വല്ലതുമാവുമോ??.

രാവിലെ കൂടെ ഹരിയില്ല.സമയം ഏഴ്‌ കഴിഞ്ഞിട്ടേയുള്ളു.നിശ്ചയം പത്തു കഴിഞ്ഞോ മറ്റോവാണ്‌. റൂമില്‍
നിന്ന്‌ ഞാന്‍ വെറുതെ കുറേ അങ്ങട്ടും ഇങ്ങട്ടും നടന്നു. സൈഡിലെ കണ്ണാടിയില്‍ പോയി കുറേ
വെറുതെ നോക്കി നിന്നു.എന്റെ രൂപത്തെ ഒന്നുകൂടെ കാണാന്‍. ചെറിയ പേടി മനസ്സില്‍ വന്നു
തുടങ്ങിയിട്ടുണ്ട്‌.

മെല്ലെ ബാത്റൂമിലേക്ക്‌ കേറി മുഖമൊന്ന്‌ കഴുകി. സൈഡില്‍ ഷെല്‍ഫില്‍ പൊട്ടിയ്ക്കാത്ത ബ്ലഡിന്റെ
പാക്കറ്റ്‌ കണ്ടു.ഇപ്പോഴാണ്‌ ആ ചിന്തയൊക്കെ വന്നത്‌. ഇതില്ലാതെ ഞാനെന്ത്‌ ചെയ്യാനാണ്‌.ഉണ്ടായത്‌
നന്നായി ഇല്ലേല്‍ ഇതുവാങ്ങാൻ വേറെ എവിടേലും പോവേണ്ടി വരില്ലേ?.

സമയമാണേല്‍ നീങ്ങുന്നില്ല എത്ര നേരന്ന്‌ വെച്ചയിങ്ങനെ ചടഞ്ഞു കൂടി നിക്ക. ഫോൺ വെറുതെ
ബെലുടിയുന്നുണ്ട്‌ ചവാന്‍ നോക്കുമ്പോഴും സ്വര്യമില്ലേ?

താഴെ ഹരിയുടെ അമ്മയുണ്ട്‌.ഡോര്‍ മേലെ തുറന്നു താഴേക്കൊന്ന്‌ പാളി
നോക്കിയപ്പോ.പുള്ളിക്കാരിയിരുന്ന്‌ പത്രം വായിക്കുന്നുണ്ട്‌. ഞാന്‍ എഴുന്നേറ്റില്ലെന്ന്‌

കരുതിക്കാനും.അവരുടെ മടിയില്‍ ഹരിയുടെ പൂച്ചയുണ്ട്‌.നിറയെ കറുത്ത രോമമുള്ള ഒരു കൊഴുത്ത
സാധനം. വെറുതെ വന്നു കാലില്‍ മാന്തലാണ്‌ അതിന്റെ പരിവാടി.

റൂമിലേക്ക്‌ തന്നെ പോയി… ഫോൺ എടുത്തു ഹരിയെ വിളിച്ചു. അവനെപ്പോ വരുമെന്നറിയണല്ലോ??
കൈ മുറിച്ചു ചത്തു കഴിഞ്ഞു വന്നിട്ടെന്തുകാര്യം.

“ഹലോ…അഭി.. എഴുന്നേറ്റോ?? നീ താഴെ ചെന്നാല്‍ മതി അമ്മ ചായയെടുടുത്ത്‌ തരും..” ഫോൺ
എടുത്തതും അവന്റെ സ്‌നേഹം.

“അതല്ലടാ.. നീയെപ്പോഴാ വരാ..?” വിഷയത്തിലേക്ക്‌ ഞാൻ കടന്നു.

“ഞാന്‍ ഒരു ഒന്‍പതു ആവുമ്പോഴേക്കും എത്തും.. നീയങ്ങട്ട്‌ പോവാണോ??..പോവാണേൽ താഴെ
വണ്ടിയുണ്ട്‌ അതെടുത്തോ ഞാൻ എത്തിക്കോളാം ““ ഹരി അപ്പുറത്‌ നിന്ന്‌ ആരോടോ
സംസാരിക്കുന്നുമുണ്ട്‌. തിരക്കിലാണെന്ന്‌ തോന്നി.അവന്റെ ഒപ്പരം പോവാം എന്ന്‌ തന്നെ പറയാം..
“ഇല്ലടാ നീ വന്നിട്ട്‌ പോവാം… ഒരുമിച്ചു പോവാം. ന്നാ..ഞാന്‍ വെക്കാ” തിരിച്ചവന്‍ എന്തേലും
പറയുന്നതിന്‌ മുന്നേ. ഓഫ്‌ ചെയ്തു.. എന്തിനാ വൈകുന്നേ വീട്ടിൽ നീയുണ്ടാവണ്ടേ…ന്നൊക്കെ അവന്‌
പറഞ്ഞു കളയും.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *