“താ ഷെറിന്‍…” ചോദിക്കുന്നതും കൊടുക്കുന്നതും ഒരുമിച്ചായിരുന്നു.
“ഇനി ഇഷ്യൂ ഒന്നും ല്ാട്ടോ രണ്ടിനും….”അനു നടുക്ക് നിന്ന് ഞങ്ങളെ നോക്കി
ഹാ…” ഞാന്‍ ഒഴിക്കാന്‍ മട്ടിൽ പറഞ്ഞു…
“അഭി…..” ചെറിയമ്മ ഭൂമിയോളം താഴ്ന്നിരുന്നു… അവൾ പറയുന്നത് കേൾക്കാതെയെങ്ങനെയാ.കൈ
കൊടുക്കാന്‍ പറഞ്ഞപ്പോ ഷെറിന്റെ കയ്യിൽ ഞാന്‍ പിടിച്ചു ഒന്ന് കുലുക്കി.
“സോറി…” ഷെറിന്‍ പറഞ്ഞു…
“സോറിന്ന്….”
“ആരാ നീ…..?.” പഴയ. കോളേജിൽ നിന്നിവളെ ആദ്യമായി പരിചയപെട്ട ആ ഓര്‍മയിൽ ഞാന്‍ ചോദിച്ചു.
“ഷെറിന്‍…… നീയോ…”
“അക്ഷയ് വിശ്വനാഥ്…” അവള്‍ പണ്ടുള്ള പോലെ ചിരിച്ചു. കാണാന്‍ നല്ല ഭംഗി. ബാക്കില്‍ കുറേ
നേരമായി നിൽക്കുന്ന ഉമ്മയെ തിരിഞ്ഞു നോക്കി അത് മെല്ലെ കരഞ്ഞു. ഇതിനും വലിയ സന്തോഷം
അതിനുണ്ടാവാനില്ല.
ഉമ്മ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ക്ക് അകത്തേയ്ക്കോടി. തുള്ളിചാടി നടക്കൽ തുടങ്ങിയ ഷെറിൻ
ചെറിയമ്മയെയും പിടിച്ചു അതിലൂടെ ഏതിലൂടെക്കെയോ നടന്നു. അമ്മയുടെ വിളി ഫോണിൽ വന്നപ്പോ
സോഫയില്‍ ഇരുന്നു. മുറിഞ്ഞു മുറിഞ്ഞു കളിച് അത് ഓഫായി.മുന്നില്‍ ചുണ്ടിലേക്കൊരു സ്പൂണ്‍
നീണ്ടു. അതിന്റെ പിറകില്‍ കയ്യില്‍ ഒരു ബാളില്‍ ഐസ്ക്രീം കൊണ്ട് ഷെറിന്‍.
“കഴിച്ചു നോക്ക്….” അടുത്തിരുന്നു സ്പൂണ്‍ വീണ്ടും ചുണ്ടിക്കക്ക് ചേർക്കാൻ നോക്കിയപ്പോഴും ആദ്യം
ഞാന്‍ ചെറിയമ്മയെ തിരഞ്ഞു. കിച്ചനില്‍ നിന്ന് അവളുടൊരു നോട്ടമുണ്ട്. വായിൽ ഒരു സ്പൂണുണ്ട്.
ഷെറിന്‍ നീട്ടിയ ഐസ്ക്രീം ഞാൻ മെല്ലെ നുണഞ്ഞു. കരച്ചിൽ വന്നപോലെയായി.. ഓര്‍മ്മകളാണ്
ഉള്ളില്‍ വന്നു നിറഞ്ഞത്. പണ്ട് കോളേജ് വിട്ട് വൈകിട്ട് ഐസ്‌ക്രീം വാങ്ങി ഞാനും ഷെറിനും ഇങ്ങട്ട്
വരും. ഉമ്മയപ്പോഴും എത്തിയിട്ടുണ്ടാവില്ല. ഉമ്മ വാങ്ങി വെച്ച ഡ്രൈ ഫ്രൂട്സ് ഐസ് ക്രീമില്‍ ഇട്ട് നിറച്ച്
ഷെറിന്‍ കൊണ്ട് തരുമായിരുന്നു.അടി പിടി കൂടി ഈ വീട്ടിൽ നിന്ന്.വൈകുന്നേരത്തെ ഇളം ചൂടുള്ള
വെയിലും കൊണ്ട,അല്ലേല്‍ തണുത്തുറഞ്ഞ അവളുടെ ബെഡിൽ കിടന്നു ഞാനും അവളും എത്ര
കഴിച്ചിട്ടുണ്ട്. അതേ രുചിയിപ്പോഴും. ഷെറിന് വീണ്ടും ചിരിയാണ്. എല്ലാമവള്‍ക്കും ഓര്‍മയുണ്ടല്ലോ.
