എല്ലാവരുടെയും നോട്ടം പുറത്തുനിന്നു ഉള്ളിലേക്ക് കേറിവരുന്നയവരുടെ മേത്തേക്കങ്ങു തറഞ്ഞപ്പോ.
സൈഡിലൂടെ അങ്ങു റൂമിലേക്കോടിയാലോന്ന് കരുതി. മുന്നില് നിന്നിറങ്ങിവന്ന ശ്രീ അങ്കിളിന്റെ
മോന്തയും, ഷാജിഅങ്കിളിന്റെ മോന്തയും ഒരു നോക്ക് കണ്ടപ്പോഴേ, ഇറങ്ങിയോടുന്നതാ നല്ലതെന്ന്
മനസ്സിലായി.
മുന്നിലെ അച്ഛന്‍ ഒന്നെഴുനേറ്റു വരുന്നയവരുടെ എടുത്തേക്ക് ഒരു സ്റ്റേപ്പുവെച്ചപ്പോ ഇതാണ് അവസരം
എന്നെന്റെയുള്ളിലാരോ പറഞ്ഞു. അമ്മ പിന്നെ ഒന്നും പറയില്ലന്നറിയാം. ഞാൻ മെല്ലെത്തിരിഞ്ഞു
ശബ്ദമുണ്ടാക്കാതെ, ഒരു സ്റ്റെപ് വെച്ചതും കയ്യിലാരോ കേറി പിടിച്ചു. ആരാന്ന് പിന്നെ
ആലോചിക്കേണ്ടി വന്നില്ല രക്ഷപെടാന്‍ സമ്മതിക്കാത്ത ഒരുത്തി തന്നെ, എന്നേ മുന്നിലിട്ടാലവൾക്ക്
ഇത്തിരിയെങ്കിലും രക്ഷപെടാലോ.
“ഡീ വിടടി…” പിടിച്ച കൈയ്യൊന്ന് കുടയാന്‍ നോക്കിയാ ഞാനത് പറഞ്ഞത്.ഒച്ചയിട്ടില്ല അച്ഛനെങ്ങാനും
തിരിഞ്ഞാലോ?.
“അഭി പ്ലീസ് ഡാ… പോവല്ലേ… ” രണ്ടു കൈകൊണ്ടും പിടിച്ചു വലിക്കുന്ന എന്റെ കൈ മുറിക്കികൊണ്ട്,
പേടിയോടെ ചെറിയമ്മ പറഞ്ഞു. അപ്പൊ എന്നെയിവരുടെ മിന്നിലിടാനല്ലേ?ഃ എന്നപ്പിന്നെ
ഇയിവിടെയിരിക്കുന്നതെന്തിനാ. പേടിയാണെല്‍ ഓടിക്കൂടെ.
തുറന്ന വാതിലേക്ക് ,ഒന്നുകൂടെ നോക്കിയപ്പോ സ്റ്റെപ്പു കേറിയുണ്ടവര്‍ വരുന്നു. ഇനിയും സമയമുണ്ട്.
ഇവളീ കൈവിടുമെന്നും തോന്നുന്നില്ല. പ്ലീസ് എന്ന് പറഞ്ഞൊരു ഭാവം മാത്രമാണാ മുഖത്ത്. ഞാനവളെ
കൈയ്യൊന്നുകൂടെ പിടിച്ചു. ഇരിക്കുന്നിടത്തു നിന്ന്,ഒന്ന് പൊന്തിപ്പോയ അവളൊന്നു, മുഖം ചുളിച്ചു
നോക്കി, വീണ്ടും അതാ അവിടെ തന്നെയിരിക്കാന്‍ പോണു.
“മസിലും പിടിച്ചവിടെയിരിക്കാതെ , ഒന്നിങ്ങു വാടി പട്ടി… ” ഒച്ചയെടുക്കാതെ മുരണ്ടുകൊണ്ട്,
വീണ്ടുമവളെ കൈ പിടിച്ചു ഞാന്‍ വലിച്ചു.അവിടിരുന്നു കഥകളി കളിക്കാഞ്ഞിട്ടാണവൾക്ക്.
