പക്ഷെ അവിടെ നിന്ന് കിളിപോയിട്ടൊന്നുല്ല ചെറിയമ്മയുടെ. നേരെ അടുത്തേക്കൊരു വരവ്.
കൊല്ലുവോ?. ഐറെ മെല്ലെ സൈഡിലേക്ക് നിന്നു. ഡോര്‍ തുറന്നു വന്നയൊരു സിസ്റ്റര്‍, കയ്യിലെ
കുന്താണ്ടമഴിച്ചു തരുമ്പോഴും, ചെറിയമ്മയുടെ കണ്ണ് മെല്ലെ ഐറയുടെ മേത്തേക്ക് നീങ്ങുന്നുണ്ട്.
നന്നായി. ഇവളിത്തിരിയിനി വെള്ളം കുടിക്കട്ടെ. ശെരിക്ക് ഐറയെ അറിയില്ലേ ചെറിയമ്മക്ക് ? ഇല്ലാന്ന്
തോന്നുന്നു. അല്ലേല്‍ ഒരു മൈൻഡ് എങ്കിലും വെക്കണ്ടേ?..
ഞാനാരെയും നോക്കിയില്ല, ബാത്റൂമിലേക്ക് ഓടി. കുറേ നേരമായില്ലേ പിടിച്ചു നിക്കുന്നു. മൂത്രമൊഴിച്ചു
തിരിച്ചു വന്നപ്പോ ചെറിയമ്മയില്ല.ഐറ ബെഡില്‍ കേറി ഇരിക്കുന്നുണ്ട്.
“ചെറിയമ്മ പോയി. ന്നോടൊന്നും മിണ്ടില്ലട്ടോ… ഇഷ്ടപ്പെട്ടില്ന്ന് തോന്നണു, നിന്നെ
കെട്ടിപ്പിടിച്ചത്..”ഇവിടെയെവിടേലുമുണ്ടോ ന്നുള്ള എന്റെ തിരച്ചിലു കണ്ടു ഐറ ചിരിച്ചു.
“ഏയ്യ് അവള്‍ക്കങ്ങനെ ഒക്കെ തോന്നോ…?”
“അയ്യടാ മോനേ നീയെന്തു കണ്ട നാടു വിട്ടു പോയെ? അതിനേക്കാൾ വ്യക്തമായ അനുവേച്ചിയിത്
കണ്ടേ ” അവളുടേയാ പറച്ചിലിന് അയ്യോ കഷ്ടയല്ലോ ന്ന് മുഖത്തെ കൊണ്ട് അഭിനയിപ്പിച്ചപ്പോ മുഖം
വകരകരിച്ചയവളുടെയൊരു നോട്ടം.
“അനുവേച്ചിയോ…” അത് കേട്ട എനിക്ക് അത്ഭുതം…
“പിന്നേ… എന്നേക്കാള്‍ മൂത്തതല്ലേ??” സൈഡിൽ ഇരുന്ന എന്റെ അടുത്തേക്ക് നിങ്ങി, ഞാങ്കിടന്ന
ബെഡിന്റെ നടുക്കിലേക്ക് കേറി അവളിരുന്നു.ശെരിയാ അവളെക്കാള്‍ മൂത്തതാണ് ചെറിയമ്മ.
“ഡാ ഞാനെന്ത് പറഞ്ഞാ നിന്നെയിങ്ങട്ട് വിട്ടേ?… നട്ട് നീയെന്താ ചെയ്തെ? “അവളൊര മ്മായിയുടെ
വേഷമിട്ടു. കയ്യിലൊരു വടി കൂടെ വേണ്ടിയിരുന്നു.ഇടക്ക് വെറുതെ തല്ലാന്‍.ഹാ കേൾക്കാനുള്ളത്
കേള്‍ക്ക തന്നെ.
“ന്താ പറഞ്ഞെ…?”