“നിന്റെ ഏറ്റവും വലിയ കൊടഴഴപ്പമെന്താന്നറിയോ അടഭി….?”അറിയില്ലെന്ന് ഞാന്‍ തലയാട്ടിഅവൾ തല
താഴ്ത്തികൊണ്ട് ചിരിച്ചു
“നീ സ്നേഹിക്കുന്നത് തന്നെ…” ഏഹ്! ഞാനന്തം വിട്ടു നോക്കി.
“തമാശയല്ലടാ…. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ…” അവള്‍ ഒന്നുകൂടെ ഐസ് ക്രീം എന്റെ നേരെ നീട്ടി.
“ഹം ചോദിക്ക്…”
“നീയെന്റെ അമ്മയെന്തിനാ ഇത്രേം സ്നേഹിക്കുന്നത്… 2”
“ഏഹ് നീയെന്താ പറയുന്നത്… ഞാനിങ്ങനെ തന്നയല്ലേ . നിന്റെ ഉമ്മാന്ന് പറയണത് എന്റെയു
അമ്മയല്ലേ?!” ഇവളെന്തൊക്കെയാണ് പറയുന്നതെന്ന ഞാൻ ആലോചിക്കുന്നത്.
“എടാ അതെന്റെ ഉമ്മയാണ്. ഞാന്‍ പോലും കാണിക്കാത്ത സ്‌നേഹം നീയെന്തിനാ…” അവൾ
കരച്ചിലിന്റെ വക്കിലെത്തി.. ഞാന്‍ മനസിലാവാതെ സോഫയില്‍ ചാരി ഇരുന്നു പോയി.
“എപ്പോഴും അഭി അഭി അഭി. എന്ത് പറഞ്ഞാലും നീ. ഉമ്മാക്ക് നിന്നെ മതി.പേടിയായിപ്പോയഭി നീയും
എന്റെ ഉമ്മയും തമ്മില്‍ എന്തോ വേറെന്തോ….ഉണ്ടെന്ന് ഞാൻ..” അവളുടെ വാക്കുകള്‍ നിന്നു.അടി
കിട്ടിയ പോലെ എന്റെ തലയില്‍ എന്തോ ഒരു മൂളക്കം വന്നു.
“നീയെന്നെ ഒഴിവാക്കിയത്…?” വിങ്ങിക്കൊണ്ട് ചോദിച്ചു.
“തെറ്റ് പറ്റിപ്പോയഭീ ഇത്ര സ്‌നേഹിച്ച നിന്നെ മാത്രല്ല ന്റെ ഉമ്മയെപോലും അങ്ങനെ ഞാന്‍
കണ്ടില്ലേ…എന്ത് നശിച്ച ജന്മാലെ?” അവൾ വേഗം പറഞ്ഞു .ഒരു ചിരിയെ എന്റെ
ചുണ്ടിലൂണ്ടായിരുന്നുള്ളു .കേട്ടതൊക്കെ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ട് തോന്നി.ഉമ്മയെ എന്നും
ഞാന്‍ അമ്മയുടെ ഭാഗത്തല്ലാതെ കണ്ടിട്ടില്ല.ആ ഉമ്മയെ ആണ് അവള്‍.പുച്ചം തോന്നി.
“ആശിഖ്???…” അവൾ അവനെയും കൊണ്ടാട്ടിരുന്നല്ലോ നടന്നത്..