ഇത്തവണ കൂടെ പോന്നു,.എന്നാലും രണ്ടു തവണ ബാക്കിലേക്ക് നോക്കിയെന്തോ
ഉറപ്പുവരുത്തുന്നുമുണ്ട്. ഓടിക്കേറിയാ സ്റ്റെപ്പിലെത്തിയപ്പോ ചെറിയമ്മ വീണ്ടും ബലം പിടിച്ചു.
ഇനിയിപ്പോ എന്തായിവൾക്ക്..
“എന്റെ പൊന്നു ചെറിയമ്മേ നിനക്കെന്താ വേണ്ടോ?…”
വീണ്ടും കൈകൊണ്ട് മുറുക്കെ പിടിച്ചു വെച്ചിരിക്കാണ് ശവം. ഓടി റൂമില്‍ക്കേറി ഉറങ്ങുന്നപോലെ
കട്ടാമെന്ന് കരുതിയപ്പോ സമ്മതിക്കില്ല.തിരിഞ്ഞവളെ നോക്കിയപ്പോ സ്റ്റെപ്പിൽ നിന്ന് പതുങ്ങി താഴോട്ട്
നോക്കുന്നുണ്ട്.
“അവരെന്താ പറയാന്നു നോക്കടാ….”വീണ്ടും അങ്ങട്ട് തന്നെയാണ് ശ്രദ്ധ. എന്തായാലും ഒരു നല്ലകാര്യം
പറഞ്ഞല്ലോ.അവരെന്താ പറടുന്നതെങ്കിലും കേൾക്കാലോ? ചെറിയമ്മയുടെ തൊട്ടു മുകളിലുള്ള
സ്റ്റെപ്പിൽ നിന്ന് അവളു നോക്കുന്ന പോലെ, ഏന്തി താഴോട്ട് നോക്കി.എവിടെ കാണുന്നു? എനിക്കൊന്നും
കാണുന്നില്ല…
“വിശ്വാ… മഴയൊന്നു തീരട്ടേന്ന് കരുതി.” ഷാജിയങ്കിളിന്റെ ശബ്ദം. ആശാന്റിയും, അമ്മയുമെന്തോ
പതിയെ പറയുന്നുണ്ട്. ഞാനൊന്നുകൂടെ മുന്നിലേക്കേന്തി ചെവി കൂര്‍പ്പിച്ചു.സ്റ്റെപ്പില്‍ നിന്ന് ഡാന്‍സ്
കളിക്കാനുളള ബോധം, ഒരു നിമിഷം പോയി. മുന്നിലുളള ചെറിയമ്മയുടെ പുറത്തേക്ക് ചെറുതായൊന്നു
വീഴാന്‍ പോയി.വീണില്ല!!. പിടിച്ചു, ചെറിയമ്മയുടെ തോളില്‍ തന്നെ പിടിച്ചു.മെല്ലെയൊരു നോട്ടം
പുറകിലേക്ക്, എന്താടാന്നുള്ള കളിപ്പിക്കുന്ന ഭാവം.
‘പോടി പുല്ലേന്ന് ‘ഞാനും മുഖമാക്കി. എന്നാലും ചെറിയമ്മയുടെ മുറുക്കെ പിടിച്ച കയ്യിലാണ്
എന്റെയൊരു കൈ. അതവൾ വിട്ടു തരൂന്ന് തോന്നുന്നില്ല. വേണ്ട അവിടെ നിക്കട്ടെ.താഴേക്ക് വീണ്ടും
ശ്രദ്ധിച്ചു.
“എന്തായി? അവരോടൊന്ന് സംസാരിക്കേണ്ടേ?.. ഇങ്ങനെ വിട്ടാൽ പറ്റോ?…” വന്നു .അതെന്നെ വന്നു,
ഇതെന്താ ആരും ചോദിക്കാത്തേന്ന് കരുതി നിക്കുവായിരുന്നു.
“ഇയാളിത്…” ശ്രീയങ്കിളിന്റെ ആ ചോദ്യം കേട്ടതും ചെറിയമ്മയുടെ പിറുപിറുപ്പ്.