“അവളോട് പോയി എല്ലാം സംസാരിച്ചു തീര്‍ക്കാന്‍ പറഞ്ഞോ?” അക്കമിട്ടു നിരത്താണല്ലോ തെണ്ടി…
“ഹാ പറഞ്ഞ്. എടി ഞാനെത്ര സ്നേഹത്തോടെ മാങ്ങയുങ്കൊാണ്ട് പോയതാന്നറിയോ
അവളുടെയെടുത്ത്..അപ്പൊ അവള്‍ക്കതില് വിഷമുണ്ടോന്ന് ചോദ്യം!!. നീയെന്താമ്പറഞ്ഞെ അവളെന്നേ
സ്‌നേഹത്തോടെ വിളിച്ചപ്പോ,ംഅവളുങ്കരയായിരുന്നു ന്ന് ല്ലേ?” അവസാനമവള്‍ കോളു
ചെയ്തപ്പോ.ആദ്യമൊക്കെ കരയായിരുന്നുന്ന് ഐറ പറഞ്ഞിട്ടുണ്ട്. ശെരിയാണെന്ന് എനിക്കും
തോന്നി.ആദ്യമാ സംസാരവും ശ്വാസമെടുക്കുന്നതും അങ്ങനെ ആയിരുന്നല്ലോ.
“ഹാ… എത്ര സ്‌നേഹത്തോടെ വിളിച്ചതാ നിന്നെ. അപ്പൊ നീയ്യെന്താ പറഞ്ഞത്..സമയല്ലന്നല്ലേ?
പിന്നേയവള്‍ക്ക് ദേഷ്യം വരില്ലേ….എത്ര കാലത്തിനു ശേഷമാ നീയവളോട് മിണ്ടയെ? അപ്പൊ അങ്ങനെ
പറഞ്ഞാലോ??”
“നിക്ക് നിക്ക്‌നിക്ക്…” ഞാനിടയില്‍ കേറി.
“ആണല്ലോ ഞാസ്റ്റമയമില്ലെന്ന് പറഞ്ഞപ്പോ അവള്‍ക്ക് പ്രശ്നം ല്ലേ? നേരിട്ട് കണ്ടിട്ട് മാങ്ങ
കൊടുത്തപ്പോ, ന്താ…? വിഷം ണ്ടോന്ന്?.. അതിന് പ്രശ്‌നം ലല്ലേ?..എനിണ്ട് ദേഷ്യമൊക്കെ.
എന്നെയെന്തൊക്കെ പറഞ്ഞു. നീമ്പറഞ്ഞോണ്ട് മാത്ര ഞാനൊന്നുമ്മിണ്ടാതെ നിന്നെ. പൊട്ടന്‍
കളിപ്പിക്കണപോലെ കളിപ്പിച്ചു. ന്നട്ട് ഞാനെന്തേലുമ്പറഞ്ഞോ? അച്ഛനേം അമ്മയെയുനസ്പറ്റി വരെ
പറഞ്ഞില്ലേ..?” ഞാനിതിരി സങ്കടത്തിലായി.
“അഭി…അന്നാ ഫോൺ വിളിച്ചപ്പോ, നല്ലപോലെ സംസാരിച്ചിരുന്നേല്‍ ഇതൊക്കെ ണ്ടാവായിരുന്നോ?
അവളുടെ ഭാഗത്തു നിന്ന് നോക്കിയാൽ അവളെന്താ ചെയ്തോ… എത്രയൊക്കെ പറഞ്ഞാലും നീ കൂടെ
ണ്ടാവുമന്നലേ അവള്‍ പണ്ടേ ആഗ്രഹിച്ചേ?. ഇനി നിനക്കപര്‍ണയുമായി അവൾക്ക് റിലേഷൻ
ഉണ്ടായിരുന്നതില്‍ പ്രേശ്്‌നമുണ്ടോ?”
ഐറ ചോദ്യം പതിയെയാക്കി.പണ്ടാരമടങ്ങാന്‍ ആ പെണ്ണിന്റെ പേര് വീണ്ടും വന്നല്ലോ?
” പ്രശ്‌നന്നുമില്ല എന്നാലും, എന്നോടൊന്ന് പറയാമായിരുന്നല്ലോ?. അന്ന് വെറുതെന്തിനാ നുണ
പറഞ്ഞെ.?അതെല്ലേ ഇത്രേം പ്രശ്‌നം ആക്കിയേ..” അവൾക്കെന്തായിരുന്നു എന്നോട് പറഞ്ഞാല്‍.
